എന്ന് നിന്‍റെ മൊയ്തീന്‍: പൃഥ്വിയുടെ പുത്തന്‍ ലുക്ക്
ennu ninte moitheen |
1960കളില്‍ കോഴിക്കോട്ടെ മുക്കത്ത് നടന്ന ഒരു അപൂര്‍വ്വ പ്രണയകഥ അഭ്രപാളികളിലേയ്‌ക്കെത്തുകയാണ്. ഹിന്ദുവായ കാഞ്ജനയുടെയും മൊയ്തീന്റെയും പ്രണയകഥ ചലച്ചിത്രമാകുമ്പോള്‍ കാഞ്ചനയും മൊയ്തീനുമായി എത്തുന്നത് പാര്‍വ്വതി മേനോനും പൃഥ്വിരാജുമാണ്. ജീവിതത്തില്‍ ഒരിക്കലും ഒരുമിക്കാന്‍ കഴിയാതെ പോയ പ്രണയികളുടെ കഥ പറയുന്ന ചിത്രത്തിന് എന്ന് നിന്‍റെ മൊയ്തീന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആര്‍ എസ് വിമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ആദ്യ ലുക്ക് പുറത്തുവന്നിട്ടുണ്ട്.
പൂച്ചക്കണ്ണുകളും അരിവാള്‍ മീശയും ഇറങ്ങിയ കൃതാവുമെല്ലാമായിട്ടാണ് പൃഥ്വി മൊയ്തീനാകുന്നത്. ചിത്രത്തില്‍ ലാലാണ് പൃഥ്വിയുടെ പിതാവിന്റെ വേഷം ചെയ്യുന്നത്. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായവരാണ് മൊയ്തീനും കാഞ്ചനയും മതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോവുകയായിരുന്നു ഇവരുടെ പ്രണയം. മൊയ്തീനുമായി കാഞ്ചന പ്രണയത്തിലാണെന്ന് അറിഞ്ഞ വീട്ടുകാര്‍ അവരെ വീട്ടുതടങ്കലിലാക്കി. 25 വര്‍ഷമാണ് കാഞ്ചനയ്ക്ക് ഇങ്ങനെ കഴിയേണ്ടിവന്നത്. ഇതിനിടെ പലപ്പോഴായി ഇവര്‍ ഒന്നിയ്ക്കാന്‍ ശ്രമിച്ചെങ്കിലുംഒന്നും നടന്നില്ല. പിന്നീട് 1982ല്‍ ഒരു അപകടത്തില്‍ മൊയ്തീന്‍ മരിച്ചു.
വിവാഹിതരായില്ലെങ്കിലും മൊയ്തീന്റെ വിധവയായിട്ടാണ് ഇന്നും നാട്ടുകാര്‍ കാഞ്ചനയെ കണക്കാക്കുന്നത്. ഇപ്പോള്‍ കാഞ്ചനയ്ക്ക് 74വയസായി. മഴയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയകഥ കോഴിക്കോട്ടും പരിസരത്തുമായിട്ടാണ് ചിത്രീകരിക്കുക. ജൂണില്‍ മഴയുടെ വരവോടുകൂടി ചിത്രീകരണം ആരംഭിയ്ക്കും. അഞ്ചുവര്‍ഷത്തെ പഠനങ്ങള്‍ക്കൊടുവിലാണ് വിമല്‍ മൊയ്തീന്റെയും കാഞ്ചനയുടെയും കഥ സിനിമയാക്കുന്നത്. ന്യൂട്ടണ്‍ മൂവീസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
No comments:
Post a Comment