അഡ്വ. സത്യ. വളരെ സൂക്ഷ്മമായി കേസുകളെ സമീപിക്കുന്ന ബുദ്ധിമാനായ വക്കീല്‍. സത്യം കണ്ടെത്താന്‍ ഏതറ്റവും വരെ പോകാന്‍ സത്യ തയാറാണ്. ഒരുനാള്‍ ഒരുകേസുമായി ബന്ധപ്പെട്ട് മായ അവന്റെ മുന്നിലെത്തി. വളരെ എളുപ്പത്തില്‍ തീരാവുന്നൊരു കേസ്. എന്നാല്‍ ആ കേസ് അഡ്വ. സത്യെ വല്ലാതെ വലച്ചുകളഞ്ഞു. കൂടുതല്‍കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് അയാള്‍ക്കു പോകേണ്ടിവന്നു.
സത്യയുടെയും മായയുടെയും ജീവിതപ്രശ്‌നങ്ങളുമായി എത്തുകയാണ് ലോ പോയന്റ്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യയായി കുഞ്ചാക്കോ ബോബന്‍ പുതിയ ഗെറ്റപ്പില്‍ എത്തുന്നു. കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ കുപ്പായമണിയുന്ന ചിത്രമാണ് ലോ പോയന്റ്.
പുള്ളിപ്പുലികളും ആട്ടിന്‍ക്കുട്ടിയും എന്ന ചിത്രത്തിനു ശേഷം നമിത പ്രമോദ് ബോബന്റെ നായികയാകുന്ന ചിത്രം കൂടിയാണിത്. കൃഷ്ണകുമാര്‍, നെടുമുടി വേണു, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, കെ.പി.എസി.ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഡേവിഡ് കാച്ചപ്പള്ളി നിര്‍മിക്കുന്ന ചിത്രം ഈ മാസം തിയറ്ററിലെത്തും.
കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷത്തെ ആദ്യചിത്രമാണ് ലോ പോയന്റ്. കുഞ്ചാക്കോ ബോബന്റെ പതിവു ചിത്രങ്ങള്‍ പോലെ കുടുംബപ്രേക്ഷകര്‍ക്കു വേണ്ടിയാണ് ചിത്രമൊരുക്കുന്നത്. പ്രേമവുംസെന്റിമെന്റ്‌സുമെല്ലാം ചേര്‍ത്ത ഈ ചിത്രം മലയാളി ഉപേക്ഷിക്കില്ല എന്നുറപ്പാണ്.
No comments:
Post a Comment