Gallery

Gallery

Monday, March 31, 2014

tamar padar new latest malayalam movie prithviraj

പൃഥ്വിയുടെ ടമാര്‍ പഠാര്‍

ഒരു ടമാര്‍ പഠാര്‍ ചിത്രവുമായി പൃഥ്വിയെത്തുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രം തകര്‍പ്പനായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ദിലീഷ് നായര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ടമാര്‍ പഠാര്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിതാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടേയും കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പൃഥ്വിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഈ സിനിമകളിലെല്ലാം വളരെ പക്വതയാര്‍ന്ന പ്രകടനമായിരുന്നു പൃഥ്വിരാജ് കാഴ്ച വച്ചതെന്നായിരുന്നു നിരൂപകരുടെ പോലും അഭിപ്രായം. ഈ വര്‍ഷം ആദ്യം തിയറ്ററിലെത്തിയ ലണ്ടന്‍ ബ്രിഡ്ജ് മോശമല്ലാത്ത അഭിപ്രായം നേടിയിരുന്നു. സെവന്‍ത് ഡേ, കാവ്യതലൈവന്‍ തുടങ്ങിയവയാണ് ഉടന്‍ റിലീസ് ചെയ്യുന്ന പൃഥ്വി ചിത്രങ്ങള്‍.

No comments:

Post a Comment

gallery

Gallery