ഈ പുരോഹിതന് ഫാദര്‍ വട്ടോളിയല്ല !
2013ല്‍ ഇന്ദ്രജിത്ത് ചെയ്ത ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ആമേന്‍ എന്ന ചിത്രത്തിലെ ഫാദര്‍ വിന്‍സെന്റ് വട്ടോളി എന്ന കഥാപാത്രം. പ്രണയത്തിന് കൂട്ടുനില്‍ക്കുന്ന, പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന തട്ടുപൊളിപ്പന്‍ കൊച്ചച്ചനായിട്ടായിരുന്നു ഫാദര്‍ വട്ടോളി വന്നത്. പ്രേക്ഷകരെല്ലാം ഇരുകയ്യുംനീട്ടിയാണ് ഫാദര്‍ വട്ടോളിയെന്ന കഥാപാത്രത്തെ സ്വീകരിച്ചത്. ആമേന്‍ എന്ന ചിത്രം ഫാദര്‍ വട്ടോളിയുടെ മാത്രം കഥയായിരുന്നില്ല. പക്ഷേ ചിത്രത്തില്‍ ഏറ്റവും തിളങ്ങിനിന്നത് വട്ടോളിയച്ചനാണെന്നകാര്യത്തില്‍ തര്‍ക്കമില്ല.
ഇപ്പോഴിതാ ആമേനിലൂടെ ഫാദര്‍ വട്ടോളിയെ ഒരുക്കിയ ജിലോ ജോസ് പെല്ലിശേരിയ്‌ക്കൊപ്പം ഇന്ദ്രജിത്ത് വീണ്ടുമെത്തുകയാണ്. ഇത്തവണയും ലിജോ ഇന്ദ്രജിത്തിന് സമ്മാനിച്ചിരിക്കുന്നത് ഒരു വികാരിയുടെ വേഷമാണ്. ആന്റി ക്രൈസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് വീണ്ടും പുരോഹിതനായി എത്തുന്നത്. ഞാന്‍ എപ്പോഴും ലിജോയുടെ ചിത്രങ്ങളുടെ ഭാഗമാണ്. മികച്ചൊരു അനുഭവം തന്നെയാണ് ലിജോയുടെ ചിത്രങ്ങള്‍. ആന്റിക്രൈസ്റ്റ് ഒരു ഹൊറര്‍ മൂവിയാണ്. ആ വിഭാഗത്തില്‍ ഇന്ത്യയില്‍ ഇന്നുവരെ ഇറങ്ങിയിട്ടില്ലാത്തൊരു ചിത്രമായിരിക്കും ആന്റി ക്രൈസ്റ്റ്. പുരോഹിതനായിട്ടാണ് ഞാനീ ചിത്രത്തില്‍ അഭിനയിക്കുന്നത്. പക്ഷേ ഈ പുരോഹിതന് ഫാദര്‍ വട്ടോളിയുമായി ഒരു സാമ്യവുമില്ല-
ഇന്ദ്രജിത്ത് പറയുന്നു. ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു വേഷം ചെയ്യുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ലിജോ ജോസ് അത് നിഷേധിച്ചിട്ടുണ്ട്. ലോകം അവസാനിയ്ക്കുന്നുവെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന. ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യുവാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആമേനിന് വേണ്ടി ജോലിചെയ്ത അണിയറക്കാരെല്ലാം ആന്റിക്രൈസ്റ്റിന് പിന്നിലും ഉണ്ടാകുമെന്നാണ് സൂചന.
ആന്റിക്രൈസ്റ്റ് എന്നാണ് ചിത്രത്തിന് പേരിട്ടതെങ്കിലും ഈ പേര് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. ആന്റിക്രൈസ്റ്റ് എന്ന പേരിനുനേരെ ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

No comments:
Post a Comment