Gallery

Gallery

Friday, May 2, 2014

അമൃതാനന്ദമയി മഠത്തിന് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്

അമൃതാനന്ദമയി മഠത്തിന് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്



ദില്ലി: അമൃതാനന്ദ മയി മഠത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. മഠത്തിനെതിരായ ആരോപണങ്ങളില്‍ കേസെടുക്കാന്‍ തെളിവില്ല എന്നും പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.


അമൃതാനന്ദ മയി മഠത്തിനെതിരെ ഗെയ്ല്‍ ട്രെഡ്വെല്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമാക്കി മാത്രം കേസെടുക്കാന്‍ കഴിയില്ല. പ്രാഥമിക അന്വേഷണത്തില്‍ മഠത്തിനെതിരെ കേസെടുക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല. മഠത്തിനെതിരെ കേസെടുക്കാത്തതില്‍ മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അഭിഭാഷകനായ ദീപക് പ്രകാശ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മഠത്തിനെതിരെ ഗെയ്ല്‍ ട്രെഡ്വെല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എന്ത് കൊണ്ട് കേസെടുക്കുന്നില്ല എന്നാണ് ഹര്‍ജിക്കാരന്റെ ചോദ്യം. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

എന്നാല്‍ കേസെടുക്കാനാവില്ല എന്ന പോലീസ് നിലപാടിനെ പിന്തുണക്കുന്നതാണ് സര്‍ക്കാരിന്റെ വാദങ്ങളും. മാതാ അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ വിശുദ്ധ നരകം എന്ന പുസ്തകത്തിലാണ് മഠത്തില്‍ താന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പറയുന്നത്. അമൃതാനന്ദ മയിയുടെ ശിഷ്യന്‍ തന്നെ പല തവണ ബലാത്സംഗം ചെയ്തു എന്നും മഠത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ട് എന്നും ഇവര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

No comments:

Post a Comment

gallery

Gallery