Gallery

Gallery

Thursday, March 20, 2014

മോദിക്കെതിരെ കോണ്‍ഗ്രസ് സച്ചിനെ ക്ഷണിച്ചു




മോദിക്കെതിരെ കോണ്‍ഗ്രസ് സച്ചിനെ ക്ഷണിച്ചു

മുംബൈ: വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ സമീപിച്ചതായി റിപ്പോര്‍ട്ട്. പൊതുസമ്മതനായ ഒരു സെലിബ്രിറ്റിയെ മത്സരിപ്പിക്കുന്ന എന്ന ആശയവുമായാണ് കോണ്‍ഗ്രസ് പാര്‍ട്ടി സച്ചിനോട് മോദിക്കെതിരെ മത്സരിക്കാന്‍ ആവശ്യപ്പെട്ടത്.


 നിലവില്‍ രാജ്യസഭ എം പിയാണ് സച്ചിന്‍. എന്നാല്‍ മോദിക്കെതിരെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാനില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കയ്യോടെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാറായ നരേന്ദ്ര മോദിയും ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറായ സച്ചിന്‍ തെണ്ടുല്‍ക്കറും നേര്‍ക്കുനേര്‍ വന്നിരുന്നെങ്കില്‍ ഒരു സെലിബ്രിറ്റി ലീഗായി മാറിയേനെ വാരണാസിയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ്.


 എന്തുകൊണ്ടാവും മോദിക്കെതിരെ മത്സരിക്കാനുള്ള കോണ്‍ഗ്രസ് ക്ഷണം സച്ചിന്‍ നിരസിച്ചിട്ടുണ്ടാകുക? മോദിയും സച്ചിനും പരസ്പരം വന്നാല്‍ എന്തായേനെ വാരണാസിയിലെ സ്ഥിതി?


മോദി - സച്ചിന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂപ്പര്‍ പവറാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. ക്രിക്കറ്റ് എന്ന കളി മതമായി കരുതുന്ന ഇന്ത്യക്കാരുടെ ദൈവമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ആരാണ് സെലിബ്രിറ്റി

മോദിയാണ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി. കളിക്കളത്തില്‍ ഇല്ലെങ്കിലും ക്രിക്കറ്റുള്ള കാലത്തോളം സച്ചിനാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സെലിബ്രിറ്റി.

സച്ചിന്‍ വിയര്‍ത്തേനെ

 സംഭവം ക്രിക്കറ്റ് ദൈവമൊക്കെ ആണെങ്കിലും വാരണാസിയില്‍ മോദിക്കെതിരെ സച്ചിന്‍ കുറച്ച് വിയര്‍ത്തേനെ. ഒന്നാമതേ ബി ജെ പിയുടെ കുത്തക മണ്ഡലമാണ് വാരണാസി.

അത് മാത്രമല്ല

അത് മാത്രമല്ല, മോദിയെപ്പോലെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ല സച്ചിന്‍. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ട കളികളൊന്നും സച്ചിന്‍ എന്ന ക്രിക്കറ്റ് കളിക്കാരന് വശമുണ്ടാകാനിടയില്ല.

പെര്‍ഫോമന്‍സ് മോശം

രാജ്യസഭ അംഗമായി രണ്ട് വര്‍ഷമായിട്ടും എം പി ഫണ്ടില്‍ നിന്നും ഒരു രൂപ പോലും സച്ചിന്‍ ഇതുവരെ ചെലവാക്കിയിട്ടില്ല. പത്ത് കോടി രൂപ എം പിയുടെ വികസനഫണ്ടില്‍ നിന്നും സച്ചിന് ചെലവാക്കാമായിരുന്നത്രെ. പല എം പിമാരും ഫണ്ട് തികയാതെ കഷ്ടപ്പെടുമ്പോഴാണ് ഇത്.

സച്ചിന്‍, ഒരു ചോദ്യം

സച്ചിനും കൂടെ എം പിയായ രേഖയും സഭയില്‍ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലത്രെ. പാര്‍ലമെന്റിന്റെ ഒരു പ്രവര്‍ത്തനത്തിലും ഭാഗമായിട്ടുമില്ല. അറ്റന്‍ഡന്‍സിന്റെ കാര്യം പിന്നെ പറയാനുമില്ല.

മോദിയെ നോക്കൂ,

വികസനവും ഭരണമികവുമാണ് മോദിയുടെ പ്രധാന അജണ്ട തന്നെ. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ മോദിയുടെ ഭരണനേട്ടങ്ങള്‍ മതി വാരണാസി സച്ചിനെ മറികടന്ന് മോദിക്ക് വോട്ടുകുത്താന്‍.

ഞാനൊരു സച്ചിന്‍ ഫാന്‍

എത്ര വലിയ ക്രിക്കറ്റ് ഫാന്‍ ആണെങ്കിലും തിരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറാന്‍ കുറച്ച് പ്രയാസമാണ്. പ്രത്യേകിച്ചും മോദിയെ പോലെ ഒരു ഹെവി വെയ്റ്റ് നേതാവിനെതിരെ മത്സരിക്കുമ്പോള്‍.

ആ തീരുമാനം കലക്കി

മോദിക്കെതിരെ മത്സരിക്കാനില്ല എന്ന സച്ചിന്റെ തീരുമാനം നന്നായി എന്ന് തന്നെ പറയേണ്ടിവരും. മോദിയോട് മത്സരിച്ച് തോറ്റിരുന്നെങ്കില്‍ അത് സച്ചിന് ക്ഷീണമായേനെ.

കോണ്‍ഗ്രസ് പേര് കളയിക്കുമോ

പത്ത് വര്‍ഷം കൊണ്ട് രാജ്യം കുളം തോണ്ടി എന്ന് പ്രതിപക്ഷം ആരോപിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സച്ചിന് സീറ്റ് വാഗ്ദാനം ചെയ്തത്. ശക്തമായ ഭരണവിരുദ്ധ വികാരം സച്ചിന് നേരിടേണ്ടി വന്നേനെ.

രാഷ്ട്രീയത്തിലേക്കില്ല

ഇതൊന്നുമല്ലാതെ തന്നെ, സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന് താനില്ല എന്ന് സച്ചിന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. രാജ്യ സഭ എം പിയാകുന്നത് പോലെയല്ലല്ലോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.










No comments:

Post a Comment

gallery

Gallery