Gallery

Gallery

Thursday, May 15, 2014

മദ്യപാന രംഗം: പൃഥ്വിരാജിനെതിരെ എക്സൈസ് കേസ്

മദ്യപാന രംഗം: പൃഥ്വിരാജിനെതിരെ എക്സൈസ് കേസ്

തിരുവനന്തപുരം: സിനിമയിലെ മദ്യപാന രംഗത്ത് അഭിനയിച്ച എന്ന പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ എക്സൈസ് കേസെടുത്തു .'സെവന്‍ത് ഡേ' എന്ന സിനിമയിലെ മദ്യപാന രംഗത്തിനെതിരെയാണ് കേസ് . മദ്യപാനരംഗത്തില്‍ നിയമാനുസൃത മുന്നറിയിപ്പ് നല്‍കിയില്ല എന്നതാണ് കേസ് .
സെവന്‍ത് ഡേയില്‍ ഡേവിഡ് എബ്രഹാം എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന പൃഥിരാജ് നിരവധി മദ്യപാനരംഗങ്ങളില്‍ അഭിനയിച്ചിരുന്നു. എക്സൈസ് വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യക്തതയില്ലാത്ത രീതിയിലാണ് ഈ രംഗങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൃഥിരാജ് അടക്കം എട്ടുപേര്‍ക്കെതിരെ കേസ് എടുത്തത്.

നിര്‍മാതാവ് ഷിബു സുശീലാണ് ഒന്നാം പ്രതി. സംവിധായകന്‍ ശ്യാംധര്‍ രണ്ടാം പ്രതിയാണ്. വിതരണക്കാരന്‍ മുന്നാം പ്രതിയും പൃഥിരാജ് നാലാം പ്രതിയുമാണ്. മദ്യപാന രംഗത്തില്‍ അഭിനയിച്ച മറ്റ് 4 യുവതാരങ്ങള്‍ക്കുമെതിരെ കേസുണ്ട്.

ആറു മാസം തടവോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് 8 പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറാണ് കേസടുത്തത്.

എന്നാല്‍ കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രത്തെക്കുറിച്ച് പിന്നീട് ഇത്തരമൊരു പരാതി ഉയര്‍ന്നു വന്നതിനെക്കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.



No comments:

Post a Comment

gallery

Gallery