Gallery

Gallery

Thursday, May 8, 2014

how old are you new latest malayalam movie

മലയാളത്തില്‍ വീണ്ടുമൊരു മഞ്ജു വാര്യര്‍ കാലം



മലയാളത്തില്‍ വീണ്ടുമൊരു മഞ്ജു വാര്യര്‍ കാലം പിറവിയെടുക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം മഞ്ജു മയമാണ്. വളരെ ലളിതമായ മേക്കപ്പില്‍ ഉദ്യോഗസ്ഥയുടെ വേഷത്തില്‍ മഞ്ജു നില്‍ക്കുന്ന പോസ്റ്ററുകളാണ് ഇറങ്ങിയിരിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജു ധരിച്ചിരിക്കുന്ന സാരികള്‍ മലയാളക്കരയില്‍ തരംഗമായി മാറിയേക്കുമെന്നും സൂനചകളുണ്ട്. കോട്ടന്‍ സാരികളാണ് മഞ്ജു ചിത്രത്തില്‍ അണിയുന്നത്.


ഫേസ്ബുക്കിലും മറ്റും മഞ്ജു ഇട്ടിരിക്കുന്ന പോസ്റ്ററുകള്‍ക്ക് സാരികളെക്കുറിച്ചും കമന്റുകള്‍ വന്നിരിക്കുകയാണ്. പുത്തന്‍ നായികമാര്‍ക്കിടയില്‍ മഞ്ജുവിന് പഴയ തിളക്കം ലഭിയ്ക്കുമോയെന്ന സംശയിച്ചവര്‍ക്ക് ചെറിയൊരു മറുപടി തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ പോസ്റ്ററുകള്‍ നല്‍കുന്നത്. 14 വര്‍ഷംകൊണ്ട് മഞ്ജു അധികമൊന്നും മാറിയിട്ടില്ല എന്നുതന്നെയാണ് പോസ്റ്ററുകള്‍ വ്യക്തമാക്കുന്നത്. നിരുപമ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ദില്ലിയില്‍ അവസാനിച്ചു.


ചിത്രത്തിന്റെ അവസാനത്തിലെ ചില സീനുകളാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ ചിത്രീകരിച്ചത്. ബോബി-സഞ്ജയ് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ , കനിഹ, മുത്തുമണി എന്നിവരോടൊപ്പം ടിവി പരിപാടികളിലൂടെ പ്രശസ്തനായ സിദ്ധാര്‍ത്ഥ് ബസുവും അഭിനയിക്കുന്നുണ്ട്.






No comments:

Post a Comment

gallery

Gallery