Gallery

Gallery

Wednesday, March 26, 2014

urmila unni malayalam actress

ഊർമ്മിള ഉണ്ണിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലേ?

കൊച്ചി: ഊർമ്മിള ഉണ്ണിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലേ - ചോദിക്കുന്നത് എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ എസ് ശാരദക്കുട്ടിയാണ്. വലംപിരി ശംഖിനെക്കുറിച്ചും മഹാലക്ഷ്മി വിളക്കിനെക്കുറിച്ചും ഭാഗ്യസൂത്രങ്ങളെക്കുറിച്ചും ഊർമ്മിള ഉണ്ണി പ്രചരിപ്പിക്കുന്നു എന്നാണ് ശാരദക്കുട്ടിയുടെ പരാതി. അന്ധവിശ്വാസങ്ങളെ ചാനലുകളിലൂടെ പ്രോത്സാഹിപ്പിക്കുകയാണ് ഊർമ്മിള ഉണ്ണി.


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി ഊർമ്മിള ഉണ്ണിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയത്. വലംപിരി ശംഖും മഹാലക്ഷ്മി വിളക്കും ഭാഗ്യസൂത്രങ്ങളും കൊണ്ടുവന്ന ഐശ്വര്യങ്ങളെക്കുറിച്ച് യാതൊരു നാണവുമില്ലാതെ ചാനലുകളില്‍ അലയ്ക്കുകയാണ് ഇവര്‍ കുറെ നാളായി. ഏത് വൃത്തികേടിനും ഒരു അതിര് വേണ്ടേ. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഒരു വകുപ്പുമില്ലേ -


 ശാരദക്കുട്ടി ഫേസ്ബുക്ക് വാളില്‍ എഴുതുന്നു. ഫേസ്ബുക്കില്‍ ശാരദക്കുട്ടിയെ പിന്തുണച്ചുകൊണ്ടും ഊർമ്മിള ഉണ്ണിയെ പിന്തുണച്ചുകൊണ്ടും ഇതിന് പ്രതികരണങ്ങള്‍ വരുന്നുണ്ട്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന് ഒരു കൂട്ടര്‍ പ്രചരിപ്പിക്കുമ്പോള്‍ അത് അവരുടെ വ്യക്തി സ്വാതന്ത്രത്തില്‍ വരുന്ന കാര്യമാണ് എന്നാണ് മറുകൂട്ടരുടെ വാദം.

 ഊർമ്മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി സോളാര്‍ കേസ് പ്രതികളുമായി ബന്ധപ്പെട്ടു എന്ന ആരോപണങ്ങള്‍ മുതല്‍ സന്തോഷ് മാധവന്‍ വിവാദം വരെ കുത്തിപ്പൊക്കി നടിയെ കളിയാക്കുന്നവരുമുണ്ട്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അറിയപ്പെടുന്ന നടിയും ക്ലാസിക്കല്‍ നര്‍ത്തകിയുമാണ് ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമായിരിക്കുന്ന ഊർമ്മിള ഉണ്ണി.

No comments:

Post a Comment

gallery

Gallery