![]() |
prise the loard review new latest malayalam movie"PRAISE THE LORD" Review: |
"പ്രൈസ് ദി ലോര്‍ഡ്" സ്നേഹത്തിന്റെ ഭാഷയുള്ള സ്നേഹത്തിന്റെ നിറവും മണവും നിറഞ്ഞ ഒരു കുടുംബ ചിത്രം.
പ്രൈസ് ദെ ലോര്‍ഡ് - നന്മ നിറഞ്ഞ ഒരു കൊച്ചു കുടുംബ ചിത്രം. ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം ഈ ചിത്രത്തെ . കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി കഴിയുന്ന ജോയിച്ചായന്റെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കാമുകിയും കാമുകനും എത്തി ചേരുകയും പിന്നീട് ജോയിച്ചായന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രസക്ത എഴുത്ത്കാരന്‍ സക്കറിയയുടെ ഇതേ പേരില്‍ ഉള്ള രചന ആണ് ഈ ചിത്രത്തിന് വഴിയൊരുക്കിയത്.ആ കഥയോട് സംവിധായകനും തിരക്കഥകൃത്തും നീതി പുലര്‍ത്തി എന്ന് നിസംശയം തന്നെ പറയാന്‍ സാധിക്കും,.ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാതെ നര്‍മ മാധുര്യതോടെ ചിത്രം മുന്നോട്ടു കൊണ്ട്പോകാന്‍ സഹായിച്ചത് തിരിക്കഥ തന്നെയാണ്.ഒരു പ്രമുഖ സംവിധായകന്‍ എന്നാ നിലയില്‍ ഷിബു ഗംഗാധരനില്‍ മലയാള സിനിമയ്ക്ക് പ്രതീക്ഷ അര്‍പ്പിക്കവുന്നതാണ് എന്ന് ഈ ചിത്രം തെളിയിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഏറ്റവും വലിയ മുതല്‍കൂട്ട് അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. മമ്മൂക്ക ജോയിചായന്‍ ആയി നിറഞ്ഞാടിയപ്പോള്‍ അഹമ്മദ് സിദ്ധിക്കും മുകേഷും തങ്ങളുടെ റോള്‍ വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു.ചിത്രത്തിന് യോജിച്ച രീതിയില്‍ തന്നെ ക്യാമറ ചലിപ്പിച്ച പ്രദീപ് നായരും പചാതല സംഗീതം ഒരുക്കിയ ബിജിപലും പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നു.ഷാന്‍ റഹ്മാന്‍ ഈണം ഇട്ട പാട്ടുകള്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെങ്കിലും മടുപ്പിച്ചില്ല.എല്ലാം തികഞ്ഞ ഒന്നും ഈ ലോകത്തില്ല എന്നാണല്ലോ.ചില പോരായ്മകളും ഉണ്ട് ചിത്രത്തിന്.ചില പ്രേക്ഷകര്‍ക്കെങ്കിലും ചിത്രത്തിന്റെ കുറഞ്ഞ വേഗം ഇഷ്ടപെടാതെ വരും.അത് പോലെ ഗാനങ്ങള്‍ അനവസരത്തില്‍ വന്നത് കഥയുടെ ഒഴുക്കിനെ മോശമല്ലാത്ത രീതിയില്‍ ബാധിച്ചിട്ടുണ്ട്,ആവര്‍ത്തന വിരസത തോന്നിപ്പിക്കുന്ന വിധത്തില്‍ ചില മാനെറിസം ഒക്കെ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചതും ഒരു പോരായ്മ ആണ്.അത് പോലെ തന്നെ 2-3 കഥാപാത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ഒന്നും തന്നെ വ്യെക്തമായ ഐടെന്‍റ്റിടറ്റി നല്‍കാന്‍ തിരകഥകൃതിനും സംവിധായകനും സാധിച്ചിട്ടില്ല എന്നതും ചിത്രത്തിന്റെ വലിയ പോരായ്മ ആണ്.അത് പോലെ തന്നെ നന്മ നിറഞ്ഞ ചില കഥാപാത്രങ്ങള്‍ മമ്മൂക്ക ഇപ്പോള്‍ ഒരുപാട് ആവര്‍ത്തിക്കുന്നു എന്നാ വാദത്തെ ശരി വെക്കുന്ന പോലെയായിരുന്നു പ്രൈസ് ദെ ലോര്‍ഡിലെ ജോയിചായനും..
എന്നിരുന്നാലും അവധികാലത്തും കുടുംബമായി കാണാന്‍ പറ്റിയ ഒരു നല്ല സിനിമ തന്നെയാണ് പ്രൈസ് ദെ ലോര്‍ഡ്.
മമ്മൂട്ടിയുടെ ഒരു ഗംഭീര തിരിച്ചു വരവ് എന്നൊന്നും വാഴ്ത്താന്‍ പറ്റില്ലെങ്കിലും ഒരു പ്രതീക്ഷ നല്‍കാന്‍ അദേഹത്തിനു സാധിച്ചിട്ടുണ്ട്..താന്‍ പതുക്കെ ജനപ്രിയനും വ്യെത്യസ്ഥവുമായ ചിത്രങ്ങളുമായി തിരിച്ചു വരവിന്റെ പാതയില്‍ ആണ് എന്നാണ് പ്രതീക്ഷ നല്‍കാന്‍ സാധിച്ചു.
Rating: 3/5
No comments:
Post a Comment