സാക്ഷിയും വിന്ദു ധാരാസിംഗും തമ്മിലെന്ത് ബന്ധം?
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്ക് ഐ പി എല്‍ ഒത്തുകളിക്കേസില്‍ പങ്കുണ്ടെന്ന് വീണ്ടും വെളിപ്പെടുത്തല്‍. ഇത്തവണ വെളിപ്പെടുത്തിയത് ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ഡെയാണ്. ഒത്തുകളി കേസില്‍ പ്രതിയായ വിന്ദു ധാരാസിംഗിനെ തനിക്ക് പരിചയപ്പെടുത്തിയത് ധോണിയുടെ ഭാര്യ സാക്ഷിയാണെന്ന് അരുണ്‍ പാണ്ഡെ പറഞ്ഞു.
ആജ് തക് ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് വിന്ദുവും സാക്ഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ധോണിയുടെ മാനേജര്‍ മനസ് തുറക്കുന്നത്. സാക്ഷിയും വിന്ദു ധാരസിംഗും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും അരുണ്‍ പാണ്ഡെ പറഞ്ഞു. ലളിത് മോദിയും എന്‍ ശ്രനീവാസനും തമ്മിലുള്ള പോരിനിടയിലെ ഇരമാത്രമാണ് ധോണിയെന്നും അറുണ്‍ വെളിപ്പെടുത്തി. ഒത്തുകളിയെ കുറിച്ച് ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ ഒത്തുകളിക്കാന്‍ ഇപ്പോള്‍ പാര്‍ലമെന്റിലാണെന്നും അവരെ തൊടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നുമായിരുന്നു ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ഡേയുടെ മറുപടി.
എ പി എല്‍ ഒത്തുകളി കേസില്‍ മുംബൈ പോലീസ് വിന്ദു ധാരാ സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ബോളിവുഡ് താരവും ഗുസ്തി ഇതിഹാസം ധാരാസിംഗിന്റെ മകനുമാണ് വിന്ദു ധാരാ സിംഗ്
No comments:
Post a Comment