Gallery

Gallery

Monday, March 17, 2014

ഗ്യാങ്സ്റ്ററെ ബ്രേക്ക് ചെയ്യാന്‍ ഫ്രോഡിന് കഴിയുമോ



ഗ്യാങ്സ്റ്ററെ ബ്രേക്ക് ചെയ്യാന്‍ ഫ്രോഡിന് കഴിയുമോ

ജനുവരിയില്‍ അല്പമൊന്ന് പിന്നോട്ടടിച്ചെങ്കിലും മാര്‍ച്ച് മാസത്തോടെ വന്‍ കുതിച്ചു ചാട്ടമാണ് മലയാള സിനിമ നടത്തിക്കൊണ്ടിരിക്കുന്നത്. പതിനഞ്ചോളം ചിത്രങ്ങളാണ് ഈ മാര്‍ച്ചില്‍ തിയേറ്ററിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 158 ചിത്രങ്ങള്‍ എന്ന ചരിത്രം എന്തായാലും ഈ വര്‍ഷം മാറ്റും എന്നറുപ്പായി. ഏപ്രില്‍, മെയ് മാസത്തേക്കും റിലീസിന് മലയാളം ചിത്രങ്ങള്‍ റെഡിയാണ്. യുവതാരങ്ങളുടെ ചിത്രങ്ങള്‍ ഒത്തിരി വരുന്നുണ്ടെങ്കിലും ഇടയ്‌ക്കൊരു സൂപ്പര്‍സ്റ്റാര്‍ ചിത്രവും വേണമല്ലോ.


 അത്തരത്തില്‍ രണ്ട് സൂപ്പര്‍സ്റ്ററൂകളുടെ ചിത്രം ഒരുമിച്ചെത്തുമ്പോള്‍ ആരാധകരുടെ ആവേശം ഒന്ന് വേറെത്തനനെയാണ്. ഇക്കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒത്തിരി ചിത്രങ്ങളുണ്ടായിരുന്നു. പക്ഷെ രണ്ടു പേരും മത്സരിച്ചിരുന്നത് യുവതാരങ്ങള്‍ക്കൊപ്പമാണ്, മുഖാമുഖമല്ല. അതിനൊരു സുഖം കിട്ടിയില്ല. ചെറിയൊരു ഇടവേളയ്ക്ക ശേഷം ഇതാ വീണ്ടും ഒരു മമ്മൂട്ടി മോഹന്‍ലാല്‍ യുദ്ധം. ആഷിഖ് അബു- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന ഗ്യാങ്സ്റ്ററിനോട് എറ്റുമുട്ടന്നത് ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന മിസ്റ്റര്‍ ഫ്രോഡാണ്.


 ഏപ്രിലിലാകും ചിത്രങ്ങളുടെ റിലീസ്. മിസ്റ്റര്‍ ഫ്രോഡിന്റെ ആദ്യ പോസ്റ്റല്‍ ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് സംവിധയകന്‍ പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗ്യാങ്‌സ്‌റിന്റെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകരണമാണ് കിട്ടിയത്. ജിത്തു ജോസഫ് നല്‍കിയ ദൃശ്യത്തിന്റെയും തമിഴില്‍ സൂപ്പര്‍ഹിറ്റായ ജില്ലയുടേയും ആത്മവിശ്വാത്തിലാണ് മോഹന്‍ലാല്‍ കളത്തിലിറങ്ങുന്നത്. മാത്രമല്ല മാടമ്പി പോലൊരു ഹിറ്റ് തനിക്ക സമ്മാനിച്ച ബി ഉണ്ണികൃ്ഷണന്‍ തന്നെയാണ് ഫ്രോഡിന്റെയും സംവിധായകനെന്നതും പ്രതീക്ഷയ്ക്ക് വകയുള്ളതാണ്. ചിത്രത്തില്‍ സിദ്ദിഖ്, ദേവ് ഗില്‍, മിയ ജോര്‍ജ്, പല്ലവി തുടങ്ങിയവരും അഭിനയിക്കുന്നു.


ആദ്യം തിയേറ്ററിലെത്തുന്നത് എന്തായാലും മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ തന്നെയായിരിക്കും. ഇതിനെ ബ്രേക്ക് ചെയ്യാന്‍ മോഹന്‍ലാലിന്റെ ഫ്രോഡിന് കഴിയുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും ഏപ്രിലെ വിഷു ആഘോഷിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും തിയേറ്ററില്‍ തന്നെ ഉണ്ടാാകുെമന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment

gallery

Gallery