Gallery

Gallery

Sunday, March 9, 2014

malayalam filim award 2014 state filimaward
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനു രണ്ടു തലത്തിലുള്ള സമിതിയെ നിയോഗിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തില്‍ മത്സരത്തിനെത്തിയ 85 സിനിമകളും തമിഴ് ചലച്ചിത്ര സംവിധായകന്‍ ഭാരതി രാജ അധ്യക്ഷനായ എട്ടംഗ ജൂറി കണ്ട് വിലയിരുത്തേണ്ട അവസ്ഥയായി.


ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ വ്യക്തമായ ധാരണയൊന്നുമില്ല.85 സിനിമകള്‍ കാണേണ്ടി വരുമെന്നതിനാല്‍ ജൂറി അംഗങ്ങളില്‍ ചിലര്‍ അവസാന നിമിഷം പിന്മാറുമോയെന്ന ആശങ്കയും അധികൃതര്‍ക്ക് ഉണ്ടായിരുന്നു.പക്ഷേ മുഴുവന്‍ സിനിമകളും കാണാന്‍ തയാറാണെന്ന് ജൂറി അംഗങ്ങള്‍ എല്ലാവരും സമ്മതിച്ചത് ചലച്ചിത്ര അക്കാദമിക്ക് ആശ്വാസ്യമായി.പക്ഷേ എല്ലാവര്‍ക്കും സൗകര്യപ്രദമായ തീയതി ലഭിച്ച് അവാര്‍ഡ് സ്ക്രീനിങ് തുടങ്ങുന്ന കാര്യത്തില്‍ ഇതേവരെ തീരുമാനം എടുക്കാനായിട്ടില്ല.


അവാര്‍ഡ് നിര്‍ണയം കേസില്‍ കുടുങ്ങുമെന്ന ഭയം മൂലമാണ് സിനിമ വിലയിരുത്തുന്നതിനു രണ്ടു തലത്തിലുള്ള ജൂറിയെ നിയമിക്കാനുള്ള ആദ്യ തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയത്.അടുത്ത വര്‍ഷം മുതല്‍ 40 സിനിമയില്‍ കൂടുതല്‍ മത്സരത്തിന് എത്തിയാല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡിന്‍റെ മാതൃകയില്‍ രണ്ടു തലത്തിലുള്ള സമിതിയെ നിയോഗിക്കാനാണ് ആലോചന.ഇത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ചേര്‍ത്ത് അവാര്‍ഡ് നിര്‍ണയം സംബന്ധിച്ച നിയമാവലി ഭേദഗതി ചെയ്‌യും.


ഭാരതി രാജ അധ്യക്ഷനായ ജൂറിയില്‍ എഡിറ്റര്‍ ബി.ലെനിന്‍,സംവിധായകന്‍ ഹരികുമാര്‍,ക്യാമറാമാന്‍ ആനന്ദക്കുട്ടന്‍,സംഗീതസംവിധായകന്‍ ആലപ്പി രംഗനാഥ്,സൂര്യ കൃഷ്ണമൂര്‍ത്തി,നടി ജലജ,ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്.രാജേന്ദ്രന്‍ നായര്‍(മെംബര്‍ സെക്രട്ടറി) എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.മുന്‍ സര്‍ക്കാരിന്‍റെ കാലത്തേതില്‍ നിന്നു വ്യത്യസ്തമായി ജൂറി അംഗങ്ങളുടെ രാഷ്ട്രീയം നോക്കാതെ കഴിവു മാത്രം വിലയിയിരുത്തിയാണ് നിയമിച്ചിരിക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.


ജൂറി അധ്യക്ഷനാകാമെന്നു ഭാരതി രാജ ആഴ്ച്ചകള്‍ക്കു മുന്‍പു തന്നെ സമ്മതിച്ചിരുന്നതാണ്. എഡിറ്റര്‍ ബി. ലെനിനെ പോലുള്ളവരുടെ അനുമതി ഉത്തരവ് ഇറക്കിയ ശേഷമാണ് വാങ്ങിയത്.85 സിനിമകള്‍ വിലയിരുത്തേണ്ടി വരുമെന്ന് അറിയുന്പോള്‍ ഭാരതിരാജയെപ്പോലുള്ളവര്‍ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പിന്മാറുമോയെന്ന ആശങ്ക അധികൃതര്‍ക്കുണ്ടായിയിരുന്നു.പക്ഷേ വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതിക്കുകയാണ് ചെയ്തത്..എല്ലാവരുടെയും അഭിപ്രായത്തിനു കാത്തു നിന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുകയും ജൂറി നിയമനം അസാധ്യമാവുകയും ചെയ്‌യുമായിരുന്നു.ഈ സാഹചര്യത്തില്‍ തിരക്കിട്ട് ജൂറിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണ് ചെയ്തത്.


