ഇനി അശ്ലീലംകൊണ്ടൊരു കളിയുമില്ല: അനൂപ് മേനോന്‍
അടുത്ത കാലത്തായി ഏറെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നടനാണ് അനൂപ് മേനോന്‍. അനൂപ് അഭിനയിക്കുന്ന ചിത്രങ്ങളും തിരക്കഥയെഴുതുന്ന ചിത്രങ്ങലുമെല്ലാം നിലംതൊടാതെ പൊട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ അനൂപ് ചിത്രങ്ങള്‍ അശ്ലീലത്തിന്റെ അതിപ്രസരമുള്ള ചിത്രങ്ങളെന്ന് ടാഗ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അനാവശ്യമായി എല്ലാ ഡയലോഗിലും പ്രത്യക്ഷമായും അപ്രത്യക്ഷമായും അശ്ലീലം കലര്‍ത്തിയെന്നതായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജിനെതിരെ ഉയര്‍ന്ന ആരോപണം. കുടുംബങ്ങള്‍ക്ക് ചെന്നിരുന്നു കാണാന്‍ വയ്യാത്ത ചിത്രമെന്നും ആരോപണമുയര്‍ന്നിരുന്നു. എന്തായാലും പ്രേക്ഷകരുടെയും നിരൂപകരുടെയും വിമര്‍ശനങ്ങള്‍ അനൂപ് മുഖവിലയ്‌ക്കെടുത്തിരിക്കുകയാണ്. ഇനി താന്‍ സിനിമയുടെ സാമ്പത്തിക വിജയത്തിനായി അശ്ലീലത്തെ കൂട്ടുപിടിക്കില്ലെന്നാണ് അനൂപ് പറയുന്നത്. ദീപന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടിരിക്കുയാണ് അനൂപ് ഇപ്പോള്‍. ഈ ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് പോലെയോ ഹോട്ടല്‍ കാലിഫോര്‍ണിയ പോലെയോ ആയിരിക്കില്ലെന്ന് അനൂപ് ഉറപ്പ് നല്‍കുന്നു. വളരെ ക്ലീനായ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നും അശ്ലീലം കലര്‍ന്ന സീനുകളോ ഡയലോഗുകളോ ഉണ്ടാകില്ലെന്നും അനൂപ് പറയുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലും കാലിഫോര്‍ണിയയിലും അത്തരം സംഭാഷണങ്ങളും സീനുകളിലും അവയുടെ തിരക്കഥ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ സാമ്പത്തിക വിജയത്തിനായി അശ്ലീലം കലര്‍ത്തുന്ന രീതി തുടരുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സാമ്പത്തികവിജയത്തിനായിട്ടല്ല ആ ചിത്രങ്ങളില്‍ അശ്ലീലം കലര്‍ത്തിയത്. ഇത്തരം ചിത്രങ്ങളില്‍ നിന്നും ഒരു ബ്രേക്ക് വേണമെന്ന് എനിയ്ക്കും തോന്നുന്നുണ്ട്- അനൂപ് പറയുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ഒരു ചിത്രമായിരിക്കും ഡോള്‍ഫിന്‍ ബാര്‍. ഒരുകൂട്ടമാളുകള്‍ കാലാവസ്ഥാപ്രശ്‌നമുള്ള സമയത്ത് ഒരു നഗരത്തിലെത്തുന്നതുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥ. ചിത്രം എല്ലാതരത്തിലും മികച്ചതായിരിക്കണമെന്ന നിര്‍ബ്ബന്ധവുമായിട്ടാണ് ചിത്രത്തിന്റെ അണിയറക്കാരായ ഞങ്ങളെല്ലാം മുന്നോട്ടുപോകുന്നത്. ചിത്രത്തിനായി 75ലക്ഷം ചെലവുവരുന്ന ഗ്ലാസുകൊണ്ടുള്ള സെറ്റിടുന്നുണ്ട്. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും- താരം അറിയിച്ചു.
i wont use obscenity for commercial gains anoop menon malayalam actor |

No comments:
Post a Comment