Gallery

Gallery

Tuesday, December 31, 2013

SAlala mobiles releasing on 23 january





സലാല മൊബൈല്‍സ് ജനുവരി 23ന്

ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും ജോഡി ചേരുന്ന ആദ്യ ചിത്രമാണ് സലാല മൊബൈല്‍സ്. നവാഗതസംവിധായകനായ ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡിയാണ്. മൊബൈല്‍ ഫോണ്‍ കട നടത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ പ്രണത്തിന്റെയും ജീവിതത്തിന്റെയും കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്.

സലാലയില്‍ ജോലിചെയ്യുന്ന ബന്ധു അയച്ചുകൊടുക്കുന്ന പണം കൊണ്ട് അഫ്‌സല്‍ ഒരു മൊബൈല്‍ക്കട തുടങ്ങുകയാണ്. ഈ കട ചിത്രത്തിലെ പല പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കും സാക്ഷിയാകുന്നുണ്ട്.

കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ദുല്‍ഖര്‍ സല്‍മാനും നസ്രിയയും ഒന്നിയ്ക്കുന്ന ആദ്യചിത്രമെന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്. ഒപ്പം സിദ്ദിഖ്, നാരായണന്‍കുട്ടി, മാമുക്കോയ, ടിനിടോം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

റിലീസ്

ജനുവരി 23നാണ് സലാല മൊബൈല്‍സ് തിയേറ്ററുകളില്‍ എത്തുന്നത്.

ഗോപി സുന്ദര്‍


ഗോപിസുന്ദറും ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

അഫ്‌സല്‍ ആയി ദുല്‍ഖര്‍


അഫ്‌സല്‍ എന്ന ചെറുപ്പക്കാരനായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. വലിയ ആര്‍ഭാഢങ്ങളൊന്നുമില്ലാതെ ജീവിയ്ക്കുന്ന ചെറുപ്പക്കാരനാണ് അഫ്‌സല്‍.

ഷഹാനയായി നസ്രിയ


സാധാരണക്കാരനായ അഫ്‌സല്‍ കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്യുന്ന സമ്പന്നകുടുംബത്തിലെ പെണ്‍കുട്ടിയായ ഷഹാനയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.

ഗ്രിഗറി

എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അക്കരക്കാഴ്ചകള്‍ ഫെയിം ജേക്കബ് ഗ്രിഗറി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തിലും ദുല്‍ഖറിന്റെ സുഹൃത്തിന്റെ വേഷമാണ് ഗ്രിഗറിയ്ക്ക്.

ഗീത വീണ്ടും


പഞ്ചാഗ്നി മുതലിങ്ങോട്ട് പല ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഗീത മലയാളികളുടെ ഇഷ്ടതാരമാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗീത പ്രധാന വേഷത്തില്‍ എത്തുന്നൊരു ചിത്രമാണിത്. ദുല്‍ഖറിന്റെ അമ്മവേഷത്തിലാണ് ഗീതയെത്തുന്നത്.

ശരത് എ ഹരിദാസന്‍


1997ല്‍ ഡൊമിനിയന്‍ എന്ന ഹ്രസ്വചിത്രം ചെയ്ത് സംവിധാനരംഗത്തെത്തിയ ശരതിനെ പിന്നെ കണ്ടത് റെയിന്‍ റെയിന്‍ കം എഗേന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ വേഷത്തിലാണ്. ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം സലാല മൊബൈല്‍സുമായി എത്തുകയാണ് ശരത്. ലളിതമായ ഒരു കഥയാണ് സലാല്‍ മൊബൈല്‍സ് പറയുന്നതെങ്കിലും അല്‍പം സങ്കീര്‍ണമായ സങ്കേതമുപയോഗിച്ചാണ് കഥ പറയുന്നതെന്ന് ശരത് പറയുന്നു.

Rani mookarji wedding at febrtuary 10



ബോളിവുഡ് താരം റാണി മുഖര്‍ജി നിര്‍മ്മാതാവ് ആദിത്യ ചോപ്രയുമായി പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇതിന് മുമ്പ് പലവട്ടം ഇവര്‍ വിവാഹിതരാകാന്‍ പോവുകയാണെന്നും വിവാഹിതരായെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴെല്ലാം ഇതെല്ലാം നിഷേധിച്ചുകൊണ്ട് റാണി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോള്‍ 2013 അവസാനത്തില്‍ വീണ്ടും റാണി-ചോപ്ര വിവാഹം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരക്കുകയാണ്. 2014 ഫെബ്രുവരി പത്തന് റാണി വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാഴ്ചയോളം നീളുന്നതായിരിക്കും വിവാഹവുമായി ബന്ധപ്പെട്ട ആഘോഷമെന്നാണ് കേള്‍ക്കുന്നത്. ഒടുക്കം 10ന് വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പരയുന്നു. വളരെ സ്വകാര്യമായ ചടങ്ങായിരിക്കും ഇതെന്നാണ് സൂചന. കനത്തസുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും വിവാഹം നടക്കുകയെന്നും കേള്‍ക്കുന്നു.

ജോധ്പൂരിലെ ഉമെയ്ദ് ഭവന്‍ പാലസില്‍ വച്ചായിരിക്കും വിവാഹച്ചടങ്ങുകള്‍ എന്നാണ് അറിയുന്നത്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞവരോടെല്ലാം അവ രഹസ്യമാക്കി വെയ്ക്കാനും റാണിയും ആദിത്യയും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് ബിടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഒരു വിരുന്നിനിടെ റാണി മുഖര്‍ജി അതുവരെ അണിഞ്ഞുകാണാത്തൊരു മോതിരമണിഞ്ഞെത്തിയതോടെയാണ്. ആദിത്യ ചോപ്രയും റാണിയും എന്‍ഗേജ്ഡ് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്.

ഫഹദ് ഫാസില്‍ അച്ഛനായി



അങ്ങനെ ഫഹദ് ഫാസില്‍ അച്ഛനായി. കുട്ടിക്കുരണ്ടര വയസ്. അവിവാഹിതനായ ഫഹദിന്‍റെ വിവാഹം മുടക്കാനുള്ള പ്രചരണമല്ല, കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിച്ച പുതിയ പടത്തിലാണു ഫഹദ് ഫാസില്‍ തന്‍റെ കരിയറിലെ ആദ്യ അച്ഛന്‍ വേഷമണിയുന്നത്.

വസുദേവ് സനല്‍ സംവിധാനം ചെയ്‌യുന്ന ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ അച്ഛനാകുന്പോള്‍ ഗാഥയെന്ന രണ്ടരവയസുകാരിയാണ് ഫഹദിന്‍റെ കടിഞ്ഞൂല്‍ സന്താനമാകുന്നത്. ‘അച്ഛനും മകളുമൊത്തുള്ള ചിത്രങ്ങള്‍ മനോരമ ഓണ്‍ലൈനിലുണ്ട്. മനുകൃഷ്ണ എന്നാണു ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ പേര്. സിനിമയില്‍ പ്രധാന കഥാപാത്രമായ ഫഹദിനൊപ്പം ഏകദേശം എല്ലാ രംഗങ്ങളിലും ഗാഥയും നിറഞ്ഞു നില്‍ക്കും.

