Gallery

Gallery

Saturday, May 10, 2014

കാവ്യ വിവാഹം:പരാതിയുമായി ദിലീപ് സൈബര്‍ സെല്ലില്‍

കാവ്യ വിവാഹം:പരാതിയുമായി ദിലീപ് സൈബര്‍ സെല്ലില്‍



കൊച്ചി: ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച ഏറ്റവും ചൂടുള്ള വാര്‍ത്ത. എന്നാല്‍ ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് അധികം കഴിയും മുമ്പ് തെളിയുകയും ചെയ്തു. ദിലീപിന്റെ പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്തേക്ക് വന്ന ട്വീറ്റ് ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ദിലീപിന് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ടില്ല എന്നതാണ് സത്യം. എന്തായാലും ട്വിറ്റര്‍ വിവാദത്തില്‍ ദിലീപ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകാണ്.


 ജൂണ്‍ 25 ന് കാവ്യാ മാധവന്റെ കഴുത്തില്‍ മിന്നുകെട്ടും എന്നായിരുന്നു ട്വീറ്റ്. സംഭവം സത്യമാണെന്ന് കരുതി പലരും മറുപടികള്‍ അയച്ചു. പലരും റിട്വീറ്റ് ചെയ്തു. അല്‍പ സമയം കൊണ്ട് തന്നെ വാര്‍ത്ത സൈബര്‍ ലോകത്ത് വൈറലായി. ദിലീപും വിവാഹ മോചിതന്‍. കാവ്യയാണെങ്കില്‍ നേരത്തേ വിവാഹ മോചിത. രണ്ട് പേരും ഒരുപാട് സിനിമകളില്‍ നായികാ-നായകന്‍മാര്‍. സംശയിക്കാന്‍ പിന്നെന്ത് വേണ്ടൂ... വാര്‍ത്ത പ്രചരിച്ചു തുടങ്ങിയപ്പോള്‍ സ്ഥിരീകരണം തേടി ദിലീപിനും കാവ്യക്കും ഫോണ്‍ വിളികള്‍ എത്തി. അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ദിലീപ് പ്രതികരിച്ചു.


കാവ്യയുടെ വീട്ടുകാരും ഇതേ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. ദിലീപും മഞ്ജു വാര്യരും പിരിയുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ ഇത്തരം ഗോസിപ്പുകള്‍ സജീവമാണ്. മലയാള സിനിമാ പ്രേക്ഷകര്‍ക്കെന്നതുപോലെ പാപ്പരാസികള്‍ക്കും ഏറെ പ്രിയപ്പെട്ട ജോഡിയാണ് ദിലീപ്-കാവ്യ. ഇവര്‍ക്കെതിരെ ഇതിന് മുന്പും ഇത്തരത്തിലുള്ള കഥകള്‍ പ്രചരിപ്പിച്ചിരുന്നു.

No comments:

Post a Comment

gallery

Gallery