Gallery

Gallery

Tuesday, May 13, 2014

കാവ്യാ മാധവന്‍ വളരെയധികം സെലക്ടീവാണ്

കാവ്യാ മാധവന്‍ വളരെയധികം സെലക്ടീവാണ്


കൊച്ചി: അടുത്തിടെയൊന്നും കാവ്യയുടേതായി ഒരൊറ്റ ചിത്രം പോലും റിലീസ് ചെയ്തിട്ടില്ല. ഇതെന്താ കാവ്യ അഭിനയം നിര്‍ത്താനൊരുങ്ങുകയാണോ. അടുത്ത് സിനിമകളൊന്നും ചെയ്തില്ലെങ്കിലും ഗോസിപ്പ് കോളങ്ങളിലൂടെ കാവ്യ മാധവനെന്ന നായികയുടെ പേര് സജീവമായി നിലനില്‍ക്കുന്നു.

എന്ത് കൊണ്ട് ഈ നായിക മാത്രം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയാകുന്നു എന്നത് അവ്യക്തം. പ്രശ്‌നങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും കാവ്യ ചില കാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുത്തതാണ്. മികച്ച കഥാപാത്രങ്ങള്‍ മാത്രം അവതരിപ്പിയ്ക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കാവ്യ. കഥാപത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കാവ്യ വളരെയധികം സെലക്ടീവാണ്. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വളരെയധികം സെലക്ടീവാണെന്ന് കാവ്യ പറഞ്ഞത്.

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷം കാവ്യയുടേതായി ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടില്ല. 2013 ലാണ് അഞ്ചു സുന്ദരികള്‍ റിലീസ് ചെയ്തത്. 2012 ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന രഞ്ജിത്ത് ചിത്രത്തില്‍ വനജയെന്ന ശക്തമായ കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്.


No comments:

Post a Comment

gallery

Gallery