Friday, July 5, 2013
Malayalam actress and dileep matter mallu actor
രണ്ടോ മൂന്നോ സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴേയ്ക്കും നായകനായ നടനെയും നായിക നടിയെയും കുറിച്ച് ഗോസിപ്പ് പരക്കുകയെന്നത് ചലച്ചിത്രലോകത്ത് പതിവുള്ള കാര്യമാണ്. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ക്ക് പിന്നാലെ പ്രണയത്തില്‍ വീണുപോവുകയും വിവാഹിതരാവുകയും ചെയ്ത നടീനടന്മാര്‍ ഏറെയുണ്ട്. ഇത്തരത്തില്‍ കുറേ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ ഗോസിപ്പ് കോളങ്ങളില്‍പ്പെട്ട നടീനടന്മാരായിരുന്നു കാവ്യ മാധവനും ദിലീപും. ഗോസിപ്പുകള്‍ക്ക് ശക്തികൂടുമ്പോഴും ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുടെ എണ്ണവും കൂടി. മലയാളത്തിലെ മികച്ച താരജോഡികള്‍ എന്ന പേരും രണ്ടുപേരും നേടി. രണ്ടുപേരും തമ്മില്‍ സൗഹൃദത്തിനപ്പുറമുള്ള ബന്ധമുണ്ടെന്നുള്ള ഗോസിപ്പ് അതിന്റെ ഏറ്റവും മോശമായ രീതിയേയ്ക്ക് പോയത് കാവ്യയുടെ വിവാഹബന്ധം പ്രശ്‌നത്തിലായപ്പോഴായിരുന്നു. എങ്കിലും കാവ്യയുടെ ജീവിതപ്രശ്‌നങ്ങളില്‍ ദിലീപ് താങ്ങായി നില്‍ക്കുകയും ചെയ്തു. വിവാഹവും വിവാഹമോചനവുമെല്ലാം കഴിഞ്ഞ് കാവ്യ വീണ്ടും ദിലീപിന്റെ നായികയായി എത്തി. അതോടെ ഗോസിപ്പുകള്‍ക്ക് വീണ്ടും ശക്തിയേറി. ഇപ്പോള്‍ ദിലീപുമായി ബന്ധപ്പെട്ട ഗോസിപ്പുകളില്‍ പക്ഷേ കാവ്യയുടെ പേര് കേള്‍ക്കുന്നില്ല. മഞ്ജു ദിലീപിനെ പിരിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതിനോടൊപ്പം തന്നെ ദീലീപ്-കാവ്യ ചിത്രങ്ങള്‍ ഇല്ലാതാവുകയും ചെയ്തു. മുന്‍പ് കൃത്യമായ ഇടവേളകളില്‍ ദിലീപും കാവ്യയും പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി ദിലീപും കാവ്യയും ഒന്നിയ്ക്കുന്ന ഒരു ചിത്രം പോലും പ്രഖ്യാപിയ്ക്കപ്പെട്ടിട്ടില്ല. ദിലീപിന്റെ മിക്ക ചിത്രങ്ങളിലും ഭാവന, അല്ലെങ്കില്‍ അന്യഭാഷാ താരങ്ങളാണ് നായികമാരായി എത്തുന്നത്. ദിലീപ് നായകനാകുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ കാവ്യ തയ്യാറാകുന്നില്ലെന്നാണ് കേള്‍ക്കുന്നത്. മഞ്ജു-ദിലീപ് ബന്ധത്തില്‍ താന്‍ പ്രശ്‌നക്കാരിയാകുന്നുവെന്ന് ദുഷ്‌പേരുകേള്‍ക്കാതിരിക്കാനാണത്രേ കാവ്യ ദിലീപില്‍ നിന്നും അകലം പാലിയ്ക്കുന്നത്. തനിയ്ക്ക് ദിലീപുമായി സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും തന്റെ പ്രശ്‌നങ്ങളില്‍ ദിലീപും മഞ്ജുവും ഏറെ ആശ്വാസം നല്‍കിയിട്ടുണ്ടെന്നും കാവ്യ പലവട്ടം പറഞ്ഞിരുന്നു. പക്ഷേ ഇവര്‍ ഒന്നിച്ചഭിനയിച്ച പല ചിത്രങ്ങളുടെയും ഷൂട്ടിങ് സെറ്റുകളില്‍ നിന്നും പലതരത്തിലുള്ള ഗോസിപ്പുകള്‍ വരുക പതിവായിരുന്നു. എന്തായാലും ഇപ്പോള്‍ കാവ്യ-ദിലീപ് ചിത്രങ്ങള്‍ കുറഞ്ഞതോടെ ഗോസിപ്പുകളും കുറഞ്ഞിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment