Gallery

Gallery

Tuesday, March 25, 2014

പ്രകാശ് രാജ് ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും


പ്രകാശ് രാജ് ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും

ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി നടന്‍ പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിയ്ക്കുന്നെന്ന് റിപ്പോര്‍ട്ട്.മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൂടാതെ തെലുങ്ക് നടന്‍ നാഗാര്‍ജുനയും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും തെന്നിന്ത്യയിലെ മുഴുവന്‍ താര ആരാധകരെയും ലക്ഷ്യമിട്ടുള്ള ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന.


മോഹന്‍ലാലും-മമ്മൂട്ടിയും ഒരുമിച്ച് അഭിയിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ വളരെ മുമ്പ് തന്നെ സജീവമായിരുന്നു. എന്നാല്‍ പ്രകാശ് രാജ് ചിത്രത്തിനായി ഇവര്‍ ഒരുമിയ്ക്കുന്നെന്ന വാര്‍ത്ത പുതുമയുളളതാണ്. നായകനെന്ന നിലയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തമിഴില്‍ നിന്നും ബോളിവുഡ് വരെ എത്തിയ താരമാണ് പ്രകാശ് രാജ്. മലയാളത്തില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് ഒട്ടേറെ ആരാധകരാണുള്ളത്.

തമിഴിലും മറ്റ് ഭാഷകളിലും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഇറങ്ങുന്നതാവട്ടെ വളരെ കുറവും. എന്തായാലും മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെട സൂപ്പര്‍ താരങ്ങളെ അണിനിരത്തി ഒരു ചിത്രം സംവിധാനം ചെയ്താല്‍ അത് പ്രകാശ് രാജിന്റെ ചലച്ചിത്ര ജീവിത്തില്‍ പുതിയൊരു വഴിത്തിരിവാകും.

No comments:

Post a Comment

gallery

Gallery