ഇത് നോക്കൂ, ജയസൂര്യയെ കണ്ട് ആരും ഞെട്ടരുത്
നടന്മാര്‍ തടി കുറയ്ക്കുന്നത് ഇപ്പോള്‍ മലയാള സിനിമയില്‍ ട്രെന്റ് ആയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ ഒറ്റയടിയ്ക്ക 17 കിലോ ഭാരം കുറച്ചത് കണ്ട് വാ പൊളിച്ചവര്‍ ജയസൂര്യയുടെ ഈ കോലം ഒന്ന് കാണുക. ഇങ്ങനെയൊക്കെ ഒരാള്‍ക്ക് തടി കുറയ്ക്കാന്‍ കഴിയുമോ...??
മാധവ് രാമരാമദാസന്‍ സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരി എന്ന ചിത്രത്തിന് വേണ്ടി ജയസൂര്യ പത്തു കിലോ കുറയ്ക്കാന്‍ തീരുമാനിച്ചു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു മാസം കൊണ്ട് പത്ത് കിലോ കറയ്ക്കുക എന്നത് ഒരു വെല്ലുവിളിയായാണ് അന്ന് ജയസൂര്യ എടുത്തിരുന്നത്. അത് ഫലിച്ചോ എന്നറിയാന്‍ ഈ ചിത്രമൊന്ന് നോക്കൂ. അപ്പോത്തിക്കിരി എന്ന ചിത്ത്രതിന് വേണ്ടി തടികുറയ്ക്കുക എന്നത് താനൊരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണെന്ന് ജയസൂര്യ തന്നെയാണ് ആരാധകരെ അറിയിയച്ചത്.
jayasurya in appothikkiri |
കൃത്യമായ വ്യായാമത്തിലൂടെയു ഭക്ഷണക്രമത്തിലൂടെയും തനിക്കതിന് സാധിക്കും എന്ന വിശ്വാസമുണ്ടെന്നും ജയസൂര്യ അന്ന് പറഞ്ഞിരുന്നു. എന്തായാലും ജയസൂര്യയുടെ വിശ്വാസം രക്ഷിച്ചു. ഈ വെല്ലുവിളി ജയത്തിലെത്തിക്കുന്നതിനുവേണ്ടി തീരുമാനിച്ചതു മുതല്‍ മറ്റൊരു ചിത്രത്തിനും ജയസൂര്യ ഡേറ്റ് നല്‍കിയിരുന്നില്ല.
പൂര്‍ണ ശ്രദ്ധ ഡയറ്റിങില്‍ മാത്രം. വെജിറ്റേറിയനാകുക എന്നതായിരുന്നു ജയസൂര്യയ്ക്ക് ഏറ്റവും വിഷമമായി തോന്നിയത്. എന്നാല്‍ തടി കുറയ്ക്കണം എന്ന ഉറച്ച തീരുമാനം വെജിറ്റേറിയനാകുന്നതിന് തടസ്സമായില്ല. പൂര്‍ണമായും ഒരു ത്രില്ലറായി ചിത്രീകരിക്കുന്ന അപ്പോത്തിക്കിരിയില്‍ ജയസൂര്യയെ കൂടാതെ സുരേഷ് ഗോപിയും ആസിഫ് അലിയും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ മാധവ് രാമദാസനും ഹേമന്ത് കുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
No comments:
Post a Comment