ഭക്ഷണത്തില്‍ പല്ലി; 37 കുട്ടികള്‍ ആസ്പത്രിയില്‍
റാഞ്ചി: പല്ലി വീണ ഭക്ഷണം കഴിച്ച 37 കുട്ടികള്‍ ആസ്പത്രിയിലായി. ഹാത്യയിലെ ഗുരുകുല്‍ പബ്ലിക് സ്‌കൂളിലെ കുട്ടികളെയാണ് റാഞ്ചി ഇസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. പ്രഭാത ഭക്ഷണത്തില്‍ നിന്ന് പല്ലിയെ കിട്ടിയതായി ഒരു കുട്ടി പറഞ്ഞതോടെയാണ് മറ്റ് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. നാലിനും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളില്‍ പലര്‍ക്കും ഛര്‍ദ്ദിയും കടുത്ത വയറുവേദനയും ഉണ്ടായി. കുട്ടികളാരും അപകടനിലയല്‍ അല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ബ്രഡ്ഡും വെജിറ്റബിള്‍ കറിയുമായിരുന്നു പ്രഭാത ഭക്ഷണത്തിന്. കറിയിലാണ് പല്ലിയെ കണ്ടത്. അതിനകം തന്നെ നാല്പതോളം കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. എങ്ങനെയാണ് കറിയില്‍ പല്ലി വീണതെന്ന് അറിയില്ലെന്ന് സ്‌കൂള്‍ പ്രിസിപ്പാള്‍ അജയ് കുമാര്‍ സാഹു പറഞ്ഞു. വളരെ വൃത്തിയോടെ സൂക്ഷിക്കുന്ന അടുക്കളയാണ് ഇവിടെയുള്ളതെന്നും അവര്‍ പറഞ്ഞു. ആദര്‍ഷില സന്‍സ്ഥാന്‍ എന്ന സാമൂഹ്യ സംഘടന നടത്തുന്ന സ്‌കൂളാണിത്. 60 കുട്ടികളാണ് സ്‌കൂളില്‍ താമസിച്ച് പഠിക്കുന്നത്. രാവിലെ യൂണിഫോമിട്ട് ഏഴരയോടെയാണ് കുട്ടികള്‍ പ്രഭാത ഭക്ഷണത്തിന് തയ്യാറായെത്തിയത്. കറിയില്‍ പല്ലിയെ കണ്ട വിവരം അറിഞ്ഞപ്പോള്‍ തന്നെ ഭക്ഷണം കഴിക്കരുതെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പകുതിയിലധികം കുട്ടികള്‍ അപ്പോഴേക്കും കഴിച്ചു കഴിഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ വിദ്യാഭ്യാസ മേധാവി നാലംഗ സമിതിയെ സ്‌കൂളിലേക്കയച്ചു. വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു.
india : lizard in meal puts 37 pupils in hospital |

No comments:
Post a Comment