Gallery

Gallery

Sunday, March 23, 2014

ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പഞ്ചസാര

ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പഞ്ചസാര



പഞ്ചസാര കാപ്പിക്ക് മധുരം മാത്രമല്ല, ബാറ്ററിക്ക് ചാര്‍ജും പകരുന്ന കാലം അകലെയല്ല. പഞ്ചസാരയില്‍നിന്ന് ചാര്‍ജ് സ്വീകരിച്ച് പത്ത് ദിവസത്തോളം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ള ബയോ-ബാറ്ററികളുമായി വിര്‍ജീനിയ ടെക്കിലെ ഗവേഷകര്‍. സാധാരണ ലിഥിയം-അയണ്‍ ബാറ്ററിയേക്കാള്‍ ഭാരം ഇവയ്ക്കുണ്ട്.ലിഥിയം-അയണ്‍ ബാറ്ററികള്‍ ഉപയോഗിച്ചാല്‍ ചാര്‍ജ് ഒരു ദിവസം മാത്രമേ നിലനില്‍ക്കു. എന്നാല്‍ ഭാവിയില്‍ അത് പഞ്ചസാരയെ ഇന്ധനമാക്കും. അതുവഴി കുറഞ്ഞത് പത്ത് ദിവസം വരെ ചാര്‍ജ്ജ് നിലനില്‍ക്കുമെന്ന് വിര്‍ജീനിയ ടെക്കിലെ ഗവേഷകനായ ഷിഗുവാങ് സു പറയുന്നു. പ്രോട്ടീന്‍ എന്‍സൈമുകളുടെ ഉപയോഗത്തിലൂടെയാണ് ബയോ-ബാറ്ററി ചാര്‍ജാവുന്നത്. പഞ്ചസാരയില്‍ നിന്നും രണ്ട് ജോഡി ഇലക്ട്രോണുകളെ സ്വതന്ത്രമാക്കുന്ന രണ്ട് ആക്ടീവ് എന്‍സൈമുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. മറ്റ് നൂറോളം എന്‍സൈമുകള്‍ ബയോ-ബാറ്ററിക്കുള്ളിലെ പ്രതിപ്രവര്‍ത്തങ്ങള്‍ക്ക് സഹായിക്കുന്നു.

No comments:

Post a Comment

gallery

Gallery