ഭര്‍ത്താവ് സംവിധാനം ചെയ്‌യുന്നു. ഭാര്യ നായികയാകുന്നു. എെ.വി ശശിയും സീമയുമല്ല. നമ്മുടെ സ്വന്തം ആഷിക് അബുവും റിമാ കല്ലുങ്കലും. ഗ്യാങ്സറ്റര്‍ ഷൂട്ട് തീരും മുന്പ് തന്നെ തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് ആഷിക് വെളിപ്പെടുത്തി.
നീ മാഹീത്തെ പെന്പീള്ളീരെ കണ്ടക്ക...നീ ചൊക്ലീത്തെ പെന്പിള്ളേരെ കണ്ടക്ക...നീ നാദപുരത്തെ പെന്പീള്ളീരെ കണ്ടക്ക...കണ്ടക്കിലേ്ല വാ...തലശേരിക്ക് വാ...കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്ന റാപ് സോങ് ആണിത്. ഇൗ പാട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും താന്‍ അടുത്ത ചിത്രമൊരുക്കുകയെന്ന് ആഷിക് പ്രഖ്യാപിച്ചു കഴിഞ്ഞു.
മാഹിലെ പെണ്ണുങ്ങളെ കണ്ടക്ക? എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വേണുഗോപാല്‍ രാമചന്ദ്രനാണ്. ബിജി ബാല്‍ ആണ് സംഗീതം. പാട്ടിന്‍റെ വരികളില്‍ നിന്നു ഉൗഹിക്കാന്‍ സാധിക്കുന്നത് ഇത് 22 ഫീമെയ്ല്‍ കോട്ടയത്തിന്‍റെ മറ്റൊരു പതിപ്പാകുമെന്നു തന്നെയാണ്. സ്ത്രീപക്ഷത്തു നിന്ന് ആഷിക് ഒരുക്കുന്ന മറ്റൊരു ചിത്രമാകും ഇതെന്നു വേണം കരുതാന്‍.
No comments:
Post a Comment