Gallery

Gallery

Friday, May 9, 2014

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു ഷാരൂഖ് ഖാന്‍ അടക്കമുള്ള പ്രമുഖരായ നാല് ബോളിവുഡ് താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു ഷാരൂഖ് ഖാന്‍ അടക്കമുള്ള പ്രമുഖരായ നാല് ബോളിവുഡ് താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്



ഭോപ്പാല്‍: ഷാരൂഖ് ഖാന്‍ അടക്കമുള്ള പ്രമുഖരായ നാല് ബോളിവുഡ് താരങ്ങള്‍ക്ക് ഭോപ്പാല്‍ ഹൈക്കോടതിയുടെ നോട്ടീസ്. വിവിധ പരസ്യങ്ങളിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണത്തിലാണ് നോട്ടീസ്. മധ്യപ്രദേശ് എക്സൈസ് ആക്ട് പ്രകാരമാണ് താരങ്ങള്‍ക്കെതിരെ നടപടി.

ഷാരൂഖിന് പുറമേ മനോജ് ബാജ്പേയി, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിവിധ ബ്രാന്റിലുള്ള മദ്യങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് നോട്ടീസ്.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വൗളിയോര്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ആറ് മാസത്തിനുള്ളില്‍ തങ്ങളുടെ വാദം വിശദീകരിക്കാന്‍ താരങ്ങള്‍ക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

No comments:

Post a Comment

gallery

Gallery