കളി തോറ്റു; ട്വിറ്ററില്‍ ഷാരൂഖ് ഖാന്‍ തെറിവിളിച്ചു
ദില്ലി: ഐ പി എല്ലില്‍ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോറ്റതില്‍ ദേഷ്യപ്പെട്ട് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ വക തെറിയഭിഷേകം. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് കൊല്‍ക്കത്ത ടീം ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍ തെറിവിളി നടത്തിയത്. ഏപ്രില്‍ 29 ന് ശില്‍പ ഷെട്ടിയുടെ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ ശേഷമായിരുന്നു കിംഗ് ഖാന്റെ പ്രകടനം. വാട്ട് ദ --- ട്വിറ്ററിലെ എല്ലാവരോടും ബഹുമാനത്തോട് കൂടി ചോദിക്കുകയാണ്. വാട്ട് ദ ---- ഇറ്റ് ഈസ്. മിനുട്ടുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ആളുകള്‍ പ്രതികരണവുമായി രംഗത്തെത്തി.
ആയിരക്കണക്കിന് ആളുകള്‍ ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുകയും ഫേവറിറ്റാക്കുകയും ചെയ്തു. ഷാരൂഖ് ഖാന് പിന്തുണ അറിയിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്ത് വന്നു. ഇത് കളിയാണെന്നും കളിയില്‍ ജയവും തോല്‍വിയും സാധാരണമാണ് എന്നും ചിലര്‍ ഷാരുഖ് ഖാന് ഉപദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. എഴുപത്താറ് ലക്ഷം ഫോളേവേഴ്‌സുണ്ട് ഷാരൂഖ് ഖാന് ട്വിറ്ററില്‍. ഇതിന് മുന്‍പും കളിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ വിവാദത്തിലായിട്ടുണ്ട്.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി ഉടക്കിയ ഷാരൂഖ് ഖാന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്കുണ്ട്. രാജസ്ഥാനെതിരായ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ ഓവറിലാണ് തോറ്റത്. സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യമായിരുന്നെങ്കിലും കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച രാജസ്ഥാന്‍ ജയിക്കുകയായിരുന്നു.

No comments:
Post a Comment