ഐശ്വര്യ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു
മകള്‍ ആരാധ്യയ്ക്ക് രണ്ടു വയസ്സാകുമ്പോള്‍ അമ്മ ഐശ്വര്യ റായ് വെള്ളിത്തിരയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഗര്‍ഭിണിയായതുമുതല്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഐശ്വര്യ, മകളുടെ ജനനശേഷവും ബ്രേക്ക് തുടരുകയായിരുന്നു. മറ്റു താരങ്ങളെപ്പോലെ പ്രസവത്തിന് പിന്നാലെ ശരീരസൗന്ദര്യം വീണ്ടെടുത്ത് തിരിച്ച് വെള്ളിവെളിച്ചത്തിലെത്താന്‍ ശ്രമിയ്ക്കാതെ മകളോടൊപ്പം സദാസമയവും ചെലവിടുകയായിരുന്നു ഐശ്വര്യ. ഇക്കാലത്തിനിടെ ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രമേളകളിലും മറ്റും പങ്കെടുത്ത് ഐശ്വര്യ പതിവുപോലെ വാര്‍ത്തകളില്‍ മിന്നുകയും ചെയ്തു. ഇപ്പോള്‍ മകളുടെ രണ്ടാം പിറന്നാല്‍ അടുക്കുകയാണ്. നവംബറില്‍ ആരാധ്യയ്ക്ക് രണ്ടുവയസാകും ഇതോടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. ഐശ്വര്യ റായ് തിരിച്ചുവരവിനായി ഭക്ഷണനിയന്ത്രണവും വ്യായാമവും ചെയ്ത് പഴയ അഴകളവുകളിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഐശ്വര്യ. ഇതിനകം തന്നെ ഒട്ടേറെ തിരക്കഥകള്‍ ഐശ്വര്യയെ തേടിയെത്തിയിട്ടുണ്ടത്രേ. ഇതില്‍ ചിലതിലെല്ലാം ഐശ്വര്യയ്ക്ക് താല്‍പര്യമുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിയ്ക്കുന്നതുവരെ ഐശ്വര്യ ഇതുസംബന്ധിച്ച് സൂചനകളൊന്നും നല്‍കില്ലെന്നാണ് കേള്‍ക്കുന്നത്. പ്രമുഖ സംവിധായകരായ കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയവര്‍ പുതിയ ചിത്രങ്ങള്‍ക്കായി ഐശ്വര്യയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. എന്തായാലും ഐശ്വര്യയുടെ തിരിച്ചുവരവിന് ഇനി അധികം കാത്തിരിക്കേണ്ടിവരില്ലെന്നുതന്നെയാണ് ബച്ചന്‍ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
aiswarya rai back to act new movie bollywood |

No comments:
Post a Comment