മോഹന്‍ലാല്‍ ഒരിക്കല്‍ കൂടെ വില്ലനാകുന്നു
മോഹന്‍ലാല്‍ എന്ന ഇതിഹാസതാരത്തിന്റെ അഭിനയം തുടങ്ങുന്നത് വില്ലന്‍ വേഷങ്ങളിലൂടെയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ മോഹന്‍ലാല്‍ അഭിനയത്തിന്റെ കഴിവുകൊണ്ടൊന്നുമാത്രം വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച. മോഹല്‍നാല്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ തുടക്കം ഒരു വില്ലനായാണെന്നത് ഒരിക്കലും അവിസ്മരണീയമല്ല. വില്ലന്‍ന്മാര്‍ നായകന്മാരായും നായകന്മാര്‍ വില്ലന്മാരായും മാറുന്ന ഇന്നത്തെ സിനിമാ ട്രെന്റില്‍ മോഹന്‍ലാലിന് ഒരിക്കല്‍ കൂടെ വില്ലനാകാവുന്നതാണ്. അതെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ നായകന്‍ ഒരിക്കല്‍ കൂടെ വില്ലന്‍ കുപ്പായമിടുന്നു.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ വില്ലനായി എത്തുന്നത്. വ്യത്യസ്തമായ പേരുകൊണ്ടും മോഹന്‍ലാലിന്റെ പുതിയ ഗെറ്റപ്പുകൊണ്ടും താരനിരകൊണ്ടും നേരത്തെ തന്നെ ശ്രദ്ധനേടിയ ചിത്രത്തില്‍ ഇങ്ങനെ ഒരു രഹസ്യം ഒളിച്ചിരിക്കുന്നത് ഇപ്പോഴാണ് പുറത്തുവിടുന്നത്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നതാണ്.
സണ്ണി വെയിനും ടോമിന്‍ തോമസും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ജനനി അയ്യരും ഗൗതമി നായരുമാണ് നായികമാര്‍. ചിത്രത്തെ കുറിച്ച് ഇപ്പോഴും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരയ്ക്കാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയിരിക്കുന്നത് വിനി വിശ്വമാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

No comments:
Post a Comment