ഇന്ത്യാവിഷന്‍ സംപ്രേഷണം നിര്‍ത്തി
കൊച്ചി: ഇന്ത്യാ വിഷന്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീറിനേയും കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണനേയും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്നതോടെയാണ് സംപ്രേഷണം നിലച്ചത്.
സംപ്രേഷണം നിര്‍ത്തുന്ന കാര്യം ഓണ്‍ എയറില്‍ അറിയച്ചതിന് ശേഷം ആണ് ചാനല്‍ നിര്‍ത്തിയത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വാര്‍ത്തയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് കടന്നു വന്ന ചാനല്‍ ആയിരുന്നു ഇന്ത്യാവിഷന്‍. മാര്‍ച്ച് 13 വ്യാഴാഴ്ച പകല്‍ 11 മണിയോടെയാണ് സംപ്രേഷണം നിര്‍ത്തിയത്. വാര്‍ത്താ അവതാരകന്‍ തന്നെയാണ് സംപ്രേഷണം നിര്‍ത്തിവച്ച കാര്യം േ്രപക്ഷകരെ അറിയിച്ചത്. ചാനലിന്റെ റസിഡന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫറൂഖിയുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളാണ് കാര്യങ്ങള്‍ സംപ്രേഷണ നിര്‍ത്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അഴിമതി ആരോപണം അന്വേഷിക്കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എംപി ബഷീറിനേയും ഉണ്ണികൃഷ്ണനേയും പിരിച്ചുവിടുകയായിരുന്നു. കുറച്ചുനാളായി ചാനലിന്റെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായിരുന്നു.
ആവശ്യത്തിന് ജീവനക്കാരോ ക്യാമറകളോ വാഹനങ്ങളോ ചാനലില്‍ ഉണ്ടായിരുന്നില്ല. പല ബ്യൂറോകളും പ്രവര്‍ത്തനം നിര്‍ത്തിയ മട്ടായിരുന്നു. 2013 ഡിസംബര്‍ 18 ന് വണ്‍ ഇന്ത്യ, ഇന്ത്യാവിഷന്റെ പ്രതിസന്ധിയെ പറ്റി വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ശമ്പള പ്രശ്‌നത്തില്‍ പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യവും നേരത്തെ ഇന്ത്യാവിഷനില്‍ ഉണ്ടായിരുന്നു.
No comments:
Post a Comment