Saturday, July 6, 2013
world 92 year old iraqi weds woman 70 years junior
സമാറ: വിവാഹത്തിന് പ്രയാം കുറഞ്ഞാലേ പ്രശ്‌നമുള്ളു, കൂടുതലാവുന്നത് ഒരു പ്രശ്‌നമേ അല്ല. ഇറാഖിലെ ഒരപ്പൂപ്പന് 92 വയസ്സിലാണ് രണ്ടാം കെട്ട് നടന്നത്. നവവധവിന് പ്രായം 22ഉം. ഇറാഖില്‍ ബാഗ്ദാദിന് വടക്കുള്ള ഒരു ഗ്രമത്തിലാണ് വ്യത്യസ്തതകള്‍ ഏറെ നിറഞ്ഞ ഒരു പന്തലില്‍ മുന്ന് വിവാഹങ്ങള്‍ നടന്നത്. 92 വയസ്സുള്ള അപ്പൂപ്പന്‍ 22 വയസ്സുള്ള പെണ്‍കുട്ടിയെ തന്റെ രണ്ടാം ഭാര്യയായി സ്വീകരിക്കുമ്പോള്‍ അതേ വിവാഹ പന്തലില്‍ വച്ച് കൗമാരക്കാരായ അപ്പൂപ്പന്റെ രണ്ട് ചെറുമക്കളുടെ വിവാഹവും നടന്നു. മുസ്‌ലി മുഹമ്മദ് അല്‍ മുജാദി എന്ന 92കാരനും മുന മുഖ്‌ലിഫ് അല്‍ ജുബാരി എന്ന 22 കാരിക്കുമാണ് കഴിഞ്ഞ വ്യാഴാഴ്ച വിവാഹം നടന്നത്. 58 കാരിയായ ആദ്യ ഭാര്യ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചപ്പോഴാണ് മുസ്‌ലി രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. ആദ്യ ഭാര്യയില്‍ ഇദ്ദേഹത്തിന് 16 മക്കളുണ്ട്. ചെറുമക്കള്‍ക്കൊപ്പം വിവാഹിതനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച മുസ്‌ലി തനിക്കിപ്പോള്‍ ഇരുപത് വയസ്സുള്ളതു പോലെയാണ് അനുഭവപ്പെടുന്നതെന്നും പറഞ്ഞു. 16ഉം 17ഉം വയസ്സുള്ള ചെറുമക്കളുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നതാണെങ്കിസും മുസ്‌ലിയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നതു കാരണം അവരുടെ വിവാഹവും വൈകുകയായിരുന്നു. നാലു മണിക്കൂര്‍ നീണ്ട വിവാഹച്ചടങ്ങുകള്‍ അവസാനിച്ചത് മനോഹരമായി ഗാന-നൃത്ത പരിപാടികള്‍ക്ക് ശേഷമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment