Tuesday, July 2, 2013
india 22 yr old kills self mom blames ex boyfriend
മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെ ആത്മഹത്യക്ക് സമാനമായ ആത്മഹത്യവീണ്ടും മുംബൈയില്‍. മോഡലും സിനിമാ എഡിറ്ററുമായ പല്ലവി ഝാ (22) ആണ് മുംബൈയിലെ ആദര്‍ശ് നഗറിലുള്ള വാടകവീട്ടില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യക്ക് പിന്നില്‍ പല്ലവിയുടെ മുന്‍കാമുകനാണെന്ന് കാട്ടി അമ്മ വന്ദന രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ പല്ലവിയുടെ മുന്‍ കാമുകനും ദില്ലി സ്വദേശിയുമായ ഷൈലേന്ദ്ര ശര്‍മ്മ(28) യ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് വരെയും അറസ്റ്റുകള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. 2013 ജൂണ്‍ 30നാണ് പല്ലവി ആത്മഹത്യ ചെയ്തത് ഷൈലേന്ദ്രയുമായി പല്ലവി അഞ്ച് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. 2012 ല്‍ ഇവരുടെ വിവാഹ നിശ്ചയവും നടന്നു. എന്നാല്‍ പണവും , വീടും, കാറുമൊക്കെ ആവശ്യപ്പെട്ട് കൊണ്ട് ഷൈലേന്ദ്രയും കുടുംബാംഗങ്ങളും പല്ലവിയെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ഷൈലേന്ദ്ര ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങിയതോടെ പെണ്‍കുട്ടി ആ ബന്ധത്തില്‍ നിന്ന് പിന്മാറുകയും ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും , വിശാസ വഞ്ചനയ്ക്കും കേസും നല്‍കി. ദില്ലിക്കാരിയായ പെണ്‍കുട്ടി പിന്നീട് മുംബൈയിലെ ആദര്‍ശ് നഗറിലെത്തുകയും സുഹൃത്തായ ജയ്‌സിംഗ് കസാനയോടൊപ്പം വാടക വീട്ടില്‍ താമസം ആരംഭിയ്ക്കുകയും ചെയ്തു. ഇയാള്‍ വിഷ്വല്‍ എഡിറ്ററും പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകനുമാണ്. ഇരുവരം ഒരുമിച്ച് ഒരു സീരിയലിന്റെ എഡിറ്റിംഗ് ജോലികള്‍ ചെയ്ത് വരികയായിരുന്നു. സംഭവ ദിവസം കസാന പുറത്ത് പോയി വന്നപ്പോഴാണ് പല്ലവി സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ അയല്‍ക്കാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. മുംബൈയില്‍ എത്തിയ പെണ്‍കുട്ടിയുടെ അമ്മയാണ് മുന്‍കാമുകന്‍ മകളെ ഇപ്പോഴും ശല്യപ്പെടുത്തുന്നതായും അതാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും ആരോപിച്ചു. ഷൈലേന്ദ്രക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment