ജോഷിയുടെ പുതിയ ‘അവതാരം’
ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്‌യുന്ന പുതിയ ചിത്രത്തിന് അവതാരം എന്നു പേരിട്ടു. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ട്വന്‍റി ട്വന്‍റി, ജൂലൈ 4 എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോഷി-ദിലീപ് കൂട്ടുകെട്ടിലൊരുങ്ങുന്ന അവതാരത്തിന് തിരക്കഥയെഴുതുന്നത് വ്യാസന്‍ എടവനക്കാട് ആണ്.
തമിഴിലെ തിരക്കേറിയ നടിമാരിലൊരാളായ ലക്ഷ്മി മേനോന്‍ ഒരിടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തിരിചെ്ചത്തുകയാണ്. 2014ല്‍ കൈനിറയെ തമിഴ് ചിത്രങ്ങളുള്ള ലക്ഷ്മി നായികയായെത്തുന്ന മലയാളത്തിലെ ആദ്യത്തെ പ്രോജക്ടാണ് അവതാരം. പഴയകാലനടിയും സീരിയല്‍ താരവുമായ ശ്രീജയ ഈ ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ ആണ് മറ്റൊരു താരം.
പതിവ് ദിലീപ്_ജോഷി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമൂഹികപ്രതിബദ്ധതയുള്ള പ്രമേയമായിരിക്കും ചിത്രത്തിന്‍റേത്. സംഗീതം ദീപക് ദേവ്.
ക്യാമറ ചെയ്‌യുന്നത് തമിഴിലെ പ്രശസ്ത ഛായാഗ്രാഹകനായ ആര്‍.ഡി രാജശേഖര്‍ ആണ്. മോഹന്‍ലാല്‍-ജോഷി ചിത്രമായ റണ്‍ ബേബി റണ്ണിന് ക്യാമറ ചലിപ്പിച്ചതും രാജശേഖര്‍ തന്നെയായിരുന്നു.
പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ, സിബി കെ തോമസും ദിലീപ് കെ കുന്നത്തും ചേര്‍ന്ന് 4 ബി പ്രൊഡക്ഷന്‍സിന്‍റെ ബാനറിലായിരിക്കും ചിത്രം നിര്‍മിക്കുക. റംസാന്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.
No comments:
Post a Comment