ഈ വര്‍ഷം 85 സിനിമകള്‍ കണ്ട് വിലയിരുത്തുക എന്നതാണ് ജൂറി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ന്യൂജനറേഷന്‍ സിനിമകളുടെ തള്ളിക്കയറ്റം മൂലം കഴിഞ്ഞ വര്‍ഷം മലയാള സിനിമ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു.ഈ സാഹചര്യത്തിലാണ് ഇക്കൊല്ലം അവാര്‍ഡിന് എത്തിയ സിനിമകളുടെ എണ്ണവും റെക്കോര്‍ഡ് ആയി മാറിയത്.ദിവസം അഞ്ചു സിനിമ വീതം കണ്ടാലും 17 ദിവസം കൊണ്ടേ മുഴുവന്‍ സിനിമയും ജൂറിക്ക് കണ്ടു തീര്‍ക്കാനാവൂ.ഈ സാഹചര്യത്തില്‍ എട്ടംഗ ജൂറി രണ്ടായി തിരിഞ്ഞു സിനിമ കാണുകയോ ആദ്യഭാഗങ്ങള്‍ കണ്ട ശേഷം മോശം പടമെന്നു തോന്നുന്നവ ഒഴിവാക്കുകയോ ചെയേ്‌യണ്ടി വരും.


ജൂറി അംഗങ്ങള്‍ എല്ലാവരും സഹകരിക്കുകയാണെങ്കില്‍ മാര്‍ച്ച് മാസം തന്നെ സ്ക്രീനിങ് നടത്തി അവാര്‍ഡ് പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ പ്രാഥമിക വിലയിരുത്തലിന് രണ്ടു കമ്മിറ്റിയെ നിയോഗിക്കാനും അവരുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ അന്തിമ ജൂറി 85 സിനിമകളും വിലയിരുത്താനുമാണ് ചലച്ചിത്ര അക്കാദമി സര്‍ക്കാരിനോട് ആദ്യം ശുപാര്‍ശ ചെയ്തിരുന്നത്.ഒരു സിനിമ പോലും പ്രാഥമിക സമിതി ഒഴിവാക്കാത്തതിനാല്‍ ഇതിനു നിയമ പ്രശ്നം ഇല്ലായിരുന്നു.ഇത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ആരൊക്കെയോ ചേര്‍ന്ന് ഇതില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞു. പ്രാഥമിക കമ്മിറ്റി വിലയിരുത്തല്‍ നടത്തി 25 സിനിമ തിരഞ്ഞെടുക്കുകയും അവ അന്തിമ ജൂറിക്ക് വിടുകയും ചെയ്‌യണമെന്ന ഉത്തരവാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്.ഇത് അവാര്‍ഡ് നിയമാവലിക്ക് വിരുദ്ധമാണെന്നും ഒഴിവാക്കപ്പെടുന്ന 60 സിനിമകളുടെയും നിര്‍മാതാക്കള്‍ കേസിനു പോകുമെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.തലങ്ങും വിലങ്ങും കേസ് വന്നാല്‍ ഇക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഒരു കമ്മിറ്റിയാണ് സിനിമ വിലയിരുത്തുകയെന്നു നിയമാവലിയില്‍ പറയുന്നതിനാല്‍ കേസ് വന്നാല്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു.


ഈ സാഹചര്യത്തില്‍ മുന്‍വര്‍ഷങ്ങളിലെ എട്ടംഗ ജൂറിക്കു പകരം 16 അംഗങ്ങളുള്ള ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്നായി ആലോചന.ഇവര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് 85 സിനിമ കാണാനും മന്ത്രിതലത്തില്‍ നിര്‍ദേശം ഉയര്‍ന്നു.അവാര്‍ഡ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം കൂടിയാല്‍ ചട്ടവിരുദ്ധമാകിലെ്ലന്നതായിരുന്നു ഇതിനുള്ള ന്യായം.ഈ നിര്‍ദേശത്തോട് ചലച്ചിത്ര അക്കാദമിയും യോജിച്ചിരുന്നു.എന്നാല്‍ ഇത്തരമൊരു പരിഷ്ക്കാരത്തെ സാംസ്ക്കാരിക സെക്രട്ടറി ശക്തമായി എതിര്‍ത്തു.ഈ വര്‍ഷം നിയമാവലി ലംഘിച്ച് ഒന്നും ചെയേ്‌യണ്ടെന്നും വരും വര്‍ഷങ്ങളില്‍ ചട്ടം ഭേദഗതി ചെയ്ത ശേഷം പരിഷ്ക്കാരം നടപ്പാക്കാമെന്നും അവര്‍ നിര്‍ദേശിക്കുകയായിരുന്നു.