എറണാകുളം കേന്ദ്രമാക്കി വീണ്ടുമൊരു ഫഹദ് ചിത്രം കൂടി തയാറെടുക്കുകയാണ്. സാഹസികമായ നാലു സംഘട്ടന രംഗങ്ങളാണു ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത. തമിഴിലെ ആക്ഷന്‍ സിനിമകളുടെ സംഘട്ടന സംവിധായകന്‍ രാജശേഖരനാണ് ഇതിലെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ അധികം സിനിമകളില്‍ കണ്ടിട്ടില്ലാത്ത സംഘട്ടനരംഗങ്ങളാണു ഗോഡ്സ് ഓണ്‍ കണ്‍ട്രി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുക. കെട്ടിടങ്ങള്‍ക്കു മുകളിലൂടെ ചാടിയോടിയുള്ള സംഘട്ടനങ്ങളാണ് ഇതില്‍ പ്രധാനം. സാഹസിക സംഘട്ടനരംഗങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും കഥയ്ക്ക് അനുയോജ്യമായവിധത്തില്‍ മാത്രമേ ഇവ ചിത്രീകരിക്കുകയുള്ളൂ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പഴയകാല ആക്ഷന്‍ സിനിമകളുമായി ഒരുവിധ സാമ്യവും ചിത്രത്തിനുണ്ടാകിലെ്ലന്നു ചുരുക്കം.

വിവിധ ലക്ഷ്യങ്ങളുമായി ഒരു ദിവസം എറണാകുളത്തെത്തുന്ന കുറച്ചുപേരുടെ കഥയാണു സിനിമ പറയുന്നത്. ഈ സിനിമയില്‍ ഫഹദ് ഫാസിലിനെക്കാള്‍ വിലപിടിപ്പുള്ള മറ്റൊരു താരം കൂടിയുണ്ട്- മലയാളത്തില്‍ അപൂര്‍വമായി മാത്രം ഉപയോഗിച്ചിട്ടുള്ള ഫാന്‍റം ഗോള്‍ഡ് എന്ന ക്യാമറ. ദിവസവാടക ഒന്നര ലക്ഷം രൂപയാണത്രേ! അരവിന്ദ് കൃഷ്ണയാണു ക്യാമറാമാന്‍.

തട്ടത്തിന്‍ മറയത്തിലെ സുന്ദരി ഇഷ തല്‍വാറും മൈഥിലിയും ലെനയുമാണു നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, ലാല്‍, നന്ദു, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും മൂന്നുപേര്‍ ചേര്‍ന്നാണ് എഴുതുന്നത്- അരുണ്‍ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രിയം, ഇരുവട്ടം മണവാട്ടി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സനലാണു ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെയും സംവിധായകന്‍.


Monday, December 30, 2013

പ്രധാനമന്ത്രി രാജിവയ്ക്കുമെന്നു റിപ്പോര്‍ട്ട്

\\



ന്യൂഡല്‍ഹി• പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാജി വയ്ക്കുമെന്നുറിപ്പോര്‍ട്ട്. ജനുവരി മൂന്നിനു രാജിവയ്ക്കുമെന്നു ടെലഗ്രാഫ് ദിനപ്പത്രമാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് വരെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നുമാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം തുടങ്ങുന്ന ദിവസമാണ് ജനുവരി മൂന്ന്.






Malayalam actress Manju warrier in Cochin half marathon photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

Malayalam actress Manju warrier in Cochin half marathon  photos

g for gold new latest malayalam movie mohanlal renjith


ജി ഫോര്‍ ഗോള്‍ഡില്‍ ലാല്‍ കള്ളക്കടത്തുകാരന്‍?

മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥപൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ രഞ്ജിത്ത് വ്യക്തമാക്കിയതോടെ ഇപ്പോള്‍ ചലച്ചിത്രലോകത്തെവിടെയും ചര്‍ച്ച ഈ ചിത്രത്തെക്കുറിച്ചാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് പടം എന്ന തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മഞ്ജുവിന് റോളില്ല എന്നത് വലിയ വാര്‍ത്തയായി മാറിയിരുന്നു. മഞ്ജുവും ലാലും വീണ്ടുമൊന്നിയ്ക്കുന്നുവെന്ന പ്രതീക്ഷ ഇല്ലാതായോടെ ഇപ്പോള്‍ ചിത്രത്തിന്റെ ഇതിവൃത്തമെന്താണെന്നകാര്യത്തിലാണ് ഏവര്‍ക്കും ആകാംഷ.

മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുകയെന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഒരു ഉത്സവം തന്നെയാണ്. ഇന്നോളം മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രങ്ങള്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ചതാണ് ചരിത്രം. ജി ഫോര്‍ ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കള്ളക്കടത്തുകാരന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ട്രാക്കില്‍ സ്വര്‍ണം മാത്രം ലക്ഷ്യമിടുന്നൊരു കായികതാരവും ഒരു കള്ളക്കടത്തുകാരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എന്നാണ് കേള്‍ക്കുന്നത്.


ചിത്രത്തില്‍ അത്‌ലറ്റായി എത്തുന്നത് കുഞ്ചാക്കോ ബോബനായിരിക്കുമെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും രഞ്ജിത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരക്കഥാരചന പൂര്‍ത്തിയാക്കിയെന്നതുമാത്രമാണ് ഇതുവരെ രഞ്ജിത്ത് വ്യക്തമാക്കിയിട്ടുള്ള കാര്യം. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന കൂതറയെന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രത്തിന്റെ സെറ്റിലെത്തുമെന്ന് അറിയുന്നു.






ഐശ്വര്യ ഛത്തീസ്ഗഡിലെ വോട്ടേഴ്സ് ലിസ്റ്റില്‍!




ഛത്തീസ്ഗഡിലെ ഘുഗ്രി ഗ്രാമത്തിലെ വോട്ടര്‍ പട്ടികയില്‍ തന്‍റെ പേരുണ്ടെന്നറിഞ്ഞ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചന്‍ ഞെട്ടിയിരിക്കും.

മംഗലാപുരത്തു ജനിച്ചു മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഐശ്വര്യയുടെ പേര് എങ്ങനെ ഛത്തീസ്ഗഡിലെ വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയെന്ന് ആര്‍ക്കും പിടിയില്ല. വോട്ടേഴ്സ് ലിസ്റ്റില്‍ നല്‍കിയിരിക്കുന്ന ഫോട്ടോയും ഐശ്വര്യയുടേതുതന്നെ. നാല്‍പ്പതുകാരിയായ ഐശ്വര്യയ്ക്കു വോട്ടേഴ്സ് ലിസ്റ്റില്‍ പ്രായം 23 മാത്രം.


