Gallery

Gallery

Thursday, March 27, 2014

channel rating mammootty and dileep

ചാനലില്‍ ദിലീപിനും മമ്മൂട്ടിക്കും റേറ്റിങ് കുറഞ്ഞു


ഒരു ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടാല്‍ അത് കൂടുതല്‍ ദോഷമാകുന്നത് ആ ചിത്രത്തിന്റെ ചാനല്‍ റേറ്റ് വിപ്പനയെ. അല്ലെങ്കില്‍ ആ ചിത്രത്തിലെ നായകന്റെ അടുത്ത ചിത്രത്തെ. ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ഉണ്ടാക്കിയ നഷ്ടത്തെ തുടര്‍ന്ന് ചാനലുകള്‍ പുതിയ ചിത്രങ്ങള്‍ വാങ്ങുന്നതിന്റെ എണ്ണം കുറയ്ക്കുകയും ഉള്ള ചിത്രത്തിന്റെ വില കുറയ്ക്കുകയും ചെയ്തതോടെ മിക്ക ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരിക്കുകയണ്. അഞ്ചുകോടിക്കു മുകളില്‍ പണമിട്ട് നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ചാനല്‍ റേറ്റ് കിട്ടിയാല്‍ മാത്രമേ നിര്‍മാതാവിന് ലാഭം ഉണ്ടാകുകയുള്ളൂ. ചിത്രം തിയറ്ററുകളില്‍ നിന്ന് കലക്ട് ചെയ്തില്ലെങ്കില്‍ ചാനലുകളായിരുന്നു ആശ്രയം.

 എന്നാല്‍ ചാനലുകളും ഇപ്പോള്‍ പിശുക്കു കാട്ടിത്തുടങ്ങിയതോടെ പല താരങ്ങളും സംവിധായകരും നിര്‍മാതാക്കളും ആശങ്കയിലാണ്. ദിലീപിനായിരുന്നു ചാനല്‍റേറ്റ് കൂടുതല്‍ ലഭിച്ചിരുന്നത്. ദിലീപിന്റെ ചിത്രം നിര്‍മാതാവ് പറയുന്ന പണത്തിന് ചാനലുകള്‍ വാങ്ങുകയായിരുന്നു പതിവ്.

ദിലീപ് ചിത്രങ്ങളിലെ ഹ്യൂമര്‍ തന്നെയായിരുന്നു ഇതിനു കാരണം. കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും ഇഷ്ടപ്പെട്ട താരമെന്നതാണ് ദിലീപിന്റെ റേറ്റ് കൂടാന്‍ കാരണം. എന്നാല്‍ അവസാനമായി റിലീസ് ചെയ്ത ഏഴുസുന്ദരരാത്രികള്‍ എന്നചിത്രം തിയറ്ററില്‍ വന്‍പരാജയമായത് ദിലീപിന്റെ വരും ചിത്രങ്ങളെ കാര്യമായി ബാധിച്ചു. ഏഴു സുന്ദരരാത്രികള്‍ നല്ല ചാനല്‍ റേറ്റിനു പോയതാണ്. കാരണം അതിനു മുന്‍പ് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തിയറ്ററിലും ചാനലിലും നല്ല പേരാണുണ്ടാക്കിയത്. അതേപോലെ സംവിധായകന്‍ ലാല്‍ജോസിനും നല്ലപേരായിരുന്നു. രണ്ടുപേരും ഒന്നിക്കുന്ന ചിത്രമെന്നതും ഏഴുസുന്ദര രാത്രിക്ക് ഗുണം ചെയ്തിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചപോലും ഓടാത്തത് ദിലീപിന്റെ താരമൂല്യം ഇടിച്ചു. ഇപ്പോള്‍ റിലീസ് ചെയ്യാനിരിക്കുന്ന റിങ്മാസ്റ്ററിന് വലിയ തോതില്‍ വില കുറച്ചാണ് ചാനലുകള്‍ വാങ്ങാനെത്തിയത്. നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടകച്ചവടമാണ്.

പക്ഷേ ചാനലുകള്‍ പിടിച്ചപിടിയാലെ നില്‍ക്കുകയാണ്. ആറു കോടി രൂപ സുഖമായി കിട്ടുമായിരുന്നു മമ്മൂട്ടി ചിത്രങ്ങള്‍ക്ക്. എന്നാല്‍ അടുത്തിടെ തുടര്‍ച്ചയായി ചിത്രങ്ങള്‍പരാജയപ്പെട്ടത് മമ്മൂട്ടിക്കും ദോഷമായി. നാലു കോടിരൂപ മാത്രമേ പ്രേസ് ദ് ലോഡിനു ലഭിച്ചുള്ളൂ. അതേ പോലെ മോഹന്‍ലാലിന്റെ ദൃശ്യം ആറര കോടി രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. എന്നാല്‍ പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് വാങ്ങാന്‍ ഒരു ചാനലും തയാറായിട്ടില്ല. ചിത്രത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാകില്ലെന്ന തോന്നലാണ് ചാനലുകാരെ പിന്നോക്കം വലിക്കുന്നത്. ചാനലുകാരുടെ തീരുമാനം പല യുവതാരങ്ങളുടെയും ചിത്രം പെട്ടിയിലാകാന്‍ കാരണമാക്കി.

അനൗണ്‍സ് ചെയ്ത പല ചിത്രങ്ങളും ചിത്രീകരണംതുടങ്ങും മുന്‍പേ ഉപേക്ഷിച്ചു. ന്യൂജനറേഷന്‍ ചിത്രങ്ങളൊരുക്കിയിരുന്ന പല സംവിധായകരെയും കാണുമ്പോള്‍ തന്നെ നിര്‍മാതാക്കള്‍ ഓടി ഒളിക്കുകയാണ്. ഇത്തരം സംവിധായകരുടെ പേരുകേള്‍ക്കുമ്പോള്‍ ചാനലുകാര്‍ ചര്‍ച്ച അവസാനിപ്പിക്കും. കഴിഞ്ഞ വര്‍ഷം 160 സിനിമകള്‍റിലീസ് ചെയ്തുവെങ്കില്‍ഇക്കുറി അത് നൂറില്‍ താഴെയായിരിക്കും.

No comments:

Post a Comment

gallery

Gallery