ഇതേ തുടര്‍ന്നാണ് മുന്‍വര്‍ഷങ്ങളിലെ പോലെ എട്ടംഗങ്ങളുള്ള ഒരു കമ്മിറ്റിയെ സിനിമകള്‍ വിലയിരുത്താന്‍ നിയോഗിച്ചത്.85 സിനിമകള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കടുത്ത മത്സരമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.


മത്സരിക്കുന്ന സിനിമകളുടെ എണ്ണക്കൂടുതല്‍ മൂലം ഏതൊക്കെ സിനിമകള്‍ അവസാന റൗണ്ടില്‍ എത്തുമെന്നോ ആര്‍ക്കൊക്കെ അവാര്‍ഡ് ലഭിക്കുമെന്നോ ഊഹിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്.സിനിമകളുടെ പെരുപ്പത്തിനിടെ അര്‍ഹതയുള്ള ചെറിയ ചിത്രങ്ങള്‍ ജൂറിയുടെ ശ്രദ്ധയില്‍ വരാതെ പിന്തള്ളപ്പെടുമോയെന്ന ആശങ്കയുമുണ്ട്.കുറ്റമറ്റ രീതിയിലുള്ള വിലയിരുത്തല്‍ ഉണ്ടായിലെ്ലങ്കില്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം വിവാദം ഉറപ്പാണ്.


ലാല്‍ ജോസിന്‍റെ മൂന്നു സിനിമകളാണ് അവാര്‍ഡിനായി പരസ്പരം മത്സരിക്കുന്നത്.ജിത്തു ജോസഫ്, ശ്യാമപ്രസാദ് എന്നിവരുടെ രണ്ടു ചിത്രങ്ങള്‍ വീതം മത്സര രംഗത്തുണ്ട്.സൂപ്പര്‍ ഹിറ്റുകളായ ദൃശ്യം, മെമ്മറീസ് എന്നിവയാണ് ജിത്തു ജോസഫിന്‍റെ ചിത്രങ്ങള്‍.വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണിന്‍റെ സ്വപാനം അവാര്‍ഡിന് മത്സരിക്കുന്ന ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമാണ്.ഈ സിനിമയും കമലിന്‍റെ നടന്‍ എന്ന ചിത്രവും ജയറാമിന് വലിയ പ്രതീക്ഷ നല്‍കുന്നു.


ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്ന കന്യക ടാക്കീസും ഡോ.ബിജുവിന്‍റെ പേരറിയാത്തവരും മത്സരത്തിനുണ്ട്.ഇതിനോടകം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിക്കഴിഞ്ഞ സുദേവന്‍റെ ക്രൈംനന്പര്‍ 89 ആണ് ഇത്തവണ അവാര്‍ഡ് സാധ്യതയുള്ള മറ്റൊരു ചിത്രം.സന്തോഷ് പണ്ഡിറ്റിന്‍റെ മിനിമോളുടെ അച്ഛന്‍ എന്ന സിനിമ വരെ മത്സരത്തിന് ഇറങ്ങിയിട്ടുണ്ട്.


തിയറ്ററിലെത്തുകയോ ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ് വാങ്ങുകയോ ചെയ്‌യാത്ത പല സിനിമകളും അവാര്‍ഡ് മോഹിച്ച് രംഗത്തുണ്ട്.എന്തെങ്കിലും അവാര്‍ഡ് ലഭിച്ചാല്‍ അതിന്‍റെ പേരില്‍ സിനിമ കച്ചവടമാകുമെന്ന പ്രതീക്ഷയാണ് അവരെ നയിക്കുന്നത്.തലസ്ഥാനത്തെ തിയറ്ററില്‍ ഒരു ദിവസം മാത്രം ഓടുകയും നാലു ഷോയില്‍ നിന്നായി 500 രൂപയില്‍ താഴെ മാത്രം കലക്ട് ചെയ്‌യുകയും ചെയ്ത സിനിമ വരെ അവാര്‍ഡ് തേടി രംഗത്തിറങ്ങിയിരിക്കുകയാണ്.മത്സര രംഗത്തുള്ള 85 സിനിമകളില്‍ ഭൂരിപക്ഷവും ഒരുക്കിയത് പുതുമുഖ സംവിധായകരാണ്.ഇതില്‍ പല സിനിമകളെക്കുറിച്ചും സംവിധായകരെക്കുറിച്ചും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു പോലും അറിവില്ല.
സിനിമ വെളിച്ചം കണ്ടിലെ്ലങ്കിലും അവാര്‍ഡിനെങ്കിലും മത്സരിക്കട്ടെയെന്നു കരുതി അയച്ചവരും ഉണ്ട്.ഇത്രയേറെ സിനിമ കണ്ടു തീര്‍ക്കാനുള്ള ബുദ്ധിമുട്ടിനു പുറമേ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം വെറുതെ ആക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന ആശങ്കയും ജൂറി അംഗങ്ങള്‍ക്കുണ്ട്.ഇതു മൂലം വളരെ പാടു പെട്ടാണ് അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമാകാന്‍ ചലച്ചിത്ര അക്കാദമി ആളിനെ സംഘടിപ്പിച്ചത്.ഇപ്പോള്‍ നിയമിച്ചിരിക്കുന്നവരില്‍ ആരെങ്കിലും ഒഴിഞ്ഞാല്‍ പകരം നിലവാരമുള്ളവരെ കണ്ടെത്തുകയെന്നത് അക്കാദമിക്കും സര്‍ക്കാരിനും വെല്ലുവിളിയാകും.
മത്സര രംഗത്തുള്ള സിനിമകള്‍ ചുവടെ: സ്വപാനം(ഷാജി എന്‍.കരുണ്‍)ഒരു ഇന്ത്യന്‍ പ്രണയ കഥ(സത്യന്‍ അന്തിക്കാട്)ദൃശ്യം(ജിത്തു ജോസഫ്)ആമേന്‍(ലിജോ ജോസ് പല്ലിശേരി)കന്യക ടാക്കീസ്(കെ.ആര്‍.മനോജ്)ഇടുക്കി ഗോള്‍ഡ്(ആഷിക്ക് അബു)ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്(അരുണ്‍കുമാര്‍ അരവിന്ദ്) കളിമണ്ണ്(ബെ്ളസി)പുണ്യാളന്‍ അഗര്‍ബത്തീസ്(രഞ്ജിത്ത് ശങ്കര്‍)പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും(ലാല്‍ ജോസ്) ഏഴു സുന്ദര രാത്രികള്‍(ലാല്‍ ജോസ്)ഇമ്മാനുവല്‍(ലാല്‍ ജോസ്)തിര(വിനീത് ശ്രീനിവാസന്‍)ശൃംഗാര വേലന്‍ (ജോസ് തോമസ്)ഇംഗ്ലീഷ് (ശ്യാമപ്രസാദ്)ആര്‍ട്ടിസ്റ്റ്(ശ്യാമപ്രസാദ്)കടല്‍ കടന്നൊരു മാത്തുക്കുട്ടി (രഞ്ജിത്ത്)വിശുദ്ധന്‍ (വൈശാഖ്)ലക്കി സ്റ്റാര്‍ ( ദീപു അന്തിക്കാട്)ഭാര്യ അത്ര പോരാ(അക്കു അക്ബര്‍)വെടിവഴിപാട് (ശംഭു പുരുഷോത്തമന്‍) പേരറിയാത്തവര്‍( ഡോ.ബിജു)അഞ്ചു സുന്ദരികള്‍(5 സംവിധായകര്‍)ആറു സുന്ദരികളുടെ കഥ(രാജേഷ് കെ.ഏബ്രഹാം)മെമ്മറീസ്(ജിത്തു ജോസഫ്)ബാല്യകാല സഖി(പ്രമോദ് പയ്‌യന്നൂര്‍)പട്ടം പോലെ(അഴകപ്പന്‍)നത്തോലി ഒരു ചെറിയ മീനല്ല(വി.കെ.പ്രകാശ്)വസന്തത്തിന്‍റെ കനല്‍വഴികള്‍ (അനില്‍ വി.നാഗേന്ദ്രന്‍). ക്രൈംനന്പര്‍ 89 (സുദേവന്‍) മുംബൈ പോലിസ്(റോഷന്‍ ആന്‍ഡ്രൂസ്)ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്(മാര്‍ത്താണ്ഡന്‍)നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി( സമീര്‍ സി.താഹിര്‍)റെഡ് വൈന്‍(സലാം ബാപ്പു)ഹണി ബീ( ജീന്‍ പോള്‍ ലാല്‍)നോര്‍ത്ത് 24 കാതം(അനില്‍ രാധാകൃഷ്ണന്‍)ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍(റോജിന്‍ തോമസ്) നടന്‍(കമല്‍) ഏഴാമത്തെ വരവ്(ഹരിഹരന്‍)സഹീര്‍(സിദ്ധാര്‍ഥ് ശിവ) അപ്പ് ആന്‍ഡ് ഡൗണ്‍-മുകളിലൊരാളുണ്ട്
(ടി.കെ.രാജീവ്കുമാര്‍)കുഞ്ഞനന്തന്‍റെ കട(സലീം അഹമ്മദ്) ബ്ളാക്ക് ബട്ടര്‍ഫ്‌ളൈ(എം.രഞ്ജിത്ത്)ക്യാമല്‍ സഫാരി(ജയരാജ്)ഗോഡ് ഫോര്‍ സെയില്‍(ബാബു ജനാര്‍ദനന്‍)ഒറീസ(എം.പത്മകുമാര്‍)ബ്രേക്കിങ് ന്യൂസ് ലൈവ്(സുധീര്‍ അന്പലപ്പാട്ട്)പകിട(സുനില്‍ കാര്യാട്ടുകര)മൂന്നാം നാള്‍ ഞായറാഴ്ച്ച(ടി.എ.റസാക്ക്) ഓഗസ്റ്റ് ക്ലബ് സിന്‍സ് 1969 (കെ.ബി.വേണു)കഥവീട്(സോഹന്‍ലാല്‍) സക്കറിയായുടെ ഗര്‍ഭിണികള്‍(അനീഷ് അന്‍വര്‍) ക്രോക്കഡൈല്‍ ലവ് സ്‌റ്റോറി (അനൂപ് രമേശ്) തോംസണ്‍ വില്ല(എബിന്‍ ജേക്കബ്)വീപ്പിങ് ബോയ്(ഫെലിക്സ് ജോസഫ്) റേഡിയോ ജോക്കി(രാജസേനന്‍)അയാള്‍(സുരേഷ് ഉണ്ണിത്താന്‍)അന്ഥേരി (ബിജു ഭാസ്ക്കരന്‍ നായര്‍)നയന(കെ.എന്‍.ശശിധരന്‍)അസ്തമയം വരെ(സജിന്‍ ബാബു)നീഹാരിക(ഷാജി വൈക്കം)പെണങ്ങുണ്ണി(മനോജ് ചന്ദ്രശേഖരന്‍).സിനിമ അറ്റ് പി ഡബ്ളി യുഡി റസ്റ്റ് ഹൗസ് (വി.വി.സന്തോഷ്) ഒളിപ്പോര്(എ.വി.ശശിധരന്‍)മഞ്ഞ (ബിജോയ് ഉറുമീസ്)ടീന്‍സ്(ഷംസുദ്ദീന്‍ ജഹാംഗീര്‍)പാട്ടു പുസ്തകം( പ്രകാശ് കോളേരി)അതാരായിരുന്നു(കെ.പി.ഖാലിദ്)അവര്‍ ഇരുവരും(മജീദ് അബു)കുലംകുത്തികള്‍(ഷിബു ചെല്ലമംഗലം)പകരം(ശ്രീവല്ലഭന്‍)പറയാന്‍ ബാക്കി വച്ചത്(കരീം)കുന്താപുര(ജോ ഇശ്വര്)ഗോ ഡു ഗു(സാജന്‍ കുര്യന്‍)ഡാന്‍സിങ് ഡത്ത്(സാജന്‍ കുര്യന്‍)പിയാനിസ്റ്റ്(ഹൈദരാലി)പ്രോഗ്രസ് റിപ്പോര്‍ട്ട്(സാജന്‍)സെപ്റ്റംബര്‍ 10, 1943(കെ.വി.മുഹമ്മദ് റാഫി)ചൂയിങ് ഗം (പ്രവീണ്‍ എം.സുകുമാരന്‍)നിലാവൊരുങ്ങുന്പോള്‍(സിദ്ദിഖ് പരവൂര്‍)അവിചാരിത(ഷാനവാസ്)കളര്‍ ബലൂണ്‍ (സുഭാഷ് തിരുമല) യൂ കാന്‍ ഡു(നന്ദന്‍ കാവില്‍)ഫ്ളാറ്റ് നന്പര്‍ 48(കൃഷ്ണജിത്ത് വിജയന്‍)മിനിമോളുടെ അച്ഛന്‍(സന്തോഷ് പണ്ഡിറ്റ്).

No comments:

Post a Comment

gallery

Gallery