Gallery

Gallery

Sunday, May 4, 2014

ഇന്ത്യയിലെ വിലയേറിയ സംവിധായകന്‍ പ്രഭുദേവ!

ഇന്ത്യയിലെ വിലയേറിയ സംവിധായകന്‍ പ്രഭുദേവ!


 ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വിലകൂടിയ സംവിധായകന്‍ ആരാണ് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരൊറ്റ ഉത്തരമേയുള്ളു, പ്രഭുദേവ. കോറിയോഗ്രാഫറായി വന്ന് നടനായി പിന്നീട് സംവിധായകനായി ബോളിവുഡില്‍ കഴിവുതെളിയിച്ച പ്രഭുദേവ പുതിയ ചിത്രത്തിനായി വാങ്ങിയ പ്രതിഫലം 30കോടി രൂപയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 17കോടി മുന്‍കൂറായി പ്രഭുദവേയ്ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിങ് ഈസ് ബ്ലിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യാനാണ് പ്രഭുദേവയ്ക്ക് ഈ കൂറ്റല്‍ പ്രതിഫലം ലഭിച്ചിരിക്കുന്നത്.

അക്ഷയ് കുമാരും കത്രീന കെയ്ഫുമാണ് ചിത്രത്തില്‍ ജോഡികളായി എത്തുന്നത്. ഒരു പരിപൂര്‍ണ മസാല-ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് കേള്‍ക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനിരക്കുന്ന സിങ് ഈസ് ബ്ലിങിന് സിങ് ഈസ് കിങ് എന്ന പഴയ ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. പ്രണയം-ആക്ഷന്‍-കോമഡി എന്നിങ്ങനെ എല്ലാ ചേരുവകളും ചേര്‍ക്ക് അക്ഷയ് കുമാറിന്റെ ആരാധകര്‍ക്ക് മികച്ചൊരു വിരുന്നായി ഒരുക്കുന്ന ചിത്രം ഒരു വമ്പന്‍ ബജറ്റ് ചിത്രമായിരിക്കും.

 2015 ജൂലൈയില്‍ റിലീസ് ചെയ്യത്തക്കവിധമായിരിക്കും ചിത്രം തയ്യാറാവുക. ബോളിവുഡില്‍ തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങളൊരുക്കുന്ന സംവിധായകനാണ് പ്രഭുദേവ. വാണ്ടഡ്, റൗഡി റാത്തോഡ്, ആര്‍ രാജ്കുമാര്‍ തുടങ്ങി പ്രഭുദേവ ചെയ്ത ചിത്രങ്ങളെല്ലാം പണവാരിച്ചിത്രങ്ങളാണ്. ഇപ്പോള്‍ ഹിന്ദിയിലെ ടോപ് സംവിധായകനായി പരിഗണിക്കുന്ന രോഹിത് ഷെട്ടിയ്ക്കുവരെ 20കോടി രൂപയാണ് പ്രതിഫലം ലഭിയ്ക്കുന്നത്. തമിഴകത്തേയ്ക്ക് വന്നാല്‍ സംവിധായകന്‍ ശങ്കറിന് 18കോടിരൂപയാണ് പ്രതിഫലം, ആര്‍ മുരുഗദോസിനാവട്ടെ 15കോടിയും പ്രിയദര്‍ശന് 11കോടിയും. ഇവര്‍ക്കിടയില്‍ നിന്നാണ് 30കോടി രൂപ പ്രതിഫലവുമാണ് ഇപ്പോല്‍ പ്രഭുദേവ മുന്‍നിരയിലേയ്ക്ക് എത്തിയിരിക്കുന്നത്.

No comments:

Post a Comment

gallery

Gallery