പാകിസ്ഥാന്‍ ടു രാജസ്ഥാന്‍
കൊല്ലത്ത് അമേരിക്കയെ ആവാഹിച്ചു വരുത്താമെങ്കില്‍ രാജസ്ഥാനിലേക്കു വിളിച്ചുവരുത്തുന്നത് പാകിസ്ഥാനെയാണ്. മേജര്‍ രവി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്‌യുന്ന പിക്കറ്റ് 43 എന്ന സിനിമയിലാണ് പാകിസ്ഥാനെ രാജസ്ഥാനില്‍ സെറ്റിട്ട് ചിത്രീകരിക്കുന്നത്. ഇതിനായി ഒരു ഗ്രാമം മുഴുവന്‍ നിറം മാറ്റി. പാകിസ്ഥാനി പട്ടാളക്കാരന്‍റെ ഗ്രാമമാണ് ഇപ്പോഴിത്. ഒരു പാകിസ്ഥാന്‍ പട്ടാളക്കാരന്‍റെയും ഇന്ത്യന്‍ പട്ടാളക്കാരന്‍റെയും സൗഹൃദവും അതിനിടയിലുണ്ടാകുന്ന പ്രശ്നങ്ങളും ചിത്രീകരിക്കുന്ന സിനിമയില്‍ മൂന്നു വ്യത്യസ്ത കാലാവസ്ഥകളാണ് ശ്രദ്ധേയം.
കശ്മീരിലെ കൊടുതണുപ്പും മഞ്ഞുമാണ് ആദ്യം ചിത്രീകരിച്ചത്. അതിനായി മാസങ്ങള്‍ക്കു മുന്‍പുതന്നെ കശ്മീരിലെത്തി കെട്ടിടങ്ങള്‍ സെറ്റിട്ടിരുന്നു. അവിടെ മഞ്ഞുപെയ്ത സീസണില്‍ വീണ്ടും പോയി കെട്ടിടങ്ങള്‍ മുഴുവന്‍ മഞ്ഞില്‍ പുതഞ്ഞിരിക്കുന്നതു ചിത്രീകരിച്ചു. മഞ്ഞുകാലം കഴിഞ്ഞ് കശ്മീരിലെത്തി മഞ്ഞു നീങ്ങി ചെടികള്‍ വളര്‍ന്നു പച്ചപ്പ് തഴച്ചുവളര്‍ന്ന കാലാവസ്ഥയാണ് ചിത്രീകരിച്ചത്. അതിനുശേഷം രാജസ്ഥാനിലെ വരണ്ട മണ്ണിലും ചിത്രീകരണമുണ്ട്. ഇവിടെയാണു പാകിസ്ഥാന്‍ ചിത്രീകരിക്കുന്നതും. ഉത്തരേന്ത്യന്‍ വിവാഹത്തിന്‍റെ ദൃശ്യങ്ങളും ഇവിടെ ചിത്രീകരിക്കുന്നുണ്ട്.
No comments:
Post a Comment