താമസിക്കുന്നതു ഘുഗ്രിയിലെ 376_ാം നന്പര്‍ വീട്ടില്‍. പിതാവിന്‍റെ പേരാകട്ടെ, ആ പ്രദേശത്തെങ്ങും ഇല്ലാത്ത ഒരു ദിനേശ് റായിയും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ബഗീച്ച സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടിട്ടുണ്ട്.


നടി സുചിത്ര ഗുരുതരാവസ്ഥയില്‍




കൊല്‍ക്കത്ത• ശ്വാസകോശസംബന്ധമായ അണുബാധയെ തുടര്‍ന്നു പ്രശസ്ത നടി സുചിത്ര (82)യെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സുചിത്രയെ 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു സുചിത്രയുടെ പേരക്കുട്ടിയും നടിയുമായ റീമാ സെന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണിപ്പോള്‍ സുചിത്ര.

രാജ്യാന്തര തലത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ നടിയാണ് സുചിത്ര സെന്‍. 1963ലെ മോസ്‌കോ ചലച്ചിത്രമേളയില്‍ സാഥ് കാക്കെ ബന്ധ എന്ന സിനിമയിലെ അഭിനയത്തിന് സുചിത്ര സെന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1952ല്‍ ഒരു ബംഗാളി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന സുചിത്ര, 1955ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലെ പ്രകടനത്തിനു ദേശീയ പുരസ്കാരം നേടിയിരുന്നു.


1978നു ശേഷം വെള്ളിത്തിരയോടു വിടപറഞ്ഞ സുചിത്ര പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ താത്പര്യമില്ലാത്തതുകൊണ്ടു 2005ലെ ഫാല്‍ക്കെ അവാര്‍ഡ് നിരസിക്കുകയായിരുന്നു.







Sunday, December 29, 2013

Meera jasmine wedding february 12



മീരാ ജാസ്മിന്റെ വിവാഹം ഫെബ്രുവരി 12ന്

തെന്നിന്ത്യന്‍ താരം മീരാജാസ്മിന്‍ വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മംഗളം ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദുബായില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സെള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍.

സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് റവ. എ ധര്‍മരാജ് റസാലത്തിന്റെ മുഖ്യകാര്‍മികത്വത്തല്‍ തിരുവനന്തപുരം എല്‍എംഎസ് പള്ളിയില്‍ വച്ച് ഫെബ്രുവരി 12നാണ് വിവാഹം. ഇടപ്പഴിഞ്ഞി ആര്‍ഡി ഓര്‍ഡിറ്റോറിയത്തിലായിരിക്കും വിവാഹ സത്കാരം.

മദ്രാസില്‍ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദം നേടിയ ആളാണ് അനില്‍. തിരുവനന്തപുരം നന്ദാവനം ടൈറ്റസും സുഗതകുമാരിയുമാണ് അനിലിന്റെ മാതാപിതാക്കള്‍.

ചില്ലറ വിവാദങ്ങല്‍ക്കെല്ലാം ഒടുവില്‍ ഇപ്പോഴാണ് മീര സിനിമയില്‍ സജീവമാകുന്നതിനിടയിലാണ് വിവാഹം. ജയറാം നായകനാകുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മീര. തമിഴില്‍ ചിമ്പു നായകനാകുന്ന ചിത്രമാണ് മറ്റൊന്ന്.






How old are you new latest malayalam movie manju warrier




ഹൗ ഓള്‍ഡ് ആര്‍ യു ചിത്രീകരണം തടങ്ങി

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ തിരിച്ചു വന്ന് അഭിനയിക്കുന്ന ആദ്യത്തെ ചിത്രത്തിന്റെ ചിത്രീകരം കൊച്ചിയില്‍ തുടങ്ങി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. മഞ്ജു അവതരിപ്പിക്കുന്ന വീട്ടമ്മയുടെ കഥാപാത്രം ഹാഫ് മരത്തോണില്‍ ഓടുന്നതായിരുന്നു ആദ്യ ഷോട്ട്.

നേരത്തെ മഞ്ജു ഹാഫ് മരത്തോണിന്റെ ഫഌഗ് ഓഫെല്ലാം ചെയ്യാന്‍ എത്തിയതുകൊണ്ട് സംഭവം സിനിമാ ചിത്രീകരണമാണെന്ന് അധികമാര്‍ക്കും പിടികിട്ടിയിരുന്നില്ല.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍ദ്ദേശം നല്‍കിയതോടെ മറ്റുള്ളവര്‍ക്കൊപ്പം മഞ്ജുവും ഓടിത്തുടങ്ങി. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വച്ചാണ് ഓട്ടം നിന്നത്. ഹെലി ക്യാം ഉള്‍പ്പടെ പത്തോളം ക്യാമറകള്‍ ഉപയോഗിച്ചാണ് ക്യാമറ മാന്‍ ആര്‍ ദിവാകര്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തോപ്പും പടി പാലത്തിനടുത്തും ഓട്ടത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി.

നിരുപമയെന്നാണ് മഞ്ജു അവതരിപ്പിക്കുന്ന വീട്ടമ്മയായ കഥാപാത്രത്തിന്റെ പേര്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്.










Drishyam malayalam movie in hindi tamil telugu



ദൃശ്യം തമിഴിലും ഹിന്ദിയിലും തെലുങ്കിലും!

2013 ല്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് തീര്‍ച്ചയായും മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും പെടും. മലയാളത്തിലെ ഹിറ്റുകള്‍ ഏറെകുറെയും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തിരിച്ചും. ഇപ്പോഴിതാ ദൃശ്യവും.

തമിഴിലും ഹിന്ദിയിലും തെലുങ്കിലുമാണ് ദൃശ്യം റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പകര്‍പ്പവകാശം മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജി സ്വന്തമാക്കി.

ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയെയും ദിലീപിന്റെ ഏഴ് സുന്ദര രാത്രികളെയും പിന്തള്ളിയാണ് ലാലിന്റെ ദൃശ്യം തിയേറ്ററില്‍ തകര്‍ത്തോടിയത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് ഫിലീംസും ചേര്‍ന്നാണ് ദൃശ്യം നിര്‍മിച്ചത്. പെരുമ്പാവൂരുകാരനായ ഒരു കര്‍ഷകന്റെ വേഷത്തിലാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. മീനയാണ് നായിക.

നാലാം ക്ലാസില്‍ തോറ്റ ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ അയാളുടെ ഭാര്യാ വേഷത്തിലാണ് മീന അവതരിക്കുന്നത്. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. സന്തുഷ്ടമായ ഈ കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങലാണ് കഥ.

കലാഭവന്‍ ഷാജോണ്‍, ആശ ശരത്ത്, റോഷന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അടുത്തകാലത്ത് ഇറങ്ങിയ സ്‌നേഹവീട്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ തടുങ്ങിയ ചിത്രങ്ങളുടെയെല്ലാം പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റേതായി വിജയ്ച്ചതില്‍ പറയാനുള്ള ഈ വര്‍ഷത്തെ ഒരേഒരു ചിത്രമാണ് ദൃശ്യം.



Saturday, December 28, 2013

Tamil pongal movies




തീപാറാന്‍ തമിഴ് പൊങ്കല്‍ !



രജനി-വിജയ്-അജിത് നേര്‍ക്കുനേര്‍



ഈ പൊങ്കലിന് തമിഴകത്തിന്റെ സിനിമാക്കൊട്ടകകളില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങുക സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടിയാകും. രജനി മകളുടെ സംവിധാനത്തില്‍ ചരിത്ര കഥാപാത്രമാകുന്ന കൊച്ചടൈയാന്‍, വിജയ് പൊലീസ് വേഷത്തിലെത്തുന്ന ജില്ല, അജിത്തിന്റെ ശിവ ചിത്രം വീരം എന്നിവ ഈ പൊങ്കലിന്റെ പ്രതീക്ഷകളാണ്. മൂന്നും ജനുവരി 10ന് റീലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊച്ചടൈയാന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് അവസാന വാര്‍ത്ത.

3 സൂപ്പര്‍താരചിത്രങ്ങളുടെ ഒന്നിച്ചുള്ള വരവില്‍ പരിഭ്രാന്തരായ വിതരണക്കാര്‍ രജനിയെ തഴയുമെങ്കില്‍ കമല്‍ ഹാസന്റെ ആഗോളചിത്രം വിശ്വരൂപം 2നൊപ്പമാകും ഇതിന്റെ വരവ്. കളി തരക്കാര്‍ തമ്മിലാകുമെന്ന അടക്കംപറച്ചിലുകള്‍ നിലനില്‍ക്കേ വിജയ്- അജിത് ചിത്രങ്ങള്‍ വന്‍പ്രതീക്ഷയോടെയാണ് കൊമ്പുകോര്‍ക്കുന്നത്.

അതുല്യനടന്‍ മോഹന്‍ലാല്‍ വിജയ്ക്കൊപ്പം ആദ്യമായെത്തുന്നതാണ് ‘ജില്ല’യില്‍ മലയാളിക്കുള്ള പ്രലോഭനം. ആര്‍ . ടി നേശന്റെ സംവിധാനത്തില്‍ പൊലീസ് വേഷത്തിലെത്തുന്ന വിജയുടെ അച്ഛനാണ് ലാല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണിമാ ഭാഗ്യരാജ് ലാലിന്റെ ഭാര്യയും മലയാളനടി നിവേദ തോമസ് മകളായും ചിത്രത്തിലെത്തും. മോഹന്‍ലാലിന്റെ മകള്‍ , വിജയുടെ പെങ്ങള്‍, ഡബിള്‍ ലോട്ടറിയുടെ ത്രില്ലിലാണ് ആദ്യചിത്രത്തില്‍ തന്നെ സംസ്ഥാന പുരസ്കാരം നേടിയ നിവേദയെന്ന് അഭിമുഖങ്ങള്‍ പറയുന്നു.

മധുര പഞ്ചാത്തലമായ ചിത്രം ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. പാട്ടുകള്‍ ജപ്പാനില്‍ ഉള്‍പ്പെടെയാണ് ചിത്രീകരിച്ചത്. ആര്‍.ബി ചൗധരി നിര്‍മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് ഏറ്റെടുത്തതും ലാല്‍ ആദ്യമായി വിജയ്ക്കൊപ്പം അഭിനയിക്കുന്നതും മലയാളിക്ക് പ്രതീക്ഷയുടെ പൊങ്കലാണ് ഇക്കൊല്ലം. ഒപ്പം ബോണസായി വിജയുടെ പാട്ടും ഇതിലുണ്ട്.

2011ല്‍ ശിരുത്തെ സംവിധാനം ചെയ്ത ശിവയുടെ ‘വീര’മാണ് തല അജിത്തിന്റെ പൊങ്കല്‍പ്പടം. ഭൂപതിരാജയുടെ കഥയില്‍ ഭരതന്‍ എഴുതിയ ചിത്രത്തില്‍ ദേവിശ്രീ പ്രസാദാണ് സംഗീതം. തമന്ന നായികയാവുമ്പോള്‍ യുവതാരങ്ങളുടെ സാന്നിധ്യം ചിത്രത്തെ വേറിട്ട് നിര്‍ത്തും. ‘മൈന’യിലെ നായകന്‍ വിധാര്‍ഥ്, സുഹൈല്‍ ചന്ദോക്, മുനിഷ്, ബാല എന്നീ പ്രതീക്ഷകള്‍ക്കൊപ്പം ഹാസ്യതാരം സന്താനവും ചേരും. ആരംഭത്തിന്റെ വന്‍വിജയമാണ് ‘വീര’ത്തിന്റെ പിന്‍ബലം. ‘തല നരച്ച താര’ത്തിന്റെ വിപണിമൂല്യം കൊയ്യുക തന്നെയാണ് ത്രില്ലര്‍ മസാല ചിത്രത്തിന്റെ ലക്ഷ്യം.

തല നരച്ച അജിത്തിനേക്കാള്‍ 20 വേനല്‍ കൂടുതല്‍ കണ്ട രജനി 3D സാങ്കേതികതയില്‍ 25 വയസ് കുറച്ചാണ് ചരിത്രകഥാപാത്രമാകുന്നത്. ഏ.ഡി. 710 -735 കാലത്ത് മംഗലപുരം ആസ്ഥാനമാക്കി ഭരിച്ച കൊച്ചടെയാന്‍ രണധീരന്‍ എന്ന പാണ്ഡ്യരാജാവാണ് രജനിയുടെ ‘കൊച്ചടൈയാനാ’യി (സ്പെല്ലിങ്ങില്‍ ഐ(i) ഒരെണ്ണം കൂട്ടിയത് ന്യൂമറോളജി പ്രകാരം) സ്ക്രീനിലത്തെുന്നത്. നൂറ് കോടി മുടക്കി 3Dയില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്, മലയാളം, ഇംഗ്ളീഷ്, ഹിന്ദി, ജാപ്പനീസ് ഭാഷകളില്‍ സംസാരിക്കും. രജനി മൂന്ന് കഥാപാത്രമാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍, ശരത് കുമാര്‍, ശോഭന, ജാക്കി ഷറോഫ്, നാസര്‍ എന്നിവര്‍ സാന്നിധ്യം കൊണ്ട് കാഴചയെ സമ്പന്നമാകും. കരിയറില്‍ ആദ്യമായി മേക്കപ്പില്ലാതെ അഭിനയിച്ച ദീപികയുടെ പ്രതിഫലം 3 കോടിയെന്നത് വാര്‍ത്തകളില്‍ ഇടം കണ്ടത്തെിയിരുന്നു. സൗന്ദര്യ ആര്‍.അശ്വിന്‍ , രവികുമാറിന്റെ തിരക്കഥയിലാണ് ചിത്രമൊരുക്കുന്നത്.


