Gallery

Gallery

Saturday, May 10, 2014

ഐശ്വര്യ റായ്‌ക്കെതിരെ മുന്‍ കാമുകന്റെ കേസ്?

ഐശ്വര്യ റായ്‌ക്കെതിരെ മുന്‍ കാമുകന്റെ കേസ്?



ഐശ്വര്യ റായ് വാര്‍ത്തയില്‍ ഇല്ലാത്ത ഒരു കാലവും അടുത്തിടെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഐശ്വര്യയുടെ വയറിന് തടി കൂടിയിട്ടുണ്ട്. അതുകൊണ്ട് വീണ്ടും ഗര്‍ഭിണിയായിരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഒടുവില്‍ വന്ന വാര്‍ത്ത. ഇപ്പോള്‍ കേള്‍ക്കുന്നത് ഐശ്വര്യയുടെ പഴയ ഒരു കാമുകനെ കുറിച്ചാണ്.

 ഐശ്വര്യ അഭിഷേക് ബച്ചനെ കല്യാണം കഴിച്ചതിനെതിരെ കേസ് കൊടുത്തിരിക്കുകയാണത്രെ ആ വിദ്വാന്‍. ശ്രീലങ്കന്‍ വംശജനായ നിരോഷന്‍ ദേവപ്രിയ എന്ന ചെറുപ്പക്കാരനായിന്നത്രെ ഐശ്വര്യുടെ ഒരു മുന്‍ കാമുകന്‍. ഇക്കാര്യം അവകാശപ്പെടുന്നത് നിരോഷന്‍ തന്നെയാണ കെട്ടോ. ഒരു കാലത്ത് ഇയാളും ഐശ്വര്യയും തമ്മില്‍ കടുത്ത പ്രണയമായിരുന്നത്രെ. എന്തായാലും അഭിഷേക് ഐശ്വര്യയെ വിവാഹം കഴിച്ചതോടെ നമ്മുടെ നിരോഷന്‍ ആകെ നിരാശനായി. കടുത്ത മാനസിക സമ്മര്‍ദ്ദള്‍ക്ക് വിധേയനായി. ഒടുവില്‍ കക്ഷി ഐശ്വര്യക്കെതിരെ പരാതിയും കൊടുത്തിട്ടുണ്ടത്രെ.

 അത് മാത്രമല്ല, ഈ കേസ് വാദിക്കാന്‍ ഒരു വക്കീലിനേയും നിരോഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. സംഭവം എന്തായാലും ഇപ്പോള്‍ ബോളിവുഡിലെ ഗോസിപ്പ് കേന്ദ്രങ്ങളില്‍ വന്‍ ചര്‍ച്ചയാണ്. സല്‍മാന്‍ ഖാനും, വിവേക് ഒബ്‌റോയും ഒക്കെയായിരുന്നു ഇത്രനാളും ഐശ്വര്യയുടെ മുന്‍ കാമുകന്‍ പട്ടികയില്‍ ഇടം നേടിയിരുന്നത്. അക്കൂട്ടതില്‍ ഒരു നിരോഷന്‍ കൂടി എത്തിയിരിക്കുകയാണ്.

No comments:

Post a Comment

gallery

Gallery