കുഞ്ഞു സിനിമകള്‍ക്കു നല്ല നേരം
ആറുമാസം, 85 സിനിമകള്‍. ശ്രദ്ധേയമായത് 14 ചിത്രങ്ങള്‍. ഇതാണ് 2013 പകുതി പിന്നിടുന്പോള്‍ മലയാള സിനിമയുടെ വേവുനോക്കുന്പോള്‍ ലഭിക്കുന്ന കണക്ക്. സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പതിവുപോലെ കാലിടറിയപ്പോള്‍ ചെറിയ ചിത്രങ്ങള്‍ തന്നെയാണ് പ്രതീക്ഷിക്കാത്ത വിജയം കൊയ്തത്. കഴിഞ്ഞ വര്‍ഷത്തെ ട്രന്‍ഡും അതു തന്നെയായിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തോടെയാണ് 2013 തുടങ്ങിയത്. ഫഹദ് ഫാസിലും ആന്‍ഡ്രിയയും പ്രണയജോടികളായി അഭിനയിച്ച ചിത്രം മികച്ച നേട്ടമാണുണ്ടാക്കിയത്. ചിത്രത്തിന് സമയ ദൈര്‍ഘ്യം കൂടുതലാ യിരുന്നുവെങ്കിലും പ്രണയത്തിന്‍റെ പുതിയൊരു അവതരണമായിരുന്നു സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതിയ അന്നയും റസൂലും സ്വീകരിച്ചത്. അത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടുകയും ചെയ്തു. 2012 പോലെ ഫഹദ് ഫാസില്‍ തന്നെയായി വിജയിക്കുന്ന ചിത്രത്തിലെ നായകന്‍. ഗിരീഷ് സംവിധാനം ചെയ്ത നികൊഞാച എന്ന ചെറു ചിത്രം അപ്രതീക്ഷിതമായ വിജയമാണു നേടിയത്. പേരിലെ കൗതു കമായിരുന്നു പ്രേക്ഷകരെ തിയറ്ററിലേക്ക് അടുപ്പിച്ചത്. എന്നാല്‍ ചിത്രം മുന്നോട്ടു വച്ച പ്രമേയവും സ്വീകരിക്കപ്പെട്ടു. സണ്ണി വെയ്ന്‍ ആയിരുന്നു നായകന്‍. കുഞ്ചാക്കോ ബോബന്‍_ ബിജു മേനോന്‍ കൂട്ടുകെട്ടിന്‍റെ വിജയത്തിന്‍റെ ആവര്‍ത്തനം 2013ലും കണ്ടു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് നൂറുദിവസം മിക്ക റിലീസ് കേന്ദ്രത്തിലും പിന്നിട്ടു. മമ്മൂട്ടിയും ദിലീപും നായകരായി എത്തിയ തോംസന്‍റെ കമ്മത്ത് ആന്‍ഡ് കമ്മത്ത് ആദ്യനാളുകളില്‍ നേടിയ ജയം പിന്നീടു ണ്ടായില്ല. എങ്കിലും നിര്‍മാതാക്കള്‍ക്കു സാന്പത്തിക നേട്ടം നല്‍കിയ ചിത്രമായിരുന്നു ഇത്. കമല്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ സെല്ലുലോയ്ഡ് അവാര്‍ഡിന്‍റെ തിളക്കത്തിലും വിവാദത്തിന്‍റെ പെരുമഴയിലും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയുടെ പിതാവായ ഡാനിയേലിന്‍റെ ജീവിതമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. കമല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയത്. പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡും ചിത്രം നേടികൊടുത്തു. ജോയ് മാത്യുവിന്‍റെ ഷട്ടര്‍ എന്ന ചിത്രവും പ്രമേയത്തിലെയും അവതരണത്തിലെയും പുതുമകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ശ്രീനി വാസനും ലാലുമായിരുന്നു പ്രധാന താരങ്ങള്‍. ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ ആയിരുന്നു വന്‍ വിജയം നേടിയ മറ്റൊരു ചിത്രം. ഫഹദ് ഫാസിലും ഇന്ദ്രജിത്തുമായിരുന്നു നായകര്‍. തൊട്ടതെല്ലാം ഹിറ്റാ ക്കുന്ന സംവിധായകന്‍ എന്ന പേരു നിലനിര്‍ത്താന്‍ ലാല്‍ജോസിന് ഇമ്മാനുവലി ലൂടെ സാധിച്ചു. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഫഹദും നല്ലൊരു വേഷം ചെയ്തു. ദിലീപിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സൗണ്ട് തോമ 2013 ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ മുന്‍നിരയിലെത്തി. ദിലീപ് മുറിച്ചുണ്ട നായി അഭിനയിച്ച ചിത്രത്തില്‍ നമിതയായിരുന്നു നായിക. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരമാണ് നല്ല നേരം കണ്ടെത്തിയ കൊച്ചുചിത്രം. നിവിന്‍പോളിയും നസ്റിയയും പ്രധാനവേഷം ചെയ്ത ചിത്രം തമി ഴിലും വന്‍ വിജയം നേടി. മലയാളത്തിലെ പുതുമയൊന്നുമില്ലാത്ത ചിത്രം എന്നാ യിരുന്നു സംവിധായകന്‍റെ പരസ്യവാചകം തന്നെ. പക്ഷേ യുവാക്കളെ ആകര്‍ ഷിക്കാന്‍ നിവിന്‍ പോളിക്കും അല്‍ഫോണ്‍സ് പുത്രനും സാധിച്ചു. മുരളി ഗോപിയുടെ കഥയില്‍ അരുണ്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ശ്രദ്ധിക്കപ്പെട്ടു. പിണറായി _ വി.എസ്. തര്‍ക്കം മുഖ്യവിഷമായ ചിത്രം സമകാലിക രാഷ്ട്രീയമാണ് അവതരിപ്പിച്ചത്. അഞ്ചു സംവിധായകര്‍ ചേര്‍ന്നൊ രുക്കിയ അഞ്ചു സുന്ദരികള്‍, ജീന്‍പോള്‍ ലാലിന്‍റെ ഹണി ബീ, മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ എബിസിഡിയും കഴിഞ്ഞ മാസമെത്തി നേട്ടമുണ്ടാക്കിയ ചിത്രങ്ങളാണ്. മോഹന്‍ലാല്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയങ്ങളാണ് 2013ല്‍ കണ്ടത്. ലോക്പാല്‍, റെഡ് വൈന്‍, ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍ എന്നിവയില്‍ ലേഡീസ് ആന്‍ഡ് ജന്‍റില്‍മാനു മാത്രമാണ് അല്‍പമെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത നത്തോലി ഒരു ചെറിയ മീനല്ല, താങ്ക് യു എന്നീ ചിത്രങ്ങളും പരാജയപ്പെട്ടു. അനൂപ് മേനോന്‍റെ ഹോട്ടല്‍ കാലിഫോര്‍ണിയ, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ജയറാമിന്‍റെ ഭാര്യ അത്ര പോര, ലക്കി സ്റ്റാര്‍, എം. പത്മ കുമാര്‍ സംവിധാനം ചെയ്ത ഒറീസ, പാതിരാമണല്‍, സുഗീതിന്‍റെ ത്രീ ഡോട്ട്സ് എന്നിവയും വിജയം കൊയ്തില്ല.
new generation movies malayalam latest |

No comments:
Post a Comment