Gallery

Gallery

Saturday, May 10, 2014

fake news dileep kavya marriange

ജൂണ്‍ 25ന് ദിലീപ് - കാവ്യ വിവാഹമെന്ന് ട്വിറ്ററില്‍ പ്രചരണം!

ദിലീപും കാവ്യാ മാധവനും വിവാഹിതരാകുന്നു എന്ന് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ വാര്‍ത്ത പ്രചരിക്കുന്നു. ജൂണ്‍ 25ന് ഇരുവരും വിവാഹിതരാകുമെന്നാണ് വാര്‍ത്തകള്‍ പരന്നത്. ദിലീപിന്‍റെ പേരില്‍ ട്വിറ്ററില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ അക്കൌണ്ടില്‍ നിന്നാണ് വാര്‍ത്ത പ്രചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം വാര്‍ത്തകളെപ്പറ്റി തനിക്കൊന്നും അറിയില്ലെന്ന് ദിലീപ് പ്രതികരിച്ചു. കാവ്യയെ ദിലീപ് വിവാഹം കഴിക്കുമെന്ന വാര്‍ത്തകളൊന്നും ഇപ്പോള്‍ സ്ഥിരീകരിക്കുന്നില്ലെന്ന് കാവ്യയുടെ പിതാവും മാധ്യമങ്ങളെ അറിയിച്ചു.

കാവ്യയുടെ സഹോദരന്‍റെ വിവാഹം കഴിഞ്ഞതിന്‍റെ തിരക്കുകള്‍ ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ എന്നും സിനിമാലോകത്തുനിന്ന് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും സത്യമല്ലെന്നും കാവ്യയുടെ മാതാപിതാക്കള്‍ വ്യക്തമാക്കുന്നു.

താനും മഞ്ജു വാര്യരും തമ്മില്‍ ഒരു വര്‍ഷമായി പിരിഞ്ഞുതാമസിക്കുകയാണെന്ന് ദിലീപ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.


No comments:

Post a Comment

gallery

Gallery