Friday, July 5, 2013
Dulqar salaman in new movie pattam pole stoped heavy rain
പ്രമുഖ ഛായാഗ്രാഹകനായ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പട്ടം പോലെ'യുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം മഴകാരണം മുടങ്ങി. ആലപ്പുഴയില്‍ ഷൂട്ടിങ് തുടങ്ങാനായിരുന്നു തീരുമാനം. പക്ഷേ കനത്ത മഴ പെയ്തതോടെ ചിത്രീകരണം തടസ്സപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകറണം തമിഴ്‌നാട്ടിലെ കുംഭകോണത്തിന് വച്ചായിരുന്നു. ഇതിന് ശേഷമാണ് ഷൂട്ടിങ് സംഘം ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നിലായിരുന്നു ഷൂട്ടിങ് ലൊക്കേഷന്‍ തീരുമാനിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ഈ ഭാഗം വെള്ളത്തിനടിയിലായതോടെ ചിത്രീകരണം വയ്യെന്ന അവസ്ഥയായി. മഴ കുറഞ്ഞ് വെള്ളം താഴ്ന്നാല്‍ ചിത്രീകരണം തുടങ്ങാമെന്നാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. അതല്ല മഴ മാറിനില്‍ക്കുന്നില്ലെങ്കില്‍ പുതിയ ലൊക്കേഷന്‍ തീരുമാനിച്ച ്ഷൂട്ടിങ് തുടങ്ങുമെന്ന് അണിയറക്കാര്‍ പറയുന്നു. എന്തായാലും മഴകാരണം ഷൂട്ടിങ് മുടങ്ങിയതോടെ ചിത്രത്തില്‍ നായകവേഷം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഒരാഴ്ച അവധി ലഭിച്ചിരിക്കുകയാണ്. ആലപ്പുഴയിലെ ലൊക്കേഷനില്‍ 30 ദിവസത്തെ ചിത്രീകരണമാണ് തീരുമാനിച്ചിരിക്കുന്നത്. അതുകഴിഞ്ഞാല്‍ ഗോവയിലാണ് അടുത്ത ഘട്ടം ചിത്രീകരണം നടക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment