ബോളിവുഡില്‍ സൂപ്പര്‍താരങ്ങളെ ഒരുമിച്ച് ഒരു വേദിയില്‍ കാണണമെങ്കില്‍ വലിയ പാടാണ്. ഇനി കണ്ടാല്‍ തന്നെ ഒന്നും രണ്ടും പറഞ്ഞ് ഒടക്കുമാകും. ഇതിലും ഭേദം കാണാതിരിക്കുന്നതാണ് നല്ലതെന്ന് ആരാധകര്‍ക്കും തോന്നും. എന്നാല്‍ മോളിവുഡില്‍ കാര്യങ്ങള്‍ നേരെതിരിച്ചാണ്.
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനൊപ്പം മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു. ഞെട്ടണ്ട ! സിനിമയിലൊന്നും അല്ല കേട്ടോ...സത്യമേവ ജയതെ എന്ന പരിപാടിയുടെ പ്രചരണത്തിനായി കൊച്ചിയില്‍ എത്തിയപ്പോഴാണ് ആമിര്‍ , മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടത്.
താജ് മലബാറില്‍ ഇവരൊന്നിച്ച് ആഹാരവും കഴിച്ചു. മമ്മൂട്ടിയാണ് അദ്ദേഹത്തിന്‍റെ ഒൌദ്യോഗികഫേസ്ബുക്ക് പേജിലൂടെ മൂവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷവും ആമിര്‍ ഇതേ പരിപാടിയുടെ പ്രചരാണാര്‍ത്ഥം കൊച്ചിയില്‍ എത്തിയിരുന്നു. അന്നും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആമിര്‍ കണ്ടിരുന്നു. കൂടാതെ മോഹന്‍ലാലിന്‍റെ വീടും ആമിര്‍ സന്ദര്‍ശിക്കുകയുണ്ടായി.
No comments:
Post a Comment