മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക- പോസ്റ്റര്‍
കൊച്ചി: മമ്മൂട്ടിക്കെതിരെ വര്‍ഗീയ പോസ്റ്ററുകള്‍. എറണാകുളത്താണ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ധര്‍മരക്ഷ യുവവേദിയുടെ പേരിലാണ് പോസ്റ്ററുകള്‍. മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്. അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖം കൈരളി ടിവി സംപ്രേഷണം ചെയ്തതാണ് അമ്മ ഭക്തരായ ധര്‍മരക്ഷ യുവവേദിക്കാരെ ചൊടിപ്പിച്ചത്. കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടിയുടെ അറിവോടെയാണ് ഗെയ്ല്‍ ട്രെഡ്വലുമായി താന്‍ അഭിമുഖം നടത്തിയതെന്ന് ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അഭിമുഖം പുസ്തകമാക്കാന്‍ ഡിസി ബുക്‌സിന് നല്‍കുന്ന കാര്യവും മമ്മൂട്ടിയെ ബ്രിട്ടാസ് ധരിപ്പിച്ചിരുന്നു. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് മമ്മൂട്ടിക്കെതിരെ ആരോപണം. 'മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക. മാതാ അമൃതാനന്ദമയിയേയും മഠത്തേയും അപകീര്‍ത്തിപ്പെടുത്തി, ഹിന്ദു വികാരം വ്രണപ്പെടുത്തി' എന്നതാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഇസ്ലാമിക വേഷ വിധാനത്തില്‍ മമ്മൂട്ടി പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമൃതാനന്ദമയിക്കെതിരെ ആരോപണങ്ങളുന്നയിച്ച് മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ 'ഹോളി ഹെല്‍' എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ജോണ്‍ ബ്രിട്ടാസ് അമേരിക്കയില്‍ പോയി ഗെയ്‌ലുമായി അഭിമുഖം നടത്തിയത്. ഈ വിഷയം ഏറ്റവും അധികം ചര്‍ച്ച ചെയ്തത് കൈരളി-പീപ്പിള്‍ ചാനലില്‍ ആയിരുന്നു. ഈ സമയത്ത് തന്നെ ബ്രിട്ടാസിന്റേയും മമ്മൂട്ടിയുടേയും മതത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

majority of keralites, especially the self proclaimed "youth" who are not doing anything with their lives and who are easily persuaded by the bribes they get in the form of money and booze etc.( to name a few) will dance to the tunes of all these good for nothing groups who benefit from creating gossip and news, for their own survival and for staying in the news - shame on all these groups who come up like the flies which surround themselves around the lights in the night and are found dead in the morning!!! these groups should appoint a team at amritha premises and take time and do some research themselves to find out the truth before attacking respectable citizens, in the name of religion!
ReplyDelete