മുരളിയുടെ ഗോപിയുടെ സ്‌ക്രിപ്റ്റില്‍ ദിലീപും ഫഹദും
അച്ഛന്‍ ഭരത് ഗോപിയെപ്പോലെതന്നെ മലയാളസിനിമയുടെ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി താനും മാറുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുരളി ഗോപി. അഭിനയമികവിന്റെ കാര്യത്തിലാണെങ്കിലും തിരക്കഥാരചനയുടെ കാര്യത്തിലാണെങ്കിലും മുരളി പ്രശംസകള്‍ നേടുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന് മുരളി തിരക്കഥ രചിയ്ക്കുന്നുവെന്നായിരുന്നു ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ മുരളിയുടെ പേനയില്‍ നിന്നും മറ്റൊരു ചിത്രം കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നു. പരസ്യ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് മുരളി ഗോപി തിരക്കഥയെഴുതുന്നത്. ചിത്രത്തില്‍ മുരളിയ്‌ക്കൊപ്പം ദിലീപ്, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കും. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. എഴുപത്തിയഞ്ചിലേറെ പരസ്യചിത്രങ്ങള്‍ ചെയ്തയാളാണ് രതീഷ് അമ്പാട്ട്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തമന്ന, വിക്രം തുടങ്ങിയവര്‍ രതീഷ് സംവിധാനം ചെയ്ത പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ സിനിമയില്‍ ശ്യാമപ്രസാദ്, ലാല്‍ ജോസ്, ബ്ലസ്സി തുടങ്ങിയവരുടെ സഹസംവിധായകനായും രതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിപീലും ഫഹദും ഒന്നിയ്ക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഒപ്പം മുരളിയുടെ തിരക്കഥയും സ്‌ക്രീന്‍ സാന്നിധ്യവും കൂടിയാകുമ്പോള്‍ ചിത്രം മികച്ചൊരു കലാസൃഷ്ടിയാകുമെന്നകാര്യത്തില്‍ സംശയിക്കാനില്ല.
fahad fazil and dileep in murali gopis new malayalam movie latest |

No comments:
Post a Comment