Gallery

Gallery

Friday, March 28, 2014

നഗ്മ യുവാവിന്‍െറ കരണത്തടിച്ചു!

നഗ്മ യുവാവിന്‍െറ കരണത്തടിച്ചു!

മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ നഗ്മയ്ക്ക് നേരെ വീണ്ടും അപമാനശ്രമം. മുട്ടിയുരുമ്മി നടക്കാന്‍ ശ്രമം നടത്തിയ യുവാവിന്‍െറ മുഖത്ത് നഗ്മ അടിച്ചു. തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം.

വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വന്‍ ജനാവലിയാണ് നഗ്മയെ പൊതിഞ്ഞത്. ഇതിനിടെ ഒരു യുവാവ് അവര്‍ക്കൊപ്പം മുട്ടിയുരുമ്മി നടന്നു. രോഷാകുലയായ നഗ്മ ഉടന്‍ തന്നെ ഇയാളുടെ കരണത്തടിക്കുകയും ചെയ്തു.

ആകസ്മികമായി നടന്ന സംഭവത്തില്‍ താന്‍ അസ്വസ്ഥയാണെന്നും നഗ്മ പറഞ്ഞു. മീററ്റ് പൊലീസിനോട് അവര്‍ കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നഗ്മയെ കോണ്‍ഗ്രസ് എംഎല്‍എ പരസ്യമായി ചുംബിച്ചത് വിവാദമായിരുന്നു. എംഎല്‍എയുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നഗ്മ പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു.

No comments:

Post a Comment

gallery

Gallery