മലേഷ്യന്‍ വിമാനത്തിന്റെ പേരിലും വൈറസ്
മലേഷ്യന്‍ വിമാനം കണ്ടെത്തിയെന്ന പേരില്‍ ഫേസ്‍ബുക്കില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ ആവേശത്തോടെ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കുക, ചിലപ്പോള്‍ അതൊരു മാല്‍വെയര്‍ ആയിരിക്കും. ലോകശ്രദ്ധ നേടുന്ന വാര്‍ത്തകള്‍ മുതലെടുക്കുന്ന ഹാക്കര്‍മാരാണ് ഇതിന്റെ പേരില്‍ കൃത്രിമ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വൈറസുകളെ വിക്ഷേപിക്കുക. ശ്രദ്ധേയ വാര്‍ത്ത എന്ന വ്യാജേന വൈറസുകളും, സ്പൈവെയറുകളും, മാല്‍വെയറുകളും തിരുകിക്കയറ്റുക ഹാക്കര്‍മാരുടെ ഒരു രീതിയാണ്.
ക്വലാലംമ്പൂരില്‍ നിന്നും ബെയ്‌ജിങ്ങിലേക്കുള്ള യാത്രയില്‍ കാണാതായ മലേഷ്യന്‍ വിമാനം MH370 മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്ന വ്യാജേന കുറച്ച് ദിവസങ്ങളായി ചില മാല്‍വെയറുകള്‍ ഫേസ്‍ബുക്ക് വഴി പ്രചരിക്കുന്നുണ്ട്. ഇങ്ങനെയുള്ള വ്യാജ പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹാക്കര്‍മാരുടെ വെബ്‍സൈറ്റുകളിലേക്ക് റീഡയറക്റ്റ് ചെയ്യപെടുകയാണ് ചെയ്യുന്നത്. ആ വെബ്‍സൈറ്റില്‍ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീഡിയോ ലോഡ് ആകണമെങ്കില്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യണം എന്ന സന്ദേശം ലഭിക്കും. സൂക്ഷിക്കുക എല്ലാം വ്യാജമാണ്. ഇത് നിങ്ങള്‍ക്ക് പിന്നീട് വിനയാകും.

No comments:
Post a Comment