ജിദ്ദ: കിങ് അബ്ദുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ മലയാളി യുവാവിനെ ലോഹക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അയൂബ് ഖാനെ(38)യാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി മരിച്ച നിലയില്‍ കണ്ടെതതിയത്. നാട്ടിലേക്ക് എക്‌സിറ്റ് അടിച്ച് പോകുകയായിരുന്നു അയൂബ് ഖാന്‍.
മുംബൈയിലേക്കാണ് സ്‌പോണ്‍സര്‍ ടിക്കറ്റ് നല്‍കിയരുന്നത്. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം അസ്വസ്ഥനായ അയൂബ് ടോയിലേറ്റിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചുവരാതായപ്പോള്‍ അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹൗസ് ഡ്രൈവര്‍ വിസയില്‍ ഒരുമാസം മുമ്പാണ് അയൂബ് ജിദ്ദയിലെത്തിയത്. ഇയാള്‍ക്ക് മാനസികാസ്വസ്തതയുണ്ടായിരുന്നെന്നും സ്‌പോണ്‍സര്‍ തൃപ്തനായിരുന്നില്ലെന്നും സൂചനയുണ്ട്.
ഇതേ തുടര്‍ന്നാണ് ഫൈനല്‍ എക്‌സിറ്റില്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. നാട്ടിലെത്തുന്ന അയൂബിനെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കാത്തു നിന്നിരുന്നു. എന്നാല്‍ വിമാനത്തില്‍ അയൂബ് എത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ജിദ്ദയിലെ പത്ര ഓഫീസുമായി ബന്ധപ്പെടുമ്പോഴേക്കും ഒരു ഏഷ്യന്‍ പൗരന്‍ ടോയ്‌ലറ്റില്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത സൗദി പത്രഏജന്‍സി പുറത്തുവിട്ടിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സൗദി അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment