കൊല്ലം: അമൃതാനന്ദമയി മഠത്തിനെതിരെ പരാതി നല്‍കിയ ആളെ സ്വാധീനിക്കാന്‍ ശ്രമം. ഇതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ മീഡിയ വണ്‍ ചാനല്‍ പുറത്ത് വിട്ടു.
അമൃതാനന്ദമയിയുടെ വള്ളിക്കവിലെ മഠത്തിന് കീഴിലെ സ്ഥാപനങ്ങള്‍ നികുതി അടക്കുന്നില്ലെന്നാരോപിച്ച് ഓംബുഡ്‌സ്മാന് പരാതി നല്‍കിയ ആളെയാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവാണ് ഇയാള്‍.
നേരത്തെ അമൃതാനന്ദമയി മഠം പാടം നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെതിരെ സമരം നടത്തിയത് പരാതി നല്‍കിയ വി വിജേഷിന്റെ നേതൃത്വത്തിലായിരുന്നു. മഠത്തിലേക്ക് വിളിപ്പിച്ച് അമൃതാനന്ദമയി നേരിട്ടാണ് വിജേഷിനോട് സംസാരിച്ചത്. ഭക്തരെ കാണുന്നതിനിടയിലാണ് അമൃതാനന്ദമയി വിജേഷിനോട് സംസാരിച്ചതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
നാട്ടില്‍ പലരും പാടം നികത്തുന്നുണ്ടല്ലോ, പിന്നെ മഠത്തിനെതിരെ മാത്രം സമരം നടത്തുന്നതെന്തിനാണെന്നായിരുന്നു അമൃതാനന്ദമയിയുടെ ചോദ്യം. ഇതിനിടെ ലുലു മാളിന്റെ കാര്യവും അമൃനന്ദമയി ഉന്നയിച്ചു. കൂടതെ മഠം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിജേഷിനോട് പറഞ്ഞു. മറ്റാരും ഇതൊന്നും ചെയ്യുന്നില്ലെന്നും അമൃതാനന്ദമയി അവകാശപ്പെട്ടു.
വിജേഷിന് എന്ത് ആവശ്യമുണ്ടെങ്കിലും വന്ന് ചോദിച്ചാല്‍ മതിയായിരുന്നില്ലേ എന്നും അമൃതാനന്ദമയി ചോദിക്കുന്നുണ്ട്. പാടം നികത്തിയാലും വെള്ളക്കെട്ട് നികത്തിലായും ബോര്‍വെല്ലിലൂടെ വെള്ളം കിട്ടുമല്ലോ എന്നും അമൃതാനന്ദമയി വിജേഷിനോട് ചോദിക്കുന്നു. തന്റെ ട്രസ്റ്റിനെക്കുറിച്ചും അമൃതാനന്ദമയി പറഞ്ഞു.
ശ്രീ ശ്രീ രവിശങ്കറും , ആശാറാം ബാപ്പുവും അടക്കമുള്ളവര്‍ സ്വന്തം ബന്ധുക്കളെ ഉള്‍പ്പെടുത്തി ട്രസ്റ്റുകള്‍ രൂപീകരിച്ചപ്പോള്‍ താന്‍ അങ്ങനെയല്ല ചെയ്തതെന്നും അമൃതാനന്ദമയി പറയുന്നു. മഠത്തിന്റെ ചുമതലയുള്ള അമൃതദാസുമായി സംസാരിക്കുന്ന ദൃശ്യങ്ങളും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.
No comments:
Post a Comment