Gallery

Gallery

Tuesday, May 13, 2014

മഞ്ജു കളിമണ്ണു പോലെ...

മഞ്ജു കളിമണ്ണു പോലെ...


14 വർഷത്തിനു ശേഷം സിനിമയിലേക്ക്  മടങ്ങിയെത്തിയതാണ് മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ. പക്ഷേ രണ്ടാം വരവിൽ നായികയായുള്ള മ‌‌ഞ്ജുവിന്റെ അഭിനയത്തിൽ ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചിരിക്കാം. എന്നാൽ മഞ്ജുവിന്റെ മടങ്ങി വരവിന് അരങ്ങൊരുക്കിയ ഹൗ ഓൾഡ് ആർ യു എന്ന സിനിമയുടെ സംവിധായകൻ റോഷൻ ആൻഡ്രൂസിന് ആ നടിയുടെ പ്രതിഭയിൽ തെല്ലും സംശയമുണ്ടായിരുന്നില്ല.

തന്റെ സിനിമയ്ക്ക് അനുയോജ്യയായ നായികയെയാണ് താൻ തിരഞ്ഞെടുത്തത് എന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു.

മഞ്ജു കളിമണ്ണു പോലെയാണ്. സംവിധായകന്റെ ആവശ്യകത അനുസരിച്ച് ഏത് രൂപത്തിലും പരുവപ്പെടുത്തി എടുക്കാം- റോഷൻ പറയുന്നു. മികച്ച അഭിനേത്രി കൂടിയായ മഞ്ജു,​ നൂറു ശതമാനവും പെർഫെക്ടാണെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.

നിരുപമ എന്ന സർക്കാർ ഉദ്യോഗസ്ഥയെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം മേയ് 16ന് തീയേറ്ററുകളിലെത്തും.



No comments:

Post a Comment

gallery

Gallery