Gallery

Gallery

Tuesday, July 2, 2013

world bare breasted ptotest inside mosque sweden

മുസ്ലിം പള്ളിക്കകത്തും ടോപ്‌ലെസ് പ്രതിഷേധം
world bare breasted ptotest inside mosque sweden

'എന്റെ ശരീരം എന്റേതാണ്. അത് ആരുടെയും ഔദാര്യമല്ല' - സ്വീഡനിലെ മുസ്ലിം പള്ളിക്കകത്ത് ഇരച്ചുകയറി ഉടുപ്പൂരിയെറിഞ്ഞ് പ്രകടനം നടത്തിയ വനിതാ പ്രവര്‍ത്തകര്‍ സ്വന്തം ശരീരത്തില്‍ എഴുതിവെച്ച വാക്കുകളാണ് ഇത്. ബുര്‍ഖയണിഞ്ഞ് പള്ളിക്കകത്ത് കയറിയ ശേഷമായിരുന്നു വനിതാ പ്രവര്‍ത്തകര്‍ മേല്‍വസ്ത്രം ഊരിയെറിഞ്ഞത്. ഈജിപ്തിലോ മറ്റെവിടെയുമോ ശരിയ നിയമങ്ങള്‍ ആവശ്യമില്ല എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭകാരികളുടെ പ്രകടനം. സ്റ്റോക്ക് ഹോമിലെ പള്ളിക്കകത്തെ പ്രകടനക്കാരെ പോലീസെത്തി അറസ്റ്റ് ചെയ്തുനീക്കി. ലോകമെമ്പാടും സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്ന അവസരത്തിലാണ് പ്രക്ഷോഭമെന്നതാണ് ശ്രദ്ധേയമാകുന്നത്. ഈജിപ്ത്, ടുണീഷ്യ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രക്ഷോഭക്കാര്‍ എന്ന് കരുതുന്നു.

No comments:

Post a Comment

gallery

Gallery