സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം നാഥനില്ലാതെ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വീണ്ടും പ്രഹസനമായി. അവാര്‍ഡിനുള്ള സിനിമകള്‍ കാണാന്‍ ജൂറി ചെയര്‍മാനില്ല. ജൂറിക്കുള്ള സ്ക്രീനിങ് തുടങ്ങിയതിന്‍റെ പിറ്റേന്ന് തന്നെ ചെയര്‍മാന്‍ ഭാരതിരാജ സ്ഥലംവിട്ടു. ബാക്കിയുള്ളവര്‍
തോന്നുംപോലെയാണ് സിനിമകള്‍ കാണുന്നത്. 85 ചിത്രങ്ങളാണ് ഇത്തവണ മല്‍സരത്തിനുള്ളത്. സംവിധായകന്‍ ഭാരതി രാജ അധ്യക്ഷനായ ഏഴംഗ ജൂറിയാണ് ഇത്തവണ സിനിമാ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. ഇവര്‍ക്കായി ഈ മാസം 20ന്
ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമകളുടെ സ്ക്രീനിങ് തുടങ്ങി.
എന്നാല്‍ പിറ്റേന്ന് തന്നെ അധ്യക്ഷന്‍ ചെന്നൈയ്ക്ക് മടങ്ങി. ഇക്കാര്യം പുറത്തറിയിക്കാതെ അധ്യക്ഷന്‍റെ അഭാവത്തില്‍ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ സ്്ക്രീനിങ് പുരോഗമിക്കുകയാണ്. ജൂറി അധ്യക്ഷനാകാന്‍ ക്ഷണിക്കുന്പോള്‍ തന്നെ ഭാരതി രാജ
അസൗകര്യം അറിയിച്ചിരുന്നതായാണ് വിവരം. എന്നാല്‍ അസൗകര്യം പ്രശ്നമല്ലെന്നും വന്നുപോയാല്‍ മതിയെന്നുമായിരുന്നു ചലച്ചിത്ര അക്കാദമിയിലെ ഉന്നതരുടെ പ്രതികരണം.
ഇതിനെതിരെ അക്കാദമിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നെങ്കിലും കൂട്ടാക്കാതെ സെക്രട്ടറിയും ഒരുവിഭാഗവും മുന്നോട്ട് പോയതോടെ അവാര്‍ഡ് നിര്‍ണയ പ്രക്രിയ തന്നെ അവതാളത്തിലായിരിക്കുകയാണ്. പ്രശ്നം വഷളാകുമെന്ന് കണ്ടതോടെ
എതിര്‍ത്തവരെല്ലാം ഉത്തരവാദിത്തതില്‍ നിന്ന് തലയൂരി. ഡെപ്യൂട്ടി ഡയറക്ടര്‍ ഫിലിംസ് ബീന പോള്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയായി മുബൈയിലേക്കും തിരിച്ചു. തന്നിഷ്ട്ടംകാട്ടി കഴിഞ്ഞ ചലച്ചിത്രമേള അവതാളത്തിലാക്കിയവര്‍ തന്നെയാണ്
ചലച്ചിത്ര അവാര്‍ഡും പ്രഹസനമാക്കുന്നത് എന്നാണ് ആരോപണം.
സംഗീത നാടക അക്കാദി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, എഡിറ്റര്‍ ബി ലെനിന്‍ സംവിധായകന്‍ ഹരികുമാര്‍, സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ്, ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍, നടി ജലജ എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍.
അതേസമയം, രചനാവിഭാഗം ജൂറിയെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. അത് പിന്നീട് തീരുമാനിച്ച് പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് അക്കാദമി സെക്രട്ടറി.
No comments:
Post a Comment