ദീപികയ്ക്കും പ്രിയങ്കയ്ക്കും അറസ്റ്റ് വാറണ്ട്
മുംബൈ സിനിമാ താരങ്ങള്‍ക്ക് ഇത് ശനിയുടെ കാലമാണോ. തൊട്ടതെല്ലാം പൊലീസ് കേസും വിലക്കും. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും ബോളിവുഡിലുമെല്ലാം താരങ്ങള്‍ കേസും പുക്കേറുമായി നടക്കുകയാണ്. ഇപ്പോഴിതാ 'ഗോലിയോണ്‍ കി രാസലീല രാം ലീല' ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കള്‍ക്കും നിര്‍മാതാവിനുമെല്ലാം അറസ്റ്റ് വാറണ്ട്.
ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, അഭിനേതാക്കളായ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, റണ്‍വീര്‍ സിംഗ് എന്നിവര്‍ക്കാണ് ചീഫ് ജൂഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചിത്രം ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയ കിഷോര്‍ ലുല്ലയ്‌ക്കെതിരെയും അറസ്റ്റ് വാറണ്ടുണ്ട്.
ജൂണ്‍ നാലിനകം ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കോടതി നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് പറഞ്ഞ് പരാതി സമര്‍പ്പിച്ചത്. പരാതിയെ തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതി 2013, നവംബര്‍ 22 വരെ ചിത്രം വിലക്കിയിരുന്നു. എന്നാല്‍ നവംബര്‍ 12ന് തന്നെ ചിത്രം റിലീസ് ചെയ്തു. 2014 ഫെബ്രുവരി 14ന് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ പരാതിയില്‍ കേസെടുത്തു. എന്നാല്‍ അന്നും താരങ്ങള്‍ ഹാജരായിരുന്നില്ല.

No comments:
Post a Comment