കൊല്ലം: മാതാ അമൃതാനന്ദമയിക്കെതിരെ ഗുരുതരമായ അരോപണങ്ങളുമായി മുന്‍ ശിഷ്യയും സന്തത സഹചാരിയുമായിരുന്ന ഗെയില്‍ ട്രെഡ്വലിന്‍ പുസ്തകം ഇറക്കിയപ്പോള്‍ അതിന് എരുവും പുളിയും നല്‍കിയത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളാണ്. ഫേസ്ബുക്കില്‍ ആരോപണങ്ങള്‍ അതിരുകടന്നപ്പോള്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ആരോപണങ്ങള്‍ക്ക് അമൃതാനന്ദമയിക്ക് നേരിട്ട് മറുപടി പറയാന്‍ കഴിയാതെ പോയത് അമ്മയ്ക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തത് കൊണ്ടായിരുന്നു.
അതുകൊണ്ട് അമ്മ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു. മാത അമൃതാനന്ദമയി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിന് ഇതുവരെ നാല്‍പത് ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്. ഭക്തന്മാരുടെയും ശിഷ്യരുടെയും അഭ്യര്‍ത്ഥനമാനിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ട്രെഡ്വിലിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരണങ്ങള്‍ ശക്തമായ ഘട്ടത്തില്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ചും അമ്മ രംഗത്ത് വന്നിരുന്നു.
ഒടുവില്‍ അതേ നാണയത്തില്‍ തനിക്കും മഠത്തിനുമെതിരെ ഉയര്‍ന്നവന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നത്. ഗുരുതരമായ ലൈംഗികരോപണങ്ങളാണ് ഗെയില്‍ അമ്മയ്‌ക്കെതിരെ പുസ്തകത്തില്‍ നടത്തിയിരുന്നത്. ഫേസ്ബുക്കില്‍ ഇത് പ്രചരിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാര്‍ത്തകള്‍ നല്‍കിയ കൈരളി, ഇന്ത്യാവിഷന്‍ പോലുള്ള ചാനലുകള്‍ക്കും കേസുകളുമുണ്ടായിരുന്നു.
No comments:
Post a Comment