കൊച്ചടൈയാന്‍ എത്തിയാലും ഇല്ലെങ്കിലും പൊങ്കല്‍ കാഴ്ച സമ്പന്നമാകുമെന്ന് ഈ വന്‍ചിത്രങ്ങള്‍ വിളിച്ചുപറയുന്നു. മലയാളചിത്രങ്ങളെ പേടിപ്പിക്കുന്ന സിനിമാക്കാലം കേരളത്തിലും തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.





Mammootty new latest comedy malayalam movie




മമ്മൂട്ടി വീണ്ടും കോമഡി റോളില്‍

മമ്മൂട്ടിയ്ക്ക് ഹാസ്യം വഴങ്ങില്ലെന്നായിരുന്നു പൊതുവേ ആരാധകരുടെയും സിനിമാക്കാരുടെയും ധാരണ. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന വിധത്തിലാണ് കടിച്ചാല്‍പ്പൊട്ടാത്ത മലയാളം വാക്കുകള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രയോഗിക്കുന്ന മായാവിയായും കുഞ്ഞുമോനായുമെല്ലാം മമ്മൂട്ടിയെത്തിയത്. നേരത്തേ കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള ചില ചിത്രങ്ങളില്‍ മമ്മൂട്ടിയ്ക്ക് പൊടിയ്ക്ക് ഹാസ്യം പ്രയോഗിച്ചിരുന്നുവെങ്കിലും മുഴുനീള ഹാസ്യ-ആക്ഷന്‍ ചിത്രങ്ങളില്‍ മമ്മൂട്ടിയെക്കണ്ടപ്പോള്‍ എല്ലാവരും അതിശയിച്ചുപോയിട്ടുണ്ട്.

അണ്ണന്‍ തമ്പി, രാജമാണിക്യം, പോക്കിരിരാജ തുടങ്ങിയചിത്രങ്ങള്‍ വന്നതോടെ ഹാസ്യത്തിന് മമ്മൂട്ടി സ്‌റ്റൈല്‍ എന്നൊരു സ്‌റ്റൈല്‍ തന്നെ വന്നു. കമ്മത്ത് ആന്റ് കമ്മത്താണ് മമ്മൂട്ടി കാര്യമായി കോമഡിചെയ്ത അവസാനത്തെ ചിത്രം. പിന്നീടിങ്ങോട്ട് പലചിത്രങ്ങളിലും മമ്മൂട്ടിയ്ക്ക് ഗൗരവമേറിയ റോളുകളായിരുന്നു. എന്നാല്‍ ഇനി വീണ്ടും സ്‌റ്റൈലൊന്ന് മാറ്റിപ്പിടിക്കാന്‍ പോവുകയാണ് സൂപ്പര്‍താരം.


സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം മമ്മൂട്ടിയുടെ പുത്തന്‍ കോമഡിച്ചിത്രമായിരിക്കുമത്രേ. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നതെന്ന കാര്യം അണിയറക്കാര്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ചിത്രത്തില്‍ നായികയാരാണെന്നുള്ള കാര്യംവും മറ്റുതാരങ്ങളെയും തീരുമാനിച്ചിട്ടില്ലെന്ന് അണിയറക്കാര്‍ വ്യക്തമാക്കി.

മമ്മൂട്ടി കോമഡിയുമായി എത്തിയ ഒരു ചിത്രവും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പുതിയൊരു ചിത്രത്തില്‍ക്കൂടി മമ്മൂട്ടി കോമഡി ചെയ്യുന്നുവെന്നത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തയാണ്. അടുത്ത വര്‍ഷം ത്രില്ലര്‍, കോമഡി, പ്രണയകഥ എന്നുവേണ്ട മമ്മൂട്ടിയുടേതായി പലതരം ചിത്രങ്ങളാണ് എത്താന്‍ പോകുന്നത്. 2013 മമ്മൂട്ടിയെ സംബന്ധിച്ച് ഒരു വിജയവര്‍ഷമാണെന്ന് പറയാന്‍ കഴിയില്ല. ചില ചിത്രങ്ങള്‍ വിജയം കണ്ടപ്പോള്‍ ചിലത് പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് പരാജയപ്പെടുകയായിരുന്നു. എന്തായാലും 2014ല്‍ ഇറങ്ങാനുള്ള പലചിത്രങ്ങളും വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.



Happy jurney new latest malayalam movi jayasurya as a blind



അന്ധനായ് ജയസൂര്യയുടെ ഹാപ്പി ജേര്‍ണി

അഭിനയത്തില്‍ എന്തെങ്കിലും വ്യത്യസ്ത പരീക്ഷണ നടത്താന്‍ മിടുക്കനാണ് ജയസൂര്യ. അങ്ങനെയാണ് ബ്യൂട്ടിഫിള്‍ എന്ന ചിത്രം പിറന്നതെന്ന് ഒരു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞിരുന്നു. ഇത്തവണ ഒരു അന്ധന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഹാപ്പി ജേര്‍ണി എന്നാണ് ചിത്രത്തിന്റെ പേര്.

ജനപ്രിയന്‍ എന്ന ചിത്രത്തിനു ശേഷം ബോബന്‍ സാമുവല്‍ വീണ്ടും ജയസൂര്യയോട് കൈകോര്‍ക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തില്‍ അന്ധനായ ക്രിക്കറ്റ് താരത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അന്ധരുടെ ക്രിക്കറ്റ് ടീമിനെ കുറിച്ചാണ് പറയുന്നതെങ്കിലും അവിടെ സഹതാപത്തിന് വഴിയില്ല, ചിത്രം മുഴുനീള തമാശയായിരിക്കും.


അരുണ്‍ലാല്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിഖ് ഉസ്മാനാണ്. എബിസിഡിയിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക. ലാല്‍, ലാലു അലക്‌സ്, ബാലു വര്‍ഗീസ്, കക്ക രവി, ഇടവേള ബാബു, ഇന്ത്യന്‍ പള്ളാശേരി, സുനില്‍ സുഖദ, കലിംഗ ശശി, കൊച്ചു പ്രേമന്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


അന്ധന്റെ റോള്‍ പെര്‍ഫെക്ടാക്കാന്‍ വേണ്ടി ജയസൂര്യ ഹൈദരാബാദിന്റെ തെരുവകളില്‍ അന്ധനായി അലഞ്ഞ് പരിശീലനം നേടുകയുണ്ടയി. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുന്നത്. ജയസൂര്യയുടെ 2014 തുടങ്ങുന്നത് ഹാപ്പി ജേര്‍ണിയോടെയായിരിക്കും.




Malayalam actress miya george in new latest tamil movie



വളരെ ചുരുക്കം ചില ചിത്രങ്ങളിലൂടെ മികച്ച നടിയെന്ന് പേരുനേടിയ താരമാണ് മിയ ജോര്‍ജ്ജ്. ചേട്ടായീസിലെ നായികവേഷത്തോടെയാണ് മിയ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മെമ്മറീസ്, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകനടത്തിനും മിയയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചു. റിലീസാകാനിരിക്കുന്ന സലാം കാശ്മീര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ മിയ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മലയാളത്തിനൊപ്പം തന്നെ തമിഴകത്തും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് മിയയിപ്പോള്‍. അമര കാവിയം എന്ന ചിത്രത്തിലൂടെയാണ് മിയ തമിഴകത്ത് അരങ്ങേറ്റം നടത്തുന്നത്. ജീവ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യയാണ് നായകനായി എത്തുന്നത്.

എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് അമര കാവിയത്തിന്റെ പ്രമേയം. തിരക്കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ് മിയയുടേത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് മിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രണ്ടാമത്തെ ഷെഡ്യൂളില്‍ അധികം താമസിയാതെ താരം ജോയിന്‍ ചെയ്യും- സംവിധായകന്‍ പറയുന്നു.

സാധാരണ തമിഴില്‍ അഭിനയിക്കുന്ന മലയാളി താരങ്ങള്‍ക്കെല്ലാം ഡബ്ബ് ചെയ്യാന്‍ മറ്റാളുകളെ നോക്കേണ്ടിവരുകയാണ് പതിവ്. എന്നാല്‍ മിയയ്ക്ക് തമിഴ് ഭാഷ ഒരു പ്രശ്‌നമല്ല. ആദ്യചിത്രത്തില്‍ത്തന്നെ സ്വന്തമായി ഡബ്ബ് ചെയ്യാനാണത്രേ മിയയുടെ തീരുമാനം. ഷൂട്ടിങ് തുടങ്ങിയ ദിവസങ്ങളില്‍ മിയയ്ക്ക് തമിഴ് അത്ര ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുമായിരുന്നില്ലത്രേ. പക്ഷേ ആദ്യ ഷെഡ്യൂള്‍ കഴിയാറായപ്പോഴേയ്ക്കും മിയ തമിഴ് അത്യാവശ്യം നന്നായി പറയുന്ന സ്ഥിതിയായെന്ന് സംവിധായകന്‍ പറയുന്നു.







BHALYAKHALASAKHI new latest malayalam movie mammootty



മമ്മൂട്ടിയ്‌ക്കൊപ്പം 105 പുതുമുഖങ്ങള്‍

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രമാണ് ബാല്യകാലസഖി. ഇക്കാലം വരെ സാഹിത്യകൃതികള്‍ സിനിമകളാക്കിയപ്പോള്‍ മമ്മൂട്ടി അഭിനയിച്ചവയെല്ലാം പുരസ്‌കാരങ്ങളുടെയും പ്രശംസകളുടെയും നെറുകയില്‍ എത്തിയതാണ് ചരിത്രം. മതിലുകളും, പൊന്തന്‍മാടയുമെല്ലാം ഇതിന് ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ഇതേപോലെതന്നെയൊരു മികച്ച ചിത്രമായിരിക്കും ബാല്യകാലസഖിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലാണ് എത്തുന്നത്. കഥാനായകനായ മജീദിനെയും മജീദിന്റെ ബാപ്പയെയും മമ്മൂട്ടിതന്നെയാണ് അവതരിപ്പിക്കുന്നത്. ഇഷ തല്‍വാര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മീനയുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രം മറ്റൊരു കാര്യംകൊണ്ടുകൂടി ശ്രദ്ധിക്കപ്പെടുകയാണ്. ഇതില്‍ 105 പുതുമുഖങ്ങളാണ് ഒന്നിച്ച് അണിനിരക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ അണിയറക്കാര്‍ അഭിനയക്കളരി നടത്തിയിരുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇത്രയേറെ പുതുമുഖങ്ങള്‍ ഒന്നിച്ച് എത്തുന്ന ചിത്രം മലയാളത്തില്‍ ഇതാദ്യമാണ്.

കഹാനി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടി പരംബ്രത് ചാറ്റര്‍ജി, ബിജുമേനോന്‍, കെപിഎസി ലളിത, മാമുക്കോയ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. പെരുമ്പാലം ദ്വീപില്‍ പ്രത്യേകം സെറ്റിട്ടാണ് ചിത്രത്തിന്റെ ഏറിയഭാഗങ്ങളും ചിത്രീകരിച്ചത്. ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ കൊല്‍ക്കത്തയിലാണ് ചിത്രീകരിച്ചത്. ഫെബ്രുവരി 4നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Mannar mathayi speaking 2 new malayalam movie



ആശാന്‍റെ കാല്‍ വീണ്ടും തല്ലിയൊടിച്ചു

‘ആ കാലുകള്‍ എന്‍റേതാണ്...നിന്ന് കഥാപ്രസംഗം നടത്താതെ രണ്ടുകാലും തല്ലിയൊടിക്കടാ...ആശാനേ ഉന്നം തെറ്റി പോയി ആശാനേ. മാന്നാര്‍ മത്തായി സ്പീക്കിങില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച രംഗങ്ങളിലൊന്നാണ് എല്‍ദോ , ഗര്‍വാസീസ് ആശാന്‍റെ കാല്‍ തല്ലിയൊടിക്കുന്ന രംഗം.

എല്‍ദോയെ ഗംഭീരമാക്കിയ കൊച്ചിന്‍ ഫനീഫ മണ്‍മറഞ്ഞെങ്കിലും ഗര്‍വാസീസ് ആശാന്‍റെ കാല്‍ തല്ലിയൊടിക്കുന്ന രംഗം പുനരാവിഷ്കരിക്കുകയാണ് മാന്നാര്‍ മത്തായിയുടെ പുതിയ ഭാഗത്തില്‍. മത്തായിച്ചനായി ഇന്നസെന്‍റും ഗോപാലകൃഷ്ണനും ബാലകൃഷ്ണനുമായി മുകേഷും സായ്കുമാറും മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മലയാളത്തിലെ മികച്ച കോമഡി ടീം വീണ്ടുമൊന്നിക്കുന്പോള്‍ ചിരിയുടെ മാലപ്പടക്കം പൊട്ടുമെന്ന് പ്രതീക്ഷിക്കാം.

സിദ്ധിഖ്-ലാല്‍കൂട്ടുകെട്ടിലിറങ്ങിയ എക്കാലത്തെയും മികച്ച കോമഡി ചിത്രത്തിന് തുടര്‍ ഭാഗം ഒരുക്കുന്നത് മമാസാണ്. സിനിമാ കന്പനിക്കു ശേഷം മമാസ് സംവിധാനം ചെയ്‌യുന്ന ചിത്രം കൂടിയാണിത്. കിളി പോയ് എന്ന ചിത്രം നിര്‍മിച്ച സിബി തോട്ടുപുറമാണ് നിര്‍മാതാവ്.

പഴയ കഥാപാത്രങ്ങള്‍ക്ക് കാലാന്തരത്തില്‍ എന്തു സംഭവിച്ചു എന്ന അന്വേഷമാണ് മാന്നാര്‍ മത്തായി സ്പീക്കിങ് റ്റു. ഇന്നസെന്‍റും മുകേഷും സായികുമാറും ജനാര്‍ദ്ദനും ബിജു മേനോനും വിജയരാഘവും പഴയവേഷങ്ങളില്‍ വീണ്ടുമെത്തും. അപര്‍ണ ഗോപിനാഥാണ് പുതിയ നായിക.

Mohanlal and vijay in new latest movie JILLA


ജില്ല ആരുടെ ചിത്രം; ലാലിന്റേതോ വിജയുടേതോ?

ജനുവരി പത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍. ഒരു തമിഴ് പടത്തിന്റെ റിലീസിനായി മലയാളികളും ഇത്രയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പതിവില്ലാത്തൊരു കാര്യമാണ്. അതാണ് ജില്ലയുടെ പ്രത്യേകത. നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാലിന്റെ പുത്തന്‍ ഗറ്റപ്പുമായിട്ടാണ് എത്തുന്നത്. മലയാളികളെസംബന്ധിച്ച് ജില്ല ഒരു മോഹന്‍ലാല്‍ ചിത്രവും തമിഴ് പ്രേക്ഷകരെ സംബന്ധിച്ച് ജില്ല ഒരു വിജയ് ചിത്രവുമാണ്. പക്ഷേ വിജയിയെ സംബന്ധിച്ച് ജില്ല പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമാണ്.

ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ത്തന്നെ ലാലിനെ പ്രശംസിക്കാനും അദ്ദേഹത്തിന് മുന്നില്‍ അതിശയിക്കാനും തുടങ്ങിയതാണ് വിജയ്. പിന്നീട് ചിത്രത്തിലെ പലഘട്ടങ്ങളിലായി പലവട്ടം ലാലിനെ പ്രശംസിച്ചും അദ്ദേഹത്തിന്റെ എളിമയിലും വിനയത്തിലും അതിശയം പ്രകടിപ്പിച്ചും വിജയ് സംസാരിച്ചു. ഇപ്പോഴിതാ ജില്ല പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമായിത്തന്നെ പുറത്തിറക്കണമെന്നാണ് വിജയ് അണിയറക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ചിത്രം ഒരു സമ്പൂര്‍ണ മോഹന്‍ലാല്‍ ചിത്രമാണെന്ന് വ്യക്തമാക്കാന്‍ വേണ്ടി കേരളമെന്നോ തമിഴ്‌നാടെന്നോ ഭേദമില്ലാതെ എല്ലായിടത്തും ടൈറ്റില്‍ കാര്‍ഡില്‍ മോഹന്‍ലാലിന്റെ പേര് ആദ്യം നല്‍കാനാണ് വിജയ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതും ലഫ്റ്റനന്റ് കേണല്‍ പത്മശ്രീ ഭരത് ഡോക്ടര്‍ മോഹന്‍ലാല്‍ ഇന്‍ ജില്ല എന്ന് നല്‍കണമെന്നാണ് വിജയുടെ നിര്‍ദ്ദേശം. ഇത് കഴിഞ്ഞ് തന്റെ പേര് കാണിച്ചാല്‍ മതിയെന്നാണേ്രത ഇളയ ദളപതി സംവിധായകന്‍ നേശനോട് പറഞ്ഞിരിക്കുന്നത്.

ഇതിന് മുമ്പ് പേര് നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായപ്പോള്‍ മോഹന്‍ലാല്‍ നേശനെ വിളിച്ച് ആദ്യം വിജയുടെ പേര് നല്‍കാനാണേ്രത നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ വിജയ് ഇതിന് സമ്മതിക്കാതെ ലാലിന്റെ പേരുതന്നെ നല്‍കാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നുവത്രേ.



Tamil actor sandhanam acting new malayalam movie salala mobiles




വടിവേലുവും വിവേകുമെല്ലാം ചില രാഷ്ട്രീയപാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഇടപെട്ടതുകാരണം താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴകം. ഇപ്പോള്‍ ഇവര്‍ക്ക് പകരം എല്ലാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് സന്താനം. അങ്ങനെ വന്നപ്പോള്‍ തമിഴില്‍ തന്നെ അഭിനയിച്ചു തീര്‍ക്കാന്‍ താരത്തിന് സമയമില്ല. അതിനിടയിലിതാ മലയാളത്തിലേക്കും.

ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും ആദ്യമായി ജോഡി ചേരുന്ന സലാല മൊബൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് സന്താനം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. കോയമ്പത്തൂരുകാരനായ ഒരു അപ്ലീക്കേഷന്‍ ഡെവലപ്പറുടെ വേഷത്തിലാണ് സന്താനം എത്തുന്നത്. വളരെ വ്യത്യാസവും പ്രധാന്യവുമുള്ള വേഷമാണ് സന്താനത്തിനെന്നാണ് അറിയുന്നത്.


നവാഗതനായ ശരത് എസ് ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലാലയില്‍ ജോലിചെയ്യുന്ന ബന്ധു അയച്ചുകൊടുത്ത പണംകൊണ്ട് തുടങ്ങിയ സലാല മൊബൈല്‍സ് എന്ന മൊബൈല്‍ ഫോണ്‍ കടനടത്തുന്ന സാധാരണക്കാരനായ അഫ്‌സലിന്റെ കഥയാണ് ചിത്രം. സമ്പന്ന കുടുംബത്തിലെ ഷഹാനയുമായി അഫ്‌സല്‍ പ്രണയത്തിലാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.

അഫ്‌സലായി ദുല്‍ഖറും ഷഹാനയായി നസ്‌റിയയും എത്തുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് കോഴിക്കോടാണ്. കോഴിക്കോടിന്റെ സംസാകാര ഭാഗിയിലാണ് കഥ പറയുന്നതുതന്നെ. ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തും.














Alister cook break sachin tendulkkars record





മെല്‍ബണ്‍: സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കപ്പെടുക എന്നത് എപ്പോഴും വാര്‍ത്തകളാണ്. വല്ലപ്പോഴും സംഭവിക്കുന്ന ഇങ്ങനെ ഒരു കാര്യത്തിന് മെല്‍ബണിലെ നാലാം ടെസ്റ്റ് വേദിയായി. ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിലാണ് ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് സച്ചിനെ മറികടന്ന് ഒരു നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ എട്ടായിരം തികയ്ക്കുന്ന പ്രായം കുറഞ്ഞ കൡക്കാര്‍ എന്ന റെക്കോര്‍ഡാണ് കുക്കിന് മുന്നില്‍ വഴിമാറിയത്.

സച്ചിനെക്കാള്‍ വെറും 21 ദിവസം മുന്‍പാണ് കുക്ക് ഈ നേട്ടത്തിലെത്തിയത്. ഇരുപത്തൊമ്പതാം വയസ്സിലാണ് ഇരുവരും ടെസ്റ്റില്‍ എട്ടായിരം റണ്‍സ് എന്ന കടമ്പ മറികടന്നത്. നാലാം ടെസ്റ്റിലെ രണ്ടാമിന്നിംഗ്‌സില്‍ സ്വന്തം സ്‌കോര്‍ 41 ലെത്തിയപ്പോഴാണ് കുക്ക് സച്ചിനെ മറികടന്നത്. രണ്ടാമിന്നിംഗ്‌സില്‍ കുക്ക് അര്‍ദ്ധസെഞ്ചുറിയും നേടി. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയാണ് കുക്ക് പുറത്തായത്.

സമകാലീന ക്രിക്കറ്റ് താരങ്ങളില്‍ ടെസ്റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് ഇംഗ്ലണ്ട് ഓപ്പണറായ അലിസ്റ്റര്‍ കുക്ക്. സെഞ്ചുറിനേട്ടത്തിലും റണ്‍വേട്ടയിലും സച്ചിന് ഭീഷണിയാകാന്‍ കുക്കിന് കഴിയുമെന്ന് സഹതാരം കെവിന്‍ പീറ്റേഴ്‌സണും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ 29 കഴിഞ്ഞ കുക്ക് എത്രനാള്‍ ഇതേഫോമില്‍ കളിക്കും എന്നതും കണ്ടറിയണം.

ഈ വര്‍ഷം നവംബറില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിട പറഞ്ഞത്. 40 കാരനായ സച്ചിന്‍ ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ക്ക് ഉടമയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറികള്‍ നേടുന്ന ഏക ക്രിക്കറ്ററാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

sameera reddy wedding




ഗൗതം മേനോന്‍ സൂര്യയെ നായകനാക്കി ഒരുക്കിയ വാരണം ആയിരം എന്ന ചിത്രത്തിലെ വേഷവും അതിലെ ഗാനങ്ങളും മാത്രം മതി സമീര റെഡ്ഡിയെന്ന നായികനടിയെ ഓര്‍ത്തുവെയ്ക്കാന്‍. വാരണം ആയിരത്തിന് ശേഷം സമീര പല ചിത്രങ്ങള്‍ ചെയ്തുവെങ്കിലും അതൊന്നും വാരണം ആയിരമെന്ന ചിത്രത്തോളം എത്തിയിട്ടില്ല. ഒറ്റച്ചിത്രത്തിലൂടെ വന്‍ ആരാധകവൃന്ദത്തെയുണ്ടാക്കിയ നടിയാണ് സമീര. പലചിത്രങ്ങള്‍ ചെയ്തിട്ടും ഇന്നേവരെ മികച്ച നടിയെന്ന് പേരെടുക്കാന്‍ സമീരയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ സമീര സജീവമായി സിനിമയിലുണ്ടുതാനും..

ആരാധകര്‍ക്ക് നിരാശയും സന്തോഷവും ഒരുമിച്ചുണ്ടാകുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് സമീരയിപ്പോള്‍. താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന് സമീര വ്യക്തമാക്കി. ദീര്‍ഘനാളായി പ്രണയിയ്ക്കുന്ന അക്ഷയ് വാര്‍ദേയുമായി സമീരയുടെ വിവാഹം നിശ്ചയിച്ചു. ബിസിനസുകാരനായ അക്ഷയും സമീരയും തമ്മിലുള്ള വിവാഹനിശ്ചയം സമീരയുടെ ജന്മദിനമായ ഡിസംബര്‍ 14ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് നടന്നത്.




വലിയ സന്തോഷത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സമീര മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രീസില്‍ താമസിക്കുന്ന സഹോദരിയ്ക്ക് പങ്കെടുക്കാനുള്ള സൗകര്യം നോക്കിയാണ് നിശ്ചയം ഡിസംബറില്‍ നടത്തിയതെന്നാണ് സമീര പറയുന്നത്. 2014ല്‍ വിവാഹം നടത്താനാണ് വീട്ടുകാരുടെ തീരുമാനം.


ബിസിനസാണ് അക്ഷയുടെ രംഗമെങ്കിലും അദ്ദേഹത്തിന് സിനിമയുമായി ബന്ധമുണ്ടെന്ന് സമീര പറയുന്നു. ഓ മൈ ഗോഡ് എന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഉപയോഗിച്ച ബൈക്ക് ഡിസൈന്‍ ചെയ്തത് അക്ഷയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നുവത്രേ. ലെജന്റ് എന്ന ചിത്രത്തിനായി ബാലകൃഷ്ണയ്ക്കുവേണ്ടി ബൈക്ക് ഡിസൈന്‍ ചെയ്തതും അക്ഷയുടെ കമ്പനിയായിരുന്നു.



Malayalam actor vijay kumar case





തിരുവനന്തപുരം: ബാങ്കുകളില്‍ വ്യാജ സ്വര്‍ണം വച്ച് പണം തട്ടുന്ന സംഘത്തിന്റെ സൂത്രധാരന്‍ നടന്‍ വിജയകുമാറാണെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ഗുണനിലവാരത്തില്‍ സംശയംപ്രകടിപ്പിക്കുന്ന ഇടനിലക്കാരനുമായി വിജയകുമാര്‍ സംസാരിക്കുന്ന ദൃശ്യം പുറത്ത് വിട്ടത് ഇന്ത്യാവിഷന്‍ ചാനലാണ്. \

സാമ്പത്തികമായ അടിത്തറയില്ലാത്ത ചെറുപ്പക്കാരാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബാങ്കുകളില്‍ വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടുന്നത്്. ഇതിന് പിന്നില്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണത്രെ വിജയകുമാറിന്റെ സാന്നിധ്യം വെളിപ്പെട്ടത്.


വളരെ ആസൂത്രിതമായാണ് നടന്‍ പണം തട്ടിയത്. അടുപ്പമുള്ളവരിലൂടെ കുറച്ച് പേരെ സംഘടിപ്പിച്ച് സ്വര്‍ണം പണയം വെപ്പിക്കും. പിന്നീട് പതുക്കെ പതുക്കെ അവരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതോടെ വിജയകുമാര്‍ പറയുന്നിടത്ത് പണം എത്തിക്കാന്‍ ആളുകള്‍ തയ്യാറാകുന്നു.

വിജയകുമാറിനുവേണ്ടി നിരവധി തവണ വ്യാജ സ്വര്‍ണം പണയം വച്ചയാളാണത്രെ ഇക്കാര്യം ചാനലിനോട് വെളിപ്പെടുത്തിയത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍പോലും വിജയകുമാറിന്റെ തട്ടിപ്പില്‍ വീണതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ വണ്ടിച്ചെക്ക് കേസിലും വിസതട്ടിപ്പിലുമുള്‍പ്പടെ നിരവധി കേസുകളില്‍ വിജയകുമാറിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കാക്കര സ്വദേശിയില്‍ നിന്ന് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയതാണ് ഒരു കേസ്. തിരുവനന്തപുരം, എറണാകുളം സ്വദേശികളില്‍ നിന്ന് അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പണം തട്ടിയകേസിലും പ്രതിയാണ് വിജയകുമാര്‍.









Friday, December 27, 2013

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

Mallu actress malavika menon hot malayalam actress

gallery

